മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെങ്ങില്‍ കയറും; ഓട്ടോയും ഓടിക്കും... മലപ്പുറത്തെ ഈ ബിഎഡ് വിദ്യാര്‍ഥിനി വേറെ ലെവലാണ്...

Google Oneindia Malayalam News

മലപ്പുറം: പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മാനസികമായി തയ്യാറെടുക്കുന്നവരാണ് വേറിട്ട വഴികള്‍ എക്കാലത്തും വെട്ടിത്തെളിച്ചിട്ടുള്ളത്. മലപ്പുറം കാടാമ്പുഴ സ്വദേശി ശ്രീദേവി ഇത്തരത്തില്‍ പുതിയ ഒരു ശ്രമത്തിലാണ്. പിതാവിന്റെ ശാരീരിക അവശതകളും പിന്നാലെ കൊറോണ വരുത്തിയ പ്രതിസന്ധിയുമെല്ലാം ഈ ബിഎഡ് ബിരുദ പഠിതാവിനെ പുതിയ ചില തീരുമാനങ്ങള്‍ എടുപ്പിച്ചു. പിതാവിനൊപ്പം തെങ്ങുകയറ്റ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവള്‍. തന്റെ ബിഎഡ് പഠനമോ ഉന്നത വിദ്യാഭ്യാസമോ ഒന്നും ശ്രീദേവിക്ക് മുന്നില്‍ 'നാണക്കേടായി' പിന്തിരിപ്പിച്ചില്ല.

p

ബിഎഡ് ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതേണ്ടതായിരുന്നു. മാര്‍ച്ചിലാണ് വീട്ടിലെത്തിയത്. പിന്നീട് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ എല്ലാം താല്‍ക്കാലികമായി മുടങ്ങി. ആദ്യം പാചക കാര്യങ്ങളിലൊക്കെ ആയിരുന്നു ശ്രദ്ധ. പിന്നീടാണ് എന്തെങ്കിലും വരുമാന മാര്‍ഗമുണ്ടാക്കുക എന്ന ആലോചനയിലേക്ക് എത്തിയത്. കൊറോണകാലമായതിനാല്‍ ആളുകളുമായി സമ്പര്‍ക്കമുള്ള ജോലിയില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. പഠിച്ച വന്നതുമായി ബന്ധപ്പെട്ട ജോലിയും ഇപ്പോള്‍ നടക്കില്ല. ശേഷമാണ് വേറിട്ട തീരുമാനം എടുത്തത്.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

എന്തുകൊണ്ട് തെങ്ങ് കയറ്റം വരുമാനമാര്‍ഗമായി കണ്ടുകൂടാ. പിതാവ് ഗോപാലന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്. പ്രായാധിക്യം കാരണം പഴയ പോലെ ജോലിക്ക് പോകുക പ്രയാസമാണ്. ആണ്‍കുട്ടിയുണ്ടെങ്കില്‍ തന്നെ ജോലിയില്‍ സഹായിക്കുമായിരുന്നു എന്ന അച്ഛന്റെ വാക്കുകള്‍ ശ്രീദേവിയുടെ മനസിലുണ്ട്. മുന്നില്‍ വന്നുപെട്ട പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുകയും വേണം. പിന്നീട് മറ്റൊന്നും ആലോചിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഈ വഴി സ്വീകരിച്ചവരെ കുറിച്ച് സെര്‍ച്ച് ചെയ്തു. തെങ്ങുകയറ്റ മെഷീന്റെ ഉപയോഗം എങ്ങനെ എന്നു മനസിലാക്കി. വൈകാതെ തെങ്ങുകയറ്റ യന്ത്രം വാങ്ങി. ജോലിയും തുടങ്ങി.

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷരാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ

ആദ്യം വീട്ടുകാര്‍ തടസം പറഞ്ഞെങ്കിലും ശ്രീദേവിയുടെ മനക്കരുത്തിന് മുമ്പില്‍ എല്ലാവര്‍ക്കും ഓകെ ആയി. തേങ്ങയും ഇളനീരുമെല്ലാം തിരിച്ചറിയലായിരുന്നു മറ്റൊരു വെല്ലുവിളി. അക്കാര്യത്തില്‍ അച്ഛന്‍ സഹായിക്കുകയും ചെയ്തു. ഇപ്പോള്‍ രാവിലെ അച്ഛനൊപ്പം ജോലിക്ക് പോകും. 11 മണിയാകുമ്പോഴേക്കും തിരിച്ചെത്തും. ഇനിയും സമയം ഏറെ ബാക്കി. അതുകൊണ്ടുതന്നെ ഓട്ടോ ഓടിക്കുന്ന കാര്യവും പരിഗണനയിലാണ്. വീട്ടില്‍ പ്രൈവറ്റ് ഓട്ടോയുണ്ട്. അത് ടാക്‌സിയായി ഓടിക്കാനാണ് ആലോചിക്കുന്നത്. ഒഴിവ് സമയം വെറുതെ കളഞ്ഞിട്ട് എന്ത് കാര്യം. വരുമാന മാര്‍ഗങ്ങള്‍ ഒട്ടേറെ മുന്നിലുള്ളപ്പോള്‍... പഠിക്കണം, അധ്യാപികയാകണം എന്നാണ് ശ്രീദേവിയുടെ ആഗ്രഹം. പെണ്‍കുട്ടിയാണ് എന്നതു കൊണ്ട് മാറ്റി നിര്‍ത്തപ്പെടുന്നതിനോട് യോജിപ്പുമില്ല. തനിക്ക് കഴിയുമെന്ന ധൈര്യത്തോടെയുള്ള ആ തോന്നലാണ് ശ്രീദേവിയെ മുന്നോട്ട് നയിക്കുന്നത്.

കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

Malappuram
English summary
Kadampuzha native B.ED student Sreedevi interesting life story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X