മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പ്രതിരോധത്തിന് പോലീസുകാരും; പ്ലാസ്മ നല്‍കാന്‍ തയ്യാറായി കാളികാവിലെ ഉദ്യോഗസ്ഥര്‍

Google Oneindia Malayalam News

മലപ്പുറം: കൊറോണ കൂടുതല്‍ ഭീഷണി സൃഷ്ടിച്ചിരിക്കുന്ന വേളയില്‍ പ്രതിരോധ രംഗത്ത്് ആവേശം പകര്‍ന്ന് പോലീസുകാരും. രോഗികളുടെ ചികില്‍സയ്ക്ക് ആവശ്യമായ പ്ലാസ്മ നല്‍കാന്‍ കാളികാവ് സ്‌റ്റേഷനിലെ പോലീസുകാര്‍ തയ്യാറായി. നേരത്തെ രോഗം ബാധിക്കുകയും ഭേദമാകുകയും ചെയ്ത പോലീസുകാരാണ് പ്ലാസ്മ നല്‍കാന്‍ തയ്യാറായത്. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ നല്‍കി. മാത്രമല്ല, പ്ലാസ്മ നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞും ജനങ്ങളെ ബോധവല്‍ക്കരിച്ചും ഇന്‍സ്‌പെക്ടര്‍ ജ്യോതികുമാര്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം തുടങ്ങി.

k

കാളികാവ് സ്റ്റേഷനിലെ 13 പോലീസുകാര്‍ക്ക് നേരത്തെ കൊറോണ രോഗം ബാധിച്ചിരുന്നു. എല്ലാവര്‍ക്കും ഭേദമായി. ഇവരില്‍ 7 പേരാണ് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ നല്‍കിയത്. ആശുപത്രിയിലെത്തിയ വേളയില്‍ ബ്ലഡ് ബാങ്കിലുള്ളവര്‍ പ്ലാസ്മ നല്‍കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും പോലീസുകാരെ അറിയിച്ചു. തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ പ്രത്യേക പ്രചാരണത്തിന് തുടക്കം കുറിച്ചത്. കാളികാവില്‍ ഒട്ടേറെ പേര്‍ക്ക് നേരത്തെ കൊറോണ രോഗം ബാധിച്ചിരുന്നു. ഇപ്പോഴും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട. ഈ ഘട്ടത്തില്‍ പോലീസുകാര്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറുംലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറും

കൊറോണ രോഗം ഭേദമായവര്‍ക്കെല്ലാം പ്ലാസ്മ നല്‍കാം. കാര്യമായ അസുഖമില്ലാത്തവര്‍ക്കാണ് പ്ലാസ്മ നല്‍കാന്‍ സാധിക്കുക. എല്ലാവരും പ്ലാസ്മ നല്‍കാന്‍ തയ്യാറാകണമെന്നും ഇന്‍സ്‌പെക്ടര്‍ അഭ്യര്‍ഥിച്ചു. കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതിനും ഗുരുതരമായ അവസ്ഥയില്‍ നിന്ന് രോഗിയെ സംരക്ഷിക്കുന്നതിനുമുള്ള ആന്റിബോഡികള്‍ രോഗം ഭേദമായവരുടെ രക്ത പ്ലാസ്മയില്‍ അടങ്ങിയിരിക്കും. ഇതാണ് മറ്റു രോഗികള്‍ക്ക് വേണ്ടി ഉപയോഗിക്കുക. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പ്ലാസ്മ തെറാപ്പി നടത്താം.

Recommended Video

cmsvideo
Positive News: മലപ്പുറം; കോവിഡ് പ്രതിരോധത്തിനായി പ്ലാസ്മ ദാനം നിർവഹിച്ച് കാളികാവിലെ പോലീസ് ഉദ്യോഗസ്ഥർ

മഞ്ചേരി മെഡിക്കല്‍ കോളജില്‍ തുടക്കം മുതല്‍ ഈ ചികില്‍സാ രീതിയുണ്ട്. നേരത്തെ രോഗം ഭേദമായവര്‍ കൂട്ടത്തോടെ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ നല്‍കിയത് വാര്‍ത്തയായിരുന്നു. പ്ലാസ്മ തെറാപ്പി വഴി കൊറോണയെ പ്രതിരോധിക്കാന്‍ സാധിച്ചേക്കാമെന്ന വിശ്വാസത്തിലാണിത്. കാളികാവ് പോലീസ് സ്‌റ്റേഷനിലെ 13 ഉദ്യോഗസ്ഥര്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. പിന്നീട് എല്ലാവര്‍ക്കും രോഗം ഭേദമായി. ഇവരില്‍ നിന്നാണ് പ്ലാസ്മ എടുക്കുന്നത്. കൂടാതെ ഇന്‍സ്‌പെക്ടര്‍ ജ്യോതികുമാര്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറായ കൂടുതല്‍ പേരെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

Malappuram
English summary
Kalikavu Police Officers arrived in Manjeri Medical Collage to give Plasma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X