മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറായിരം രൂപ വാഗ്ദാനം നല്‍കി നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ പരിഹസിക്കുന്നു: കാനം രാജേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കര്‍ഷകര്‍ക്ക് ആറായിരം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൃഷിക്കാരെ പരിഹസിക്കുകയാണ് മോദി സര്‍ക്കാരെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.കേരള സംരക്ഷണയാത്രക്ക് വള്ളിക്കുന്ന് മണ്ഡലം എല്‍.ഡി.എഫ്.കോഹിനൂരില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ഇത് വരേക്കും അതിന്ന് തയ്യാറായിട്ടില്ല.

സര്‍ക്കാറിനെതിരെ നടന്ന കര്‍ഷക മാര്‍ച്ചുകള്‍ കണ്ടപ്പോഴാണ് അവരെ പ്രീതിപ്പെടുത്തുവാന്‍ 6000 രൂപ നല്‍കാനുള്ള തീരുമാനമെടുത്തത്.തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്നുള്ള പ്രതിഫലമായാണ് ഇപ്പോള്‍ ആദ്യഗഡുവായി 2000 രൂപ നല്‍കുന്നത്. അതും യഥാര്‍ത്ഥ കൃഷിക്കാര്‍ക്കല്ല ലഭിക്കുന്നതും. ഇനിയും ഒരു പ്രാവശ്യം കൂടി മോദി അധികാരത്തിലെത്തുകയാണെങ്കില്‍
ഇന്ത്യയില്‍ നിന്നും മതേതരത്വം എന്നന്നേക്കുമായി ഇല്ലാതാകും.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞതുമില്ല, കള്ളപ്പണക്കാര്‍ക്ക് അവരുടെ പണം വെള്ള പണമാക്കുവാനും കഴിഞ്ഞു.അഞ്ച് വര്‍ഷമായി അധികാരത്തില്‍ കയറിയ മോദി ഒരു ഭാഗത്തും ഇന്ത്യയിലെ ജനങ്ങള്‍ മറുഭാഗത്തുമാണ്. കോണ്‍ഗ്രസ്സ് രാജ്യത്ത് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്.

kanam

കേരളത്തില്‍ അവര്‍ ബി.ജെ.പി.യെ സഹായിരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബി.ജെ.പി.ക്കെതിരെ നില്‍ക്കാന്‍ കേരളത്തില്‍ ഇടത് പക്ഷത്തിന്ന് മാത്രമേ കഴിയൂ. അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ എം.കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സാലിഹ് മേടപ്പില്‍, അഡ്വ: ബാബു കാര്‍ത്തികേയന്‍, സി.പി.എം.കേന്ദ്രക്കമ്മറ്റി അംഗം എം.വി.ഗോവിന്ദന്‍ , അഡ്വ. ..പി.വസന്തം, സി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖല കേരള സംരക്ഷണ ജാഥയുടെ ജില്ലയിലെ ആദ്യദിന സമാപനം താനൂരില്‍ നടന്നു. വൈകിട്ട് നാലോടെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണ ഘോഷയാത്ര നടന്നു. വാഴക്കതെരു താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നി പ്രദേശങ്ങളിലൂടെ കടന്ന് ബ്ലോക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു. വാദ്യഘോഷങ്ങളും, കലാപ്രകടനങ്ങളും ഘോഷയാത്രയെ അനുഗമിച്ചു.

പൂരപ്പുഴ യില്‍നിന്നും ജാഥയെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ബൈക്കുകളുടെ അകമ്പടിയോട് കൂടി ബ്ലോക്ക് ഓഫീസ് പരിസരത്തെ സ്വീകരണ കേന്ദ്രത്തില്‍ എത്തി. സ്വീകരണ പൊതുയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയന്‍ അധ്യക്ഷനായി. ജാഥാക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം ഗോവിന്ദന്‍, സി കെ നാണു എംഎല്‍എ, ഷേക്ക് പി ഹാരിസ്, ബാബു കാര്‍ത്തികേയന്‍, അഡ്വ.വസന്തം, എല്‍ഡിഎഫ്. കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ എം ജില്ല സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്, ബാബു കാര്‍ത്തികേയന്‍, എ പി അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു. സമാപനത്തിനുശേഷം കണ്ണൂര്‍ ഷരീഫും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Malappuram
English summary
Kanam Rajendran criticize Pradhan Mantri Kisan Samman Nidhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X