• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കരിപ്പൂര്‍ വിമാന അപകടം; മരിച്ചവര്‍ ഇവരാണ്, നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍, 22 പേര്‍ക്ക് ഗുരുതരം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപടത്തില്‍ മരിച്ചത് 18 പേര്‍. നാല് കുട്ടികളും ഇതില്‍പ്പെടുമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ പൈലറ്റുമാരാണ്. എല്ലാവരുടെയും പോസ്റ്റ് മോര്‍ട്ടം ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ്, വി മുരളീധരന്‍ എന്നിവരുള്‍പ്പെടെ സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണ ഏജന്‍സികളും കരിപ്പൂരിലെത്തി. മരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങനെ...

മരിച്ച കുട്ടികള്‍

മരിച്ച കുട്ടികള്‍

മലപ്പുറം സ്വദേശി ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശി ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), ശിവാത്മിക (അഞ്ച് വയസ്) എന്നിവരാണ് ദുരന്തത്തില്‍ മരിച്ച കുട്ടികള്‍. കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചു.

മരിച്ച മറ്റുള്ളവര്‍

മരിച്ച മറ്റുള്ളവര്‍

മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെവി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വിപി (24), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), രമ്യ മുരളീധരന്‍ (32) ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരും മരിച്ചു.

cmsvideo
  CM Pinarayi Vijayan and HM KK Shailaja appreciates locals who were involved in Karipur rescue
  മൊത്തം 190 പേര്‍

  മൊത്തം 190 പേര്‍

  ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐഎക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെയും സഹായത്തോടെ അപടകത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

  കൈമെയ് മറന്ന് നാട്ടുകാര്‍

  കൈമെയ് മറന്ന് നാട്ടുകാര്‍

  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലന്‍സുകളും ടാക്സി-സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

   22 പേര്‍ ഗുരുതരാവസ്ഥയില്‍

  22 പേര്‍ ഗുരുതരാവസ്ഥയില്‍

  അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേര്‍ വീടുകളിലേക്ക് മടങ്ങി. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചു.

  എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു? കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം കേട്ട് നേതാക്കള്‍ ഞെട്ടി

  Malappuram

  English summary
  Karipur flight Accident: 18 people dies, 22 critical, name and other details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X