മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഹ്നാസ് കാപ്പന് ജന്മദിനം; പിതാവ് പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് കുറിപ്പ്, നൊമ്പരം

Google Oneindia Malayalam News

മലപ്പുറം: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകള്‍ മെഹ്നാസ് കാപ്പന് ഇന്ന് പത്താം ജന്മനം. കുറഞ്ഞ കാലത്തിനിടെ മകള്‍ അനുഭവത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ വിശദീകരിച്ച് സിദ്ദിഖിന്റെ ഭാര്യ റൈഹാനത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. ഡല്‍ഹിയിലും ലഖ്‌നൗവിലും പലതവണ മെഹ്നാസ് യാത്ര ചെയ്തിട്ടുണ്ട്. പിതാവിന്റെ മോചനം തേടിയുള്ള യാത്രയായിരുന്നു എല്ലാം. ജീവിതം എന്ത് എന്ന് മനസിലാക്കാന്‍ ഈ യാത്ര മകള്‍ക്ക് അവസരമൊരുക്കിയെന്ന് റൈഹാനത്ത് കുറിക്കുന്നു.

s

വളരെ ദരിദ്രരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉത്തരേന്ത്യന്‍ തെരുവുകളില്‍ കണ്ട കാഴ്ചയും കുറിപ്പില്‍ പറയുന്നു. നന്നായി പഠിക്കണമെന്ന മക്കളോടുള്ള സിദ്ദിഖിന്റെ ഉപദേശവും റൈഹാനത്ത് ഓര്‍ത്തെടുക്കുന്നു. അടുത്തിടെ മെഹ്നാസ് കാപ്പന്‍ നടത്തിയ ഒരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെഹ്നാസിന്റെ ജന്മദിനത്തില്‍ റൈഹാനത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഖത്തറിന് മറുപടി!! ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ സൗദി അറേബ്യ... കൂടെ രണ്ടു രാജ്യങ്ങളുംഖത്തറിന് മറുപടി!! ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ സൗദി അറേബ്യ... കൂടെ രണ്ടു രാജ്യങ്ങളും

ഇന്ന് ഞങ്ങളുടെ മോളുടെ ജന്മദിനമാണ്. ഇന്നവള്‍ക്ക് പത്ത് വയസായി..
പത്തു വയസ്സിനുള്ളില്‍ അവള്‍ പലതും അനുഭവിച്ചു... പലതും പഠിച്ചു..
ഡല്‍ഹിയിലേയും ലക്‌നൗ നഗരങ്ങളിലും പലപ്പോഴും യാത്രകള്‍ നടത്തി..
ജീവിതം എന്തെന്ന് മനസ്സിലാക്കി..

വലിയ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ആരോരുമില്ലാത്ത ബാല്യങ്ങളെ റോഡരികില്‍ കൈനീട്ടി യാചിക്കുന്നത് കണ്ട് തരിച്ചു നിന്നു..

അവരെ കാണുമ്പോള്‍ കാണാത്ത പോലെ നില്‍ക്കാന്‍ എന്നെ പോലെ എന്റെ കുഞ്ഞുങ്ങള്‍ക്കും സാധിച്ചില്ല.. ഓരോ കുരുന്നുകളെയും സ്ത്രീകളെയും.. കുഴിഞ്ഞ കണ്ണുകള്‍ കൊണ്ട് ദയനീയമായി സഹായം ചോദിക്കുന്നവരെയും കണ്ട് കാണാത്ത പോലെ നില്‍ക്കാന്‍ കഴിയുന്നില്ല..ഓരോ മനുഷ്യരെയും കാണുമ്പോള്‍ എന്റെ മോള്‍ എന്റെ കൈ പിടിച്ചു വെക്കും.

മക്കള്‍ക്ക് അവര്‍ ജീവിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ ആണെന്ന് മനസിലാക്കാന്‍ ആ യാത്രകള്‍ കൊണ്ട് സാധിച്ചു.. നമ്മെക്കാളും വേദനകള്‍ അനുഭവിക്കുന്ന എത്ര എത്ര മനുഷ്യരാണ് എന്ന ചിന്ത..

അവരുടെ ഉപ്പച്ചി അവരോട് പറയാറുണ്ട്
'എന്റെ മക്കള്‍ നന്നായി പഠിക്കണം, സമൂഹത്തിനു നന്മ ചെയ്യുന്ന മക്കളായി വളരണം, സ്ത്രീകളോടും മുതിര്‍ന്നവരോടും ബഹുമാനത്തോടെ പെരുമാറണം, സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ചേര്‍ത്തുപിടിക്കണം എന്നൊക്കെ..
അങ്ങനെ തന്നെ വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ
അസത്യത്തിന് മേല്‍ സത്യം വിജയിക്കുമെന്ന പ്രതീക്ഷയോടെ.. പ്രാര്‍ത്ഥനയോടെ..

Malappuram
English summary
Journalist Siddique Kappan's Wife Raihanath Writ Up on Daughter 10th BirthDay Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X