മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലട ബസ്സിലെ പീഡന ശ്രമം, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കല്ലട ബസ്സിലെ യാത്രക്കാരിയായ യുവതിയെ അഡീഷണല്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അഡീഷണല്‍ ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെ തേഞ്ഞിപ്പലം പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. 39കാരിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വമേധായാ കേസെടുത്തത്.

<strong>വനിത പോലീസ് സൗമ്യ വധം; പ്രതി അജാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; അജാസ് മാത്രമാണ് പ്രതിയെന്ന് പോലീസ്</strong>വനിത പോലീസ് സൗമ്യ വധം; പ്രതി അജാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; അജാസ് മാത്രമാണ് പ്രതിയെന്ന് പോലീസ്

കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ പരിശോധിക്കുമെന്നും എം. സി. ജോസഫെയ്ന്‍ പറഞ്ഞു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തികൊടുക്കുന്നില്ലെന്ന് കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

Johnson Joseph

മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു തമിഴ്‌നാട് തൃശ്ശിനാപള്ളി സ്വദേശിനിയായ യുവതി. കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇവര്‍ കല്ലട ബസ്സില്‍ കയറിയത്.

ദേശീയപാത കാക്കഞ്ചേരി എത്തിയപ്പോഴായിരുന്നു രാത്രി ഒന്നരയോടെയാണ് അഡീഷണല്‍ ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫ് 39കാരിയായ യുവതിയെ കയറി പിടിച്ച് പീഢനത്തിന് ശ്രമിച്ചതെന്നാണ് പരാതി. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഓടിയെത്തി ഇയാളെ പിടികൂടി തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രകോപിതരായ യാത്രക്കാര്‍ ബസിന്റെ ചില്ല് അടിച്ച് തകര്‍ത്തു. തൃശിനാ പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു യുവതി.

ബസ് പോലിസ് പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സേ്റ്റഷനിലെത്തി ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുപത്തിയഞ്ചുകാരിയായ യുവതി ഉറങ്ങുന്നതിനിടെയായിരുന്നു പീഢനശ്രമം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ റജിമോന്‍ കെ.വി, അബ്ദുല്‍ ഗഫൂര്‍ പി എന്നിവരുടെ നേതൃത്വത്തില്‍ ബസ്സ് പരിശോധന നടത്തി.

Malappuram
English summary
Kallada bus issue; Women's commission filed case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X