മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിന്റെ കരുതലില്‍ കണ്ണുനിറഞ്ഞ് കേരളം; അര്‍ധരാത്രിയിലും രക്തബാങ്കിന് മുന്നില്‍...

Google Oneindia Malayalam News

കരിപ്പൂര്‍: വിമാനദുരന്ത സ്ഥലത്തേക്ക് മലപ്പുറത്തെ യുവത്വം ഓടിയെത്തിയ കാഴ്ചയാണ് വെള്ളിയാഴ്ച അര്‍രാത്രി കണ്ടത്. വന്നവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. കൈമെയ് മറന്നുള്ള അവരുടെ പ്രവര്‍ത്തനം ഇന്ന് കേരളം അഭിമാനത്തോടെ എടുത്തുപറയുന്നു. അര്‍ധരാത്രി പോലും രക്തബാങ്കിന് മുമ്പില്‍ യുവാക്കള്‍ ക്യൂ നില്‍ക്കുകയായിരുന്നു. വിമാനത്താവളം ഉള്‍പ്പെടുന്ന കൊണ്ടോട്ടി പ്രദേശം കൊറോണ കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിയവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ആര്‍ക്കെങ്കിലും രോഗമുണ്ടോ എന്ന് ഉറപ്പിക്കാനാകില്ല.

Recommended Video

cmsvideo
ൊവിഡ് ഭീതിയിലും രക്തം നല്‍കിയ മലയാളികള്‍
k

എങ്കിലും ദുരന്ത വാര്‍ത്ത അറിഞ്ഞതോടെ എല്ലാം മറന്ന് ആളുകള്‍ വാഹനങ്ങളില്‍ വന്ന് വിമാനത്താവള പരിസരത്ത് നിറയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയതും നാട്ടുകാര്‍ തന്നെ. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെയും രക്തം നല്‍കാന്‍ തയ്യാറായവരെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. എല്ലാവരും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അഭ്യര്‍ഥിച്ചു.

വിമാനത്തിന്റെ മുന്‍ഭാഗം ഇടിച്ച് തകര്‍ന്ന മതിലിനിടയിലൂടെയാണ് നാട്ടുകാര്‍ ഓടിക്കയറിയത്. കുടുങ്ങിയവരെ പുറത്തെടുക്കാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും കുട്ടികളെ മാതാപിതാക്കളെ ഏല്‍പ്പിക്കാനും അവര്‍ തന്നെയായിരുന്നു മുന്നില്‍. ശേഷം മെഡിക്കല്‍ കോളജ്, മിംസ്, ബേബി മെമ്മോറിയല്‍ ആശുപത്രികളില്‍ രക്തം ആവശ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചാരണം ശക്തിപ്പെട്ടു. ഇതോടെ രക്തം നല്‍കാന്‍ ആളുകളുടെ ഒഴുക്കായിരുന്നു.

മഴയും കോവിഡുമെല്ലാം അവഗണിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തില്‍ അഭിമാനം പ്രകടിപ്പിച്ച് ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നടന്‍ കുഞ്ചാക്കോ ബോബന്‍, സംവിധായന്‍ എംഎ നിഷാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ് കാണാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Malappuram
English summary
Karipur Airport Tragedy: Native Rescue works praised by prominent people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X