മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലാന്റ് ചെയ്യുമ്പോഴും വിമാനം ഫുള്‍ സ്പീഡില്‍; കരിപ്പൂര്‍ ദുരന്തത്തില്‍ ഡിജിസിഎ പറയുന്നത്

Google Oneindia Malayalam News

ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റ് ചെയ്യുന്ന വേളയിലും ഫുള്‍ സ്പീഡിലായിരുന്നുവെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ദുബായ്-കോഴിക്കോട് വിമാനം വെള്ളിയാഴ്ച വൈകീട്ടാണ് കരിപ്പൂരിലെ റണ്‍വെ 10 ല്‍ നിന്ന് തെന്നി മാറി താഴ്ചയിലേക്ക് മറിഞ്ഞത്. വിമാനം രണ്ടായി മുറിയുകയായിരുന്നു. കനത്ത മഴ മൂലമുള്ള പ്രതികൂല സാഹചര്യവും ദുരന്തത്തിന് ഇടയാക്കി.

k

Recommended Video

cmsvideo
Karipur flight: passengers shares experience | Oneindia Malayalam

സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് കരിപ്പൂരിലെത്തും. കേന്ദ്രമന്ത്രി വി മുരളീധരര്‍ കരിപ്പൂരിലെത്തി. ഡിജിസിഎ ഉദ്യോഗസ്ഥര്‍, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ഉദ്യോഗസ്ഥരും ദില്ലിയില്‍ നിന്ന് കരിപ്പൂരിലെത്തി. മുംബൈയില്‍ നിന്ന് അന്വേഷണം ഏകോപിപ്പിക്കുന്നതിനുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘവും വന്നിട്ടുണ്ട്.

അപകടത്തിന്റെ കാരണം എന്താണെന്നാണ് പ്രധാനമായും അന്വേഷിക്കുക. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ 19 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരുടെ ബന്ധുക്കളെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരില്‍ നിന്നും വിവരം ആരായും. വിശദമായ അന്വേഷണത്തിന് ശേഷമേ ദുന്തര കാരണം എന്താണെന്ന് വ്യക്തമാകൂ എന്നാണ് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

രക്ഷാ പ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. അവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ് കാണാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യര്‍ഥിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലുള്ള പ്രദേശമാണ് കരിപ്പൂര്‍. ഗള്‍ഫില്‍ നിന്ന് വന്നവരില്‍ കൊറോണ രോഗികളുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. ഇക്കാര്യങ്ങളെല്ലാം അറിയുന്നതിന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ക്വാറന്റൈനില്‍ തുടരേണ്ടത് ആവശ്യമാണ്.

മലപ്പുറത്തിന്റെ കരുതലില്‍ കണ്ണുനിറഞ്ഞ് കേരളം; അര്‍ധരാത്രിയിലും രക്തബാങ്കിന് മുന്നില്‍...മലപ്പുറത്തിന്റെ കരുതലില്‍ കണ്ണുനിറഞ്ഞ് കേരളം; അര്‍ധരാത്രിയിലും രക്തബാങ്കിന് മുന്നില്‍...

നമുക്കവരെ ആവേശത്തോടെ വിളിക്കാം... മലപ്പുറത്തെ സഹോദരങ്ങള്‍... കുറിപ്പ്നമുക്കവരെ ആവേശത്തോടെ വിളിക്കാം... മലപ്പുറത്തെ സഹോദരങ്ങള്‍... കുറിപ്പ്

Malappuram
English summary
Karipur Airport accident: Plane Was at Full Speed While Landing, Says DGCA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X