കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച: 30- കാരൻ പിടിയിൽ; പൊലീസ് അന്വേഷണം ശക്തം
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച: 30- കാരൻ പിടിയിൽ; പൊലീസ് അന്വേഷണം ശക്തം
കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസിൽ ഒരാളെ പൊലീസ് പിടി കൂടി. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദ്ധിഖിനെയാണ് പിടി കൂടിയത്. കൊടുവള്ളിയിൽ വച്ചായിരുന്നു ഇയാളെ പിടികൂടിയത്. 30 വയസ്സുണ്ട് ഇയാൾക്ക്. കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷ്റഫിന്‍റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടി കൂടിയത്.
സംഭവ ദിവസം താമരശ്ശേരിയിൽ നിന്നും വന്ന സ്വർണ്ണ കടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്നും വന്ന സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നതായുമാണ് വിവരം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് വിവരം കിട്ടിയത്. തുടർന്ന് പാലക്കാട് സംഘം വന്ന ബൊലീറോ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടതായും പറയുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ എടുത്ത വ്യാജ സിം കാർഡുകളാണ് ഇയാളുടെ നേതൃത്വത്തിൽ വന്ന സംഘം ഉപയോഗിച്ചിരുന്നത്. സംഭവ ദിവസം ഉണ്ടാക്കിയ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇയാളും ഉൾപ്പെട്ടതായി വിവരം ലഭിച്ചു. ഇയാളുടെ നേതൃത്വത്തിൽ വന്ന സംഘം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലായാണ് എയർപ്പോർട്ടിൽ എത്തിയിരുന്നത്.
ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വാഹനങ്ങളെ ക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ബാക്കി പ്രതികൾക്കൾക്കായുളള അന്വേഷണത്തിലാണ് പൊലീസ്.












Click it and Unblock the Notifications