മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുബായിലെ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് 45ലക്ഷം രൂപ തട്ടി, കരിപ്പൂര്‍ സ്വദേശി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദുബായില്‍ ബിസിനസില്‍ ഓഹരി നല്‍കാമെന്നു വാഗ്ദാനം ചെയ്തു മൂന്നു പേരില്‍ നിന്നായി 45 ലക്ഷം രൂപ തട്ടിയ യുവാവിനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പുളിയംപറമ്പ് കുന്നുമ്മല്‍ മാങ്ങോട്ട് ഹബീബ് റഹ്മാനെ(40)യാണ് അറസ്റ്റ് ചെയ്തത്. ചെമ്മാട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ബിജെപിയും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും രാജ്യതാല്പര്യങ്ങള്‍ക്കെതിര്; മോദി ഭരണം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ പിണറായി ഭരണം കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്ന് മുല്ലപ്പള്ളി

ദുബായില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണ കമ്പനി പങ്കാളിത്തത്തോടെ തുടങ്ങാനെന്നു പറഞ്ഞാണ് പരാതിക്കാരനില്‍ നിന്നും രണ്ടു സുഹൃത്തുക്കളില്‍ നിന്നുമായി ഹബീബ് റഹ്മാന്‍ 45 ലക്ഷം രൂപ വാങ്ങിയത്. ഇവര്‍ക്ക് വിസിറ്റിങ്ങ് വിസയില്‍ കൃത്രിമം നടത്തി തൊഴില്‍ വിസയായി അയച്ചു കൊടുക്കുകയും ചെയ്തു.

Habeeb Rahman

ആര്‍ക്കിടെക് ആണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. പിന്നീടാണ് തങ്ങളെ കബളിപ്പിക്കുകയാണെന്നു ബോധ്യപ്പെട്ടത്. ഹബീബ് റഹ്മാന്‍ കൂടുതല്‍ ആളുകളെ തട്ടിപ്പിനിരയാക്കിയതായും ഇയാളുടെ പേരില്‍ പണമിടപാട്, വഞ്ചന, ക്രിമിനല്‍ കേസുകള്‍ സ്വദേശത്തും വിദേശത്തുമുള്ളതായും സൂചനയുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഹബീബ് റഹ്മാനെ റിമാന്‍ഡ് ചെയ്തു.

Malappuram
English summary
Karipoor native arrested in cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X