മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടയുടെ ചുമര് തുരന്ന് മോഷണ ശ്രമം, ചുമരിന്റ ഒരുകല്ല് അടര്‍ത്തിമാറ്റിയ നിലയില്‍, സംഭവം താനൂരില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: താനൂര്‍ റെയില്‍വെ സേ്റ്റഷന്‍ റോഡില്‍ പ്രവര്‍ത്തിക്കന്ന എ.ആര്‍. ജ്വല്ലറിയുടെ ചുമര്‍ കുത്തിതുറന്ന് മോഷണ ശ്രമം. താനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓല പീടിക സ്വദേശി മച്ചിങ്ങലകത്ത് അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്വര്‍ണക്കട. ചുമരിന്റ ഒരുകല്ല് അടര്‍ത്തിമാറ്റിയ നിലയിലാണ് ഉള്ളത്. ശനിയാഴ്ച കടയടച്ചതാണ്. ഞായര്‍ ഒഴിവ് ദിവസമയതിനാല്‍ കട തുറന്നിരുന്നില്ല. ഇന്നലെ കട തുന്നപ്പോള്‍ അടുത്തുള്ള കടക്കാരാണ് സംഭവം ആദ്യം കണ്ട് വിവരം അറിയിച്ചത്. അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

<strong>ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി... 7 സീറ്റും നേടാന്‍ നിര്‍ദേശം</strong>ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി... 7 സീറ്റും നേടാന്‍ നിര്‍ദേശം

താനൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ സുമേഷ് സുധാകറിന്റെ നേതൃത്തത്തില്‍ പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താനൂര്‍ പരിധിയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിക്കുന്നു, കഴിഞ്ഞ ദിവസങ്ങളില്‍ തെയ്യാല റോഡിലും, തെയ്യാല റോഡ് ജംഗ്ഷനിലും, താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ജ്വല്ലറി യിലും മോഷണ ശ്രമം നടന്നിരുന്നു, തെയ്യാല റോഡിലെ ഒരു വീട്ടിന്റെ മുന്‍ഭാഗത്തെ വതില്‍ കുത്തിതുറന്ന് അകത്ത് കയറി സ്വര്‍ണ്ണാഭരണവും പണവും മോഷണം നടത്തി. രണ്ട് ദിവസമായി വീട്ടില്‍ ആളില്ലായിരുന്നത്രെ.

Jwellery theft

തെയ്യാല റോഡ് ജംഗ്ഷനിലെ എസ്.എന്‍.എ വൈദ്യശാലകെട്ടിടത്തിന്റെ പിന്‍ഭാഗത്തെ കെട്ടിടത്തി ല്‍ വാടകക്കു് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വീട്ടിലും മോഷണം ശ്രമം നടന്നിരുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഏ .ആര്‍ . ജ്വല്ലറിയുടെ മതില്‍ കുത്തിതുരന്ന നിലയിലാണുള്ളത്. ഒരാള്‍ക്ക് കടക്കാന്‍ രൂപത്തിലാണ് മതില്‍ തുരന്ന് മുഴുമിക്കാത്ത നിലയിലുള്ളത്. ജ്വല്ലറിയില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല, താനൂരും പരിസര പ്രദേശങ്ങളിലും പെട്രോളിംങ്ങ് നിര്‍ബന്ധമാക്കണമെന്ന് താനൂരിലെ വ്യാപാരികളും നാട്ടുക്കാരും ആവശ്യപ്പെട്ടു,

Malappuram
English summary
Jwellery theft case in Thanoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X