വീട്ടില്കയറ്റണമെന്ന കനകദുര്‍ഗയുടെ പരാതിയില്‍ കോടതിയും ഇതുവരെ തീരമാനമെടുത്തില്ല, കേസ് ഫെബ്രുവരി നാലിലേക്ക് മാറ്റി, താമസം കനത്ത പോലീസ് കാവലില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍
മലപ്പുറം: ശബരിമല കയറി വീട്ടില്‍ കയറാതെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ കഴിയുന്ന കനകദുര്‍ഗ്ഗയുടെ വീട് പ്രവേശനം സംബന്ധിച്ച കേസ് നാലിലേക്ക് മാറ്റി. അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ സമര്‍പ്പിച്ച കേസാണ് പുലാമന്തോള്‍ ഗ്രാമ ന്യായാലയ കോടതി മജിസ്ട്രേറ്റ് നിമ്മി നാലിലേക്ക് മാറ്റിയത്.
ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഇവരെ വീട്ടില്‍ കയറ്റുന്നതില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതി പെരിന്തല്‍മണ്ണ കോടതിയിലെത്തുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം കേസ് പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് അയക്കുകയായിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ കേസായതിനാലാണ് പുലാമന്തോളിലേക്ക് അയച്ചത്. കനകദുര്‍ഗയുടെ അപേക്ഷയില്‍ ഗ്രാമക്കോടതിയാണ് തീരുമാനമെടുക്കേണ്ടത്.

ഇതേ തുടര്‍ന്ന്് ഇന്നലെ രാവിലെ 11 മണിയോടെ കോടതിയിലെത്തിയ കനക ദുര്ഗ്ഗഗക്കു വേണ്ടി അഡ്വ.സമദും, റഹിയാനത്തും ഹാജരായി. ഭര്‍ത്താവ് കൃഷ്ണനുണ്ണിണിക്കു വേണ്ടി ബി.ജെ.പി നേതാവ് അഡ്വ.ശ്രീ പ്രകാശും, അമ്മ സുമതി ക്കു വേണ്ടി. അഡ്വ: സുനിലും ഹാജരായി. കേസ് മാറ്റിയതോടെ കനക ദുര്‍ഗ്ഗയെ പോലീസ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കനത്ത പോലീസ് കാവല്‍ സംരക്ഷണകേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശബരിമല കയറിയ കനക ദുര്‍ഗയെ വീട്ടുകാര്‍ ഉപേക്ഷ നിലയിലാണിപ്പോള്‍. ഭര്‍തൃവീട്ടില്‍ കയറാന്‍ പറ്റില്ലെന്നും ഭര്‍ത്താവും, ജനിച്ച വീട്ടില്‍ കയറാന്‍ പറ്റില്ലെന്ന് സഹോദരനും പറഞ്ഞതോടെയാണ് 20പോലീസുകാരുടെ കാവലില്‍ പെരിന്തല്‍മണ്ണയിലെ സമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അഭയകേന്ദ്രമായ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് താമസം മാറ്റിയത്. അതും സ്വന്തംമക്കളെപോലും കാണാനാകാതെ, ഇരട്ടക്കുട്ടികളായ കനകദുര്‍ഗയുടെ മക്കളെപോലും നിലവില്‍ ഇവര്‍ക്കൊപ്പമില്ല.
തിരുമന്ധാംകുന്ന് ക്ഷേത്രത്തിന്റെ വടക്കെ നടയിലാണ് കനകദുര്‍ഗയുടെ ഭര്‍തൃവീട്. വിവാദത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന് വീട് പൂട്ടി താമസം മാറ്റി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയര്‍കൂടിയായ ഭര്‍ത്താവിനെ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ മധ്യസ്ത ചര്‍ച്ചക്ക് വിളിച്ചെങ്കിലും കനകദുര്‍ഗയെ ഇനി വീട്ടില്‍ കയറ്റാന്‍ പറ്റില്ലെന്ന നിലപാടെടുത്തതോടെയാണ് പോലീസ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താല്‍ക്കാലിക ആശ്വാസ കേന്ദ്രമായ വണ്‍സ്റ്റോപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്ക് ശേഷമാണ് കനക ദുര്‍ഗ കഴിഞ്ഞ ആഴ്ച്ച രാത്രി ഏഴിന് അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. പോലീസ് സംരക്ഷണത്തോടെയാണ് കനക ദുര്‍ഗ പെരിന്തല്‍മണ്ണയില്‍ എത്തിയത്.
എന്നാല്‍ പോലീസുകാരുമായി സംസാരിക്കവെ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ പറ്റിലെന്ന് ഭര്‍ത്താവ് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് രാത്രി 10.30 ഓടെയാണ് ഇവരെ വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റിയത്.ശബരിമലയില്‍ ആചാരലംഘനം നടത്തിയ ശേഷം വീട്ടില്‍ എത്തിയ കനക ദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ കേസ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വനിതാ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കനകദുര്‍ഗയ്ക്ക് നിലവില്‍ സുരക്ഷയൊരുക്കുന്നുണ്ട്. നേരത്തെ കനകദുര്‍ഗയുടെ ശബരിമല കയറ്റത്തില്‍ പ്രതിഷേധിച്ച് സ്വദേശിമായ അങ്ങാടിപ്പുറത്ത് ശബരിമല കര്‍മസമിതി പ്രതിഷേധ പ്രകടനം നടത്തുകയും വീട് അക്രമിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് തികഞ്ഞ വിശ്വാസിയാണെങ്കിലും കനക ദുര്‍ഗ ഭക്തയല്ലെന്നും നാട്ടുകാര്‍ പറയുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications