കന്നിയോട്ടത്തില്‍ പിഴച്ച് സ്വിഫ്റ്റ്; മൂന്നാമതും അപകടത്തില്‍പ്പെട്ടു, ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി
മലപ്പുറം: കെ എസ് ആര്‍ ടി സി കഴിഞ്ഞ ദിവസം മുതല്‍ നിരത്തിലിറക്കിയ കെ സ്വിഫ്റ്റ് ബസിന് ആദ്യ ദിനങ്ങളിലെ കണക്കുകളില്‍ വെറും നഷ്ടടങ്ങള്‍ മാത്രം. ഒറ്റ ദിവസം കൊണ്ട് മൂന്ന് തവണയാണ് ബസ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം കന്നിയാത്രയില്‍ ലോറിയുമായി ഉരസി കണ്ണാടിയാണ് പൊട്ടിയതെങ്കില്‍ ഇന്ന് തിരിച്ചു പോകുമ്പോള്‍ മലപ്പുറത്ത് നിന്ന് സ്വകാര്യ ബസുമായി ഉരസി ഒരു ഭാഗത്തെ പെയിന്റ് മുഴുവന്‍ ഇളകി .
കഴിഞ്ഞ ദിവസമുണ്ടായ അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകര്‍ ഡി ജി പിക്ക് കത്തയച്ചിട്ടുണ്ട്. തിരുച്ചു പോകുമ്പോള്‍ വീണ്ടും അപകടത്തില്‍പ്പെട്ടത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മലപ്പുറത്ത് സ്വകാര്യ ബസുമായി ഉരസി പെയിന്റ് പോകുയാണ് ചെയ്തത്. ഇന്നലത്തെ അപകടത്തില്‍ 35,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. യാത്രക്കാര്‍ക്കൊന്നും പരിക്കില്ലെങ്കിലും ആദ്യ യാത്ര കെ എസ് ആര്‍ ടി സിക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത് .

പുതിയതായി ഇറങ്ങിയ ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റ് സര്‍വീസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്ന് സംശയിക്കുന്നുവെന്ന് ആരോപിച്ചാണ് കെ എസ് ആര്‍ ടി സി ഡി ജി പിക്ക് കത്തയച്ചിരിക്കുന്നത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിച്ച് കെഎസ്ആര്‍ടിസി അന്വേഷണം ആവശ്യപ്പെടുന്നത് .
തിരുവനന്തപുരം കല്ലമ്പലത്തും കോഴിക്കോട് ബസ് സ്റ്റാന്‍ഡിലും വെച്ച് രണ്ട് തവണയാണ് അപകടമുണ്ടായത് . തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച സെമി സ്ലീപ്പര്‍ ബസ് രാത്രി കല്ലമ്പലത്തിന് സമീപം ഒരു ലോറിയുമായി ഉരസിയാണ് ആദ്യ അപകടമുണ്ടാവുന്നത്. അപകടത്തില്‍ ബസിന്റെ സൈഡ് മിറര്‍ തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില് ല.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനാണ് ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു. കെ എസ് ആര്‍ ടി സി നല്ല നാളെകളിലേക്ക് കുതിക്കുകയാണെന്നും, അതിന് എല്ലാവരും ആകാവുന്ന പിന്‍തുണ നല്‍കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ കെ എസ് ആര്‍ ടി സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനാണ് ശ്രമം. അതിനുള്ള എല്ലാ പിന്‍തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതിനായാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ലിമിറ്റഡ് രൂപീകരിച്ചിരിക്കുന്നത്. പുതിയ സംരംഭത്തിന്റെ ഭാഗമായി 8 എസി സ്ലീപ്പര്‍ വോള്‍വോ ബസുകളും 20 എസി പ്രീമിയം സീറ്റര്‍ ബസുകളും 88 നോണ്‍ എസി ഡീലക്‌സ് ബസുകളും ഉള്‍പ്പെടെ1 16 ബസുകള്‍ അനുവദിച്ചത്. കൂടാതെ ഈ വര്‍ഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎന്‍ജി ബസുകളും കൂടി അനുവദിക്കും.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരീശിലനം ലഭിച്ച ജീവനക്കാരെയാണ് സ്വിഫ്റ്റിനു കീഴില്‍ നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ പൊതുഗതാഗത മേഖലയെ ആധുനികവല്‍ക്കരിക്കാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പു നല്‍കാന്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റിനു സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications