മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോപ്പ്, തോര്‍ത്ത് മുതല്‍ ഏത് നേരവും ഭക്ഷണം വരെ; പ്രവാസികളെ ചതിച്ചത് ബിഎസ്എന്‍എല്‍ മാത്രം

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കാളികാവിലെ അല്‍ സഫ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങള്‍. 37 പ്രവാസികളാണ് ആശുപത്രിയിലുള്ളത്. പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കാളികാവിലെ ആശുപത്രി. ഓരോരുത്തര്‍ക്കും പ്രത്യേകം മുറിയിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ക്വാറന്റൈന്‍ മാനദണ്ഡം അടിസ്ഥാനമാക്കിയാണിത്. ഓരോ മുറികളിലും ഒരു വ്യക്തിക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

k

തോര്‍ത്ത്, ചെരിപ്പ്, സോപ്പ്, ബക്കറ്റ്, പുതപ്പ്, കിടക്ക വിരി തുടങ്ങിയവയെല്ലാം ഒരുക്കി. റവന്യൂ വകുപ്പാണ് സൗകര്യം ഒരുക്കുന്നത്. ഏത് സമയവും ഭക്ഷണം ആവശ്യപ്പെടാം. പുറത്തുനിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല. ബന്ധുക്കളെ കാണാമെന്ന് കരുതി കേന്ദ്രം സന്ദര്‍ശിക്കരുതെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ഫോണ്‍ വഴി ബന്ധുക്കളുമായി സംസാരിക്കാം. പ്രവാസികള്‍ക്ക് ബിഎസ്എന്‍എല്‍ സിം കാര്‍ഡ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം സിംകാര്‍ഡ് നല്‍കിയെങ്കിലും ശനിയാഴ്ച രാത്രി വരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല.

ഏഴ് ദിവസം ക്വാറന്റൈനിലിരിക്കണം എന്നാണ് നിര്‍ദേശം. വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളിലാണ് ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിക്കുന്നത്. ഏഴ് ദിവസത്തിന് ശേഷം സ്രവ പരിശോധന നടത്തും. രോഗമില്ലെന്ന് ഉറപ്പാക്കുന്നവരെ വീട്ടിലേക്ക് അയക്കും. അതേസമയം, പ്രത്യേക പരിഗണന നല്‍കി ചിലരെ വീടുകളിലേക്ക് അയക്കുന്നുണ്ട്. ഇവര്‍ വീടുകളില്‍ ക്വാറന്റൈനിലായിരിക്കണം. ഇനിയും പ്രവാസികള്‍ എത്തുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കാളികാവിലെ വാഫി പിജി ക്യാംപസും റെഡിയാണ്.

Recommended Video

cmsvideo
അറബ് രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ഇങ്ങനെ | Oneindia Malayalam

അതേസമയം, കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തിയ രണ്ടു പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കൊച്ചിയിലും ചികില്‍സയിലാണ്.

സൗദിയെ ഇനി ആര് രക്ഷിക്കും? മിസൈലുകളെ പ്രതിരോധിച്ച പാട്രിയറ്റ്!! സൈന്യത്തെ പിന്‍വലിച്ച് അമേരിക്കസൗദിയെ ഇനി ആര് രക്ഷിക്കും? മിസൈലുകളെ പ്രതിരോധിച്ച പാട്രിയറ്റ്!! സൈന്യത്തെ പിന്‍വലിച്ച് അമേരിക്ക

Malappuram
English summary
Kalikavu Covid Center felicities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X