ശബരിമല പ്രവേശനം: കനക ദുര്‍ഗക്ക് ഐക്യദാര്‍ഡ്യവുമായി അഭിനന്ദന കത്തുകള്‍
മലപ്പുറം: ശബരിമല കയറിയ കനകദുര്ഗക്കുവന്ന ഭീഷണി കത്തുകള്‍ക്ക് പിന്നാലെ അഭിനന്ദന കത്തുകളും വരുന്നു. തനിക്കുവന്ന അഭിനന്ദന കത്തുകള്‍ തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായാണു കനകദുര്‍ഗ കണക്കാക്കുന്നത്. നേരത്തെ വധഭീഷണിയും, ഭീഷണി കത്തുകളുംവരെ വന്നിരുന്നെങ്കിലും ഇന്നു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നവരുടെ എണ്ണംകൂടിവരികയാണെന്നും കനകദുര്‍ഗ പറയുന്നു. വെള്ളിയാഴ്ച്ച വൈകിട്ടു പെരിന്തല്‍മണ്ണ സപ്ലൈക്കോ ഓഫീസില്‍നിന്നും ജോലികഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗക്ക് ആദ്യം ലഭിച്ചത് ഒരു അഭിനന്ദന കത്താണ്. കാലടി സ്വദേശിയായ 72വയസ്സുകാരന്റേതായിരുന്നു പോസ്റ്റല്‍ കാര്ഡില്ലഭിച്ച കത്ത്.
ആദി ശങ്കരന് ജനിച്ച കാലടി എന്നറിയപ്പെടുന്ന നാട്ടിലെ ശാസ്ത്ര ബിരുദംപഠിച്ച കര്‍ഷകനും, പൊതുപ്രവര്‍ത്തകനുമാണ് താനെന്നും പറഞ്ഞുതുടങ്ങുന്ന കത്തില്‍, കനകദുര്‍ഗയെ അഭിനന്ദനം അറിയിക്കുന്നതായും പറയുന്നുണ്ട്. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ സഹോദരിയാണ് കനകദുര്ഗയെന്നും, അയ്യപ്പന്റെ ജീവചരിത്ര പുസ്തകം വാങ്ങി മക്കളെ വായിപ്പിക്കണമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയോട് താന്‍ കാര്‍ഡ് അയച്ചു പറഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം അത് ചെയ്തില്ലെങ്കില്‍ കുട്ടികളുടെ അമ്മതന്നെ അത് വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം കത്തില്‍പറയുന്നു, അടുത്ത തറമുറക്ക് അയ്യങ്കാളിയെപോലെ, പഞ്ചമിയെ പോലെ സഹോദരന് അയ്യപ്പനെപോലെ നല്ല മക്കളുണ്ടാകട്ടെയെന്നും, ദീര്‍ഘായുസ്സ് നേരുന്നതായും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കത്ത് എഴുതിയ വ്യക്തിയുടെ ഫോണ്‍നമ്പറും കൂടെ നല്‍കിയിട്ടുണ്ട്, ഇത്തരത്തിലുള്ള പിന്തുണ തനിക്ക് കരുത്ത് പകരുന്നതായി കനക ദുര്‍ഗ പറഞ്ഞു. നേരത്തെ കേട്ടാല്‍ അറക്കുന്ന തരത്തിലുള്ള തെറി കത്തുകളും ഭീഷണി കത്തുകളും കനകദുര്‍ഗക്ക് ലഭിച്ചിരുന്നു. ജോലിചെയ്യുന്ന ഓഫീസിലേക്കും, വീട്ടിലേക്കുമാണ് ഇത്തരത്തില്‍ കത്തുകള്‍ അയച്ചിരുന്നത്. അതേ സമയം തന്റെ മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് നല്കിയ പരാതിയില്‍ ഇന്ന് കനകദുര്‍ഗയുടേയും ബന്ധുക്കളുടേയും മൊഴിരേഖപ്പെടുത്തും.
കനകദുര്‍ഗയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ന്ന സമിതി സിറ്റിംഗിലാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി, ഭര്‍തൃമാതാവ് സുമതിയമ്മ എന്നിവരോട് മക്കളെയും കൊണ്ട് ശനിയാഴ്ച്ച രാവിലെ 11ന് തവനൂരിലെ സി.ഡബ്ല്യു.സി കാര്യാലയത്തിലെത്താന് നോട്ടീസ് നല്‍കിയത്. ചെയര്മാന് അഡ്വ. ഹാരിസ് പഞ്ചിളി, അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, അഡ്വ. കവിത ശങ്കര്‍ എന്നിവരുടെ സിറ്റിംഗിലാണ് നോട്ടീസ് അയച്ചത്. അതേ സമയം മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന കനകദുര്‍ഗയുടെ പരാതിയിന്മേല് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. തിരൂര്‍ റസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷണര്‍ കെ.മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന് സിറ്റിങ്ങിലാണ് നടപടി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications