• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

തനിക്ക് തെറ്റി പോയി എന്ന് തോന്നിയിട്ടില്ല, തോന്നുകയുമില്ലെന്ന് ശബരിമല കയറിയ കനകദുര്‍ഗ

  • By Desk

മലപ്പുറം: വിശ്വാസികളടങ്ങുന്ന സാധാരണക്കാരുടെ യാഥാസ്ഥിതികത്വമെന്ന അന്ധതയാല്‍ തെറ്റായി എടുത്ത താല്‍ക്കാലിക നിലപാട് മാത്രമാണ് ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് കനകദുര്‍ഗ, തെറ്റി പറ്റി പോയി, വീഴ്ച പറ്റി പോയി എന്ന് പറയുന്നവരോട് ശബരിമല കയറിയ കനകദുര്‍ഗക്ക് പറയാനുള്ളത് ഇതൊക്കെയാണ്, ലോകസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 20 ല്‍ 1 സീറ്റ് കിട്ടിയൊള്ളു ഒക്കെ നഷ്ടപെട്ടില്ലെ എന്ന് അപലപിക്കുന്നവരോടും പരിഹസിക്കുന്നവരോടും തനിക്ക് പറയാനുള്ളത് 1997ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച 'ഗുരു' എന്ന സിനിമ മനസ്സിരുത്തി ഒന്നൂടെ കാണണമെന്നാണെന്നും കനക ദുര്‍ഗ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കനകദുര്‍ഗ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

കേന്ദ്രത്തോട് പോര് തുടർന്ന് മമത ബാനർജി, നീതി ആയോഗ് യോഗം ബഹിഷ്ക്കരിച്ചു, കെസിആറും ഇല്ല!

ഗുരു കാണുന്നത് നല്ലതെന്ന്

ഗുരു കാണുന്നത് നല്ലതെന്ന്

ലോകസഭ തിരഞ്ഞെടുപ്പില്‍ 20 ല്‍ 1 സീറ്റ് കിട്ടിയൊള്ളു ഒക്കെ നഷ്ടപെട്ടില്ലെ എന്ന് അപലപിക്കുന്നവരോടും പരിഹസിക്കുന്നവരോടും പറയാനുള്ളത് .. 1997ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച 'ഗുരു' എന്ന സിനിമ മനസ്സിരുത്തി ഒന്നൂടെ കാണുന്നത് നല്ലതെന്നാണ്. വിശ്വാസികളടങ്ങുന്ന സാധാരണക്കാരുടെ യാഥാസ്ഥിതികത്വമെന്ന അന്ധതയാല്‍ തെറ്റായി എടുത്ത താല്‍ക്കാലിക നിലപാട് മാത്രമാണ് ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം.

 തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഫലം

ഇടതുപക്ഷ ഭരണം നടപ്പിലാക്കിയ എന്തെല്ലാം നല്ല പദ്ധതികള്‍ .. സാമൂഹിക സേവനങ്ങള്‍ ... ആരോഗ്യ മേഖലയിലെ .. നിഷ്‌കാമ കര്‍മ്മ പദ്ധതികള്‍ എന്നിട്ടുമെന്തെ ഒരു ജനതക്ക് വേണ്ടി ഇത്രയധികം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഈ ഭരണകൂടത്തെ 'ശബരിമല' വിഷയം മാത്രമെടുത്ത് വച്ച് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത് ജനങ്ങള്‍ അതാണ് മനസ്സിലാവാത്തത്.

തെറ്റുപറ്റിയെന്ന് തോന്നിയില്ല

തെറ്റുപറ്റിയെന്ന് തോന്നിയില്ല

വ്യക്തിപരമായി പറയട്ടെ ഞാന്‍ ഇത് വരെ ചെയ്ത കാര്യങ്ങള്‍ എനിക്ക് തെറ്റി പോയി എന്ന് തോന്നിയിട്ടില്ല. തോന്നുകയുമില്ല ഇടതുപക്ഷത്തെ നിരാകരിച്ച വോട്ടര്‍മാരെ പോലെ തന്നെ എന്നെ നിരാകരിച്ച് ,കുടുംബത്ത്വത്തില്‍ നിന്നും ബന്ധുത്വത്തില്‍ നിന്നും നിഷ്‌കാസിതയാക്കി. മനോവീര്യമങ്ങ് ചോര്‍ത്തി കളയാമെന്നും ഒറ്റപ്പെടുമ്പോള്‍ ചെയ്തു പോയതിനെ ചൊല്ലി കുമ്പസരിക്കുമെന്നും വല്ല ധാരണയെങ്കിലും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ പ്രിയപ്പെട്ടവരോടടക്കം പറയുകയാണ്.

 എന്നില്‍ നിന്നുമത് പ്രതീക്ഷീക്കണ്ട ..

എന്നില്‍ നിന്നുമത് പ്രതീക്ഷീക്കണ്ട ..

എന്നിൽ നിന്നുമത് പ്രതീക്ഷിക്കണ്ട.. കാരണം ഞാന്‍ ഹിന്ദു സമൂഹത്തിന്റെ എന്നല്ല ഒരു മനുഷ്യ കുഞ്ഞിന്റെയും വിശ്വാസങ്ങളെയോ ആചാരങ്ങളെയോ തകര്‍ത്തിട്ടില്ല. അതോടൊപ്പം ഞാനെന്റെ ഈശ്വര വിശ്വാസത്തേയും സ്ത്രീയെന്ന അഭിമാനസത്വത്തേയും ഇത്തിരി പരിഗണിച്ചു അത്ര മാത്രം .

വിശ്വാസം വ്യക്തിയെ മാത്രം ബാധിക്കുന്നത്

വിശ്വാസം വ്യക്തിയെ മാത്രം ബാധിക്കുന്നത്

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ വിശ്വാസം ( ഏതിലുള്ളതാണെങ്കിലും) അത് അയാളെ മാത്രം ബാധിക്കുന്നതും നിലനില്‍ക്കുന്നത് മാണ്. അത് തകരുകയോ വളരുകയോ വേണമെങ്കില്‍ അയാള്‍ തന്നെ കരുതണം . അതായത് എന്റ അയപ്പന്‍/എന്‍ മഹാദേവന്‍/എന്റ ഗുരുവായൂരപ്പന്‍ ... ഇങ്ങിനെയുള്ള ദൈവങ്ങളെയൊക്കെ ഞാന്‍ ഇങ്ങിനെയൊക്കെ പൂജിച്ചാലെ, പ്രാര്‍ത്ഥിച്ചാലെ ,കാര്യങ്ങള്‍ ആചരിച്ചാലെ എന്നില്‍ സംപ്രീതനാവു .. എന്ന് കരുതുന്നുണ്ടെങ്കില്‍ അതു പോലെ അവനവന്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ച് ആത്മ തൃപ്തി നേടുക എന്നല്ലാതെ മറ്റുള്ളവന്‍ കൂടി ഞാന്‍ ചെയ്യുന്നത് പോലെ മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്ന് പറയുന്നതിലെ ഔചിത്യമെന്താണ് .നമ്മുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് ,കാല ഗതികള്‍ക്ക് അനുസരിച്ച് .. ദൈനംദിന പല വിധ ആചാരങ്ങളും മൗനസമ്മതത്തോടു കൂടി തന്നെ നാം മാറ്റുന്നുണ്ട് .പിന്നെന്തിനാണ് ചില സാഹചര്യങ്ങളെ ,ചില ന്യൂനപക്ഷങ്ങളെ മാത്രം ആചാരത്തിന്റെ അഴിയാക്കുരുക്കില്‍ ശ്വാസം മുട്ടിക്കുന്നു ???

വിശ്വാസികളോട് പറയാനുള്ളത്

വിശ്വാസികളോട് പറയാനുള്ളത്

വിശ്വാസി സുഹൃത്ത് ക്കളോട് എനിക്ക് പറയാനുള്ളത് അയപ്പനി ലുള്ള നിങ്ങടെയൊക്കെ അടിയുറച്ച വിശ്വാസമെന്താണ് ശബരിമലയില്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആശ്വാസമെന്താണ് അതെന്ത് തന്നെയായാലും നിങ്ങടെ മനസിലുള്ളത് മാറ്റാര്‍ക്കും കവര്‍ന്നെടുക്കാനകും നിങ്ങള്‍ വിചാരിക്കാതെ.

തത്വമസിയിൽ വിശ്വസിക്കുമ്പോൾ

തത്വമസിയിൽ വിശ്വസിക്കുമ്പോൾ

ശാസ്താവിനെ സ്തുുതിക്കമ്പോഴും സന്നിധിയില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ആചാരപ്രകാരം ചെന്ന് നില്‍ക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളിലേക്ക് ശ്രദ്ധിക്കുമ്പോള്‍ 'തത്വമസി'യില്‍ വിശ്വസിക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്നവനെ / നില്‍ക്കുന്നവളെകുറിച്ച് നിങ്ങളെന്തിന് ബോധവാനാകണം? അവന്റെ ഉള്ളിലെ വിശ്വസത്തെ കുറിച്ച് ,വേഷഭൂഷാദികളെ കുറിച്ച് .ജാതി മത വര്‍ണ്ണ ലിംഗഭേദങ്ങളെ കുറിച്ച് നിങ്ങള്‍ എന്തിന് ആകുലപ്പെടണം ?? അവനൊ/ അവളൊ നിങ്ങളെ പോലെ തന്നെ അവര്‍ക്കനുവദനീയമായ സ്വാതന്ത്യം ഉപയോഗിച്ചു കൊള്ളട്ടെ.

ശാന്തരായി ധ്യാനിക്കൂ

ശാന്തരായി ധ്യാനിക്കൂ

സുഹൃത്തുക്കളെ .. വിശ്വസികളാണെങ്കില്‍ നിങ്ങള്‍ ക്ഷേത്ര സന്നിധികളില്‍ ചെന്ന് ആക്രോശ സ്വരത്തില്‍ നാമജപഹുങ്കാരം മുഴക്കാതെ.. ശാന്തരായി ഒന്ന് ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് എടുത്ത് ഈശ്വരനെ ധ്യാനിച്ച് ഓരോരുത്തരും അവിടെ നിന്ന് മടങ്ങിപോരുകയാണെങ്കില്‍ ഇനിയുമിങ്ങനെ ശാന്തസുന്ദരമായ ചൈതന്യ കേന്ദ്രമായ് ശബരിമല കാലാതിവര്‍ത്തിയായ് നിലകൊള്ളും എന്നുറപ്പാണ്. അതു കൊണ്ട് ആവര്‍ത്തിച്ച് പറയട്ടെ വീണ്ടുവിചാരമില്ലാതെ ജനങ്ങള്‍ സമ്മതിദാനവകാശം ഉപയോഗപെടുത്തി എന്നുള്ളത് കൊണ്ടോ .ചിലപ്പോള്‍ ഭരണം നഷ്ടപെടുമെന്ന് ള്ളതു കൊണ്ടോ ,കേരളത്തിലെ പുരോഗമന ശയങ്ങള്‍ക്ക് അടിതെറ്റി പോയി വീണുപോയി എന്ന് ഒരു കാലത്തും വിശ്വസിക്കാനാവില്ല ...

Malappuram

English summary
Kanakdurga about Sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more