മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിദ്ദിഖ് കാപ്പന്റെ മോചനം സന്തോഷമുള്ള കാഴ്ചയെന്ന് ഇടി മുഹമ്മദ് ബഷീര്‍; നിരന്തരം ശബ്ദമുയരണം

Google Oneindia Malayalam News
k

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം സന്തോഷമുള്ള കാഴ്ചയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങള്‍ നിരത്തി ജയില്‍ മോചനം അനുവദിക്കാതെ പീഡനം തുടരുകയായിരുന്നുവെന്നും കാപ്പനെ പോലുള്ള ഒരുപാട് പേര്‍ ഇനിയും ജയിലുകളിലുണ്ടെന്നും ഇടി പറഞ്ഞു. ഇന്ന് രാവിലെയാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. ജാമ്യം ലഭിച്ചിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. ഇതാണ് മോചനം വൈകാന്‍ കാരണമായത്. മോചനത്തിന് വേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും കാപ്പന്‍ നന്ദി അറിയിച്ചിരുന്നു.

പ്രവാസികള്‍ ശ്രദ്ധിക്കുക!! യുഎഇ നിയമം അടിമുടി മാറി; അമുസ്ലിങ്ങള്‍ക്ക് വിവാഹത്തിന് ശരീഅഃ വേണ്ടപ്രവാസികള്‍ ശ്രദ്ധിക്കുക!! യുഎഇ നിയമം അടിമുടി മാറി; അമുസ്ലിങ്ങള്‍ക്ക് വിവാഹത്തിന് ശരീഅഃ വേണ്ട

തൊട്ടുപിന്നാലെയാണ് ഇടിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ- ഏറെ സന്തോഷം നിറഞ്ഞ കാഴ്ച്ച, പ്രിയ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായിരിക്കുന്നു. ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പീഡനം തുടരുകയായിരുന്നു. സിദ്ദിഖ് കാപ്പനെ പോലെ ഇനിയും ഒരുപാട് സഹോദരന്മാര്‍ വിചാരണ പോലുമില്ലാതെ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലറകളില്‍ ഉണ്ട്, അവര്‍ക്കായും നിരന്തരം ശബ്ദമുയര്‍ത്തികൊണ്ടേയിരിക്കണം!

b

മോചനത്തിന് ശേഷം സിദ്ദിഖ് കാപ്പന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- വളരെ സന്തോഷമുള്ള നിമിഷമാണിത്. 28 മാസം ജയിലില്‍ പൂര്‍ത്തിയാക്കി. വ്യാജമായ ആരോപണമാണ് എനിക്കെതിരെ ഉന്നയിച്ചത്. എല്ലാവരുടെയും പിന്തുണ കൊണ്ടാണ് എനിക്ക് മോചതിനാകാന്‍ സാധിച്ചത്. ഇന്ന് ഉമ്മയില്ലാത്ത ലോകത്തേക്കാണ് വന്നിരിക്കുന്നത്. ഇനിയും മാധ്യമപ്രവര്‍ത്തന രംഗത്ത് തുടരും. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കും. കപില്‍ സിബല്‍, വില്‍സ് മാത്യൂസ്, ഹാരിസ് ബീരാന്‍, ഡാനിഷ് എന്നീ അഭിഭാഷകരെല്ലാം മോചനത്തിന് സഹായിച്ചു. എല്ലാവരോടും നന്ദി എന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.

ഭാര്യ റൈഹാനത്തിന്റെ പ്രതികരണത്തില്‍ നിന്ന്- സിദ്ദിഖ് കാപ്പനെ ഇനിയും ഡല്‍ഹിയിലേക്ക് ജോലിക്ക് വിടാന്‍ താല്‍പ്പര്യമില്ല. കാപ്പന്‍ പുറത്തിറങ്ങിയതില്‍ അതിയായ സന്തോഷമുണ്ട്. ചൊവ്വാഴ്ചയാണ് ലഖ്‌നൗവിലെത്തിയത്. ഇനിയുള്ള ഒന്നര മാസം ഡല്‍ഹിയിലായിരിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അങ്ങനെ ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തനം തുടരുമെന്ന തീരുമാനം സിദ്ദിഖ് കാപ്പന്റെതാണ്. അദ്ദേഹത്തിന്റെ ഇഷ്ടമാണത്. എന്നും റൈഹാനത്ത് വ്യക്തമാക്കി.

Malappuram
English summary
Journalist Siddique Kappan Release: Et Mohammed Basheer MP Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X