മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുധാകരനെ വിളിക്കൂ, പ്രവർത്തകർക്ക് ആവേശം പകരൂ; കോൺഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മലപ്പുറത്ത് ഫ്ളക്‌സുകൾ

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കെപിസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃമാറ്റത്തിന് സാധ്യതയില്ലെന്നാണ് ഉന്നത നേതാക്കള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നേതൃം മാറ്റം ആവശ്യപ്പെട്ട് മലപ്പുറത്തും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരിക്കുകയാണ്. കെ സുധാകരന്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ മലപ്പുറത്ത് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്.

kerala

സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ മലപ്പുറത്തെ ഡിസിസി ഓഫീസിന് മുന്നിലാണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ വിളിക്കൂ, പ്രവര്‍ത്തകര്‍ക്ക് ആവേശം പകരൂ എന്നും ഫ്‌ളക്‌സില്‍ പരമാര്‍ശിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാത്തതിനെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

'രാഷ്ട്രീയം നമുക്ക് പറ്റിയ പണിയല്ല; നിർത്തിക്കൂടേ, ഭാര്യ കരഞ്ഞു പറഞ്ഞു', തുറന്ന് പറച്ചിലുമായി നടൻ ദേവൻ'രാഷ്ട്രീയം നമുക്ക് പറ്റിയ പണിയല്ല; നിർത്തിക്കൂടേ, ഭാര്യ കരഞ്ഞു പറഞ്ഞു', തുറന്ന് പറച്ചിലുമായി നടൻ ദേവൻ

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നേതൃത്വത്തിനെതിരെ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്ത് ബിന്ദു കൃഷ്ണയ്‌ക്കെതിരെയും തൃശൂരില്‍ കെ മുരളീധരനെ പിന്തുണച്ചും തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

'കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ?' പിണറായിയോട് ഫാത്തിമ തഹ്ലിയ'കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ?' പിണറായിയോട് ഫാത്തിമ തഹ്ലിയ

കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടും നേരത്തെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ദിര ഭവന് മുന്നില്‍ സ്ഥാപിന് പോസ്റ്ററില്‍ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ മുട്ടുമടക്കി സിപിഎം, കോണ്‍ഗ്രസ് വിമതന് മേയര്‍ സ്ഥാനം 2 വര്‍ഷത്തേക്ക്!!തൃശൂര്‍ കോര്‍പ്പറേഷനില്‍ മുട്ടുമടക്കി സിപിഎം, കോണ്‍ഗ്രസ് വിമതന് മേയര്‍ സ്ഥാനം 2 വര്‍ഷത്തേക്ക്!!

അതേസമയം, കെപിസിസിയില്‍ ഇപ്പോള്‍ നേതൃമാറ്റം ഉണ്ടാകേണ്ട സാഹചര്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനത്ത് ഇപ്പോള്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

'മുസ്ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാൻ സാധിക്കില്ലേ?' വർത്തമാനത്തിന് പിന്തുണയുമായി സിപിസി'മുസ്ലിമിനു ഇന്ത്യ മഹാരാജ്യത്തു സിനിമ തിരക്കഥ എഴുതാൻ സാധിക്കില്ലേ?' വർത്തമാനത്തിന് പിന്തുണയുമായി സിപിസി

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റം ഉണ്ടാവില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍സ തര്‍ക്കം രൂക്ഷമാണ്.

തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി; കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമുണ്ടോ? ഉമ്മന്‍ചാണ്ടി പറയുന്നത് ഇങ്ങനെതദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി; കെപിസിസിയില്‍ നേതൃമാറ്റം ആവശ്യമുണ്ടോ? ഉമ്മന്‍ചാണ്ടി പറയുന്നത് ഇങ്ങനെ

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

19 വയസുള്ളവർ ബിജെപിക്ക് വേണ്ടി മത്സരിച്ചെന്ന് സ്മിതാ മേനോൻ, മത്സരിക്കാനുള്ള പ്രായം ഒർമ്മിപ്പിച്ച് സോഷ്യൽ മീഡിയ19 വയസുള്ളവർ ബിജെപിക്ക് വേണ്ടി മത്സരിച്ചെന്ന് സ്മിതാ മേനോൻ, മത്സരിക്കാനുള്ള പ്രായം ഒർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

Malappuram
English summary
K Sudharakan should lead the Congress, Fluxes in Malappuram demanding change of leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X