മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ബദ്ധശ്രദ്ധ ചെലുത്തണം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പവാചക കുടുംബത്തിന് മറ്റുള്ളവരേക്കാള്‍ മഹത്വമുണ്ടെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മമ്പുറം തങ്ങളുടെ തറവാട് വീടായ തറമ്മല്‍ അലവിയ്യ ദര്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന മമ്പുറം തങ്ങള്‍ ഉറൂസ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

<strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...</strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...

മുഹമ്മദ് നബിയുടെ സന്താന പരമ്പരയില്‍പെട്ട നിരവധി തങ്ങള്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത പ്രബോധനം നടത്തിയിട്ടുണ്ട്. ജനങ്ങളെ ആത്മീയമായി സംശുദ്ധരാക്കുകയും വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുകയും ചെയ്തവരാണ് അവര്‍. മമ്പുറം തങ്ങള്‍ മലബാറിലെത്തിയത് ഈ നാടിന്റെ ഭാഗ്യമാണ്. ജാതിമത വ്യത്യാസമില്ലാതെ സര്‍വജനങ്ങളും മമ്പുറം തങ്ങളെ ആദരിച്ചത് അദ്ദേഹത്തിന്റെ ശംസുദ്ധമായ ജീവിതം കണ്ടത് കൊണ്ടാണ്.

Kanthapuram

ഈ പാതയാണ് മുസ്ലിം സമൂഹം പിന്‍പറ്റേണ്ടതെന്നും അവര്‍ കാത്തു സൂക്ഷിച്ച മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നാം തയ്യാറാവണമെന്നും കാന്തപുരം പറഞ്ഞു. ഇ.സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. അലി ബാഖവി ആറ്റുപുറം, എന്‍.വി.അബ്ദുറസാഖ് സഖാഫി, അബ്ദുലത്വീഫ് സഖാഫി മമ്പുറം പ്രസംഗിച്ചു. പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എം.എന്‍.കുഞ്ഞിമുഹമ്മദ് ഹാജി, എന്‍.ശറഫുദ്ദീന്‍ സഖാഫി സംബന്ധിച്ചു. ഉറൂസിന്റെ ഭാഗമായി മമ്പുറം മഖാം സിയാറത്ത്, മൗലിദ് മജ്‌ലിസ്, ദുആ, ഭക്ഷണ വിതരണം എന്നിവയും നടന്നു.

Malappuram
English summary
Kanthapuram's comment about religious harmony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X