ഒടുവില്‍ മലപ്പുറത്തുകാരുടെ നന്മയില് വീണ് മനേക ഗാന്ധി, 'മനോഹരമായ ചരിത്രമുള്ള നാട്'; പ്രശംസ..!!
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സമയത്ത് കൊവിഡിനെ പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി എംപി. വിമാനം തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും കൊവിഡ് വ്യാപന സാധ്യതയും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ച് യൂത്ത് ലീഗ് നേതാവ് മനേക ഗാന്ധിക്ക് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശത്തിന് മറുപടിയായാണ് മനേക ഗാന്ധി മലപ്പുറത്തുകാരെ പ്രംശസിച്ചത്.
Recommended Video

വിമാനാപകടസമയത്ത് മികച്ച ഇടപെടലാണ് മലപ്പുറത്തുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മനേക ഗാന്ധി മറുപടി ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞത്. ഇതുരോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികള്‍ക്ക് നേരെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനേക ഗാന്ധിയുടെ സന്ദേശത്തില്‍ പറയുന്നുണ്ടെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കനാണ് മനേക ഗാന്ധിക്ക് സന്ദേശം അയച്ചത്.
അതേസമയം, പാലക്കാട് മാസങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയാ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മനേക ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇത് രാഷ്ട്രീയപരമായി വലിയ വിവാദങ്ങളിലേക്ക് ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചും അന്ന് മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനംു മനേക ഗാന്ധി മറുപടി നല്‍കിയിരുന്നുയ മനോഗരമായ ചരിത്രമുള്ള നാടാണ് മലപ്പുറമെന്നും വനംവകുപ്പില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് മലപ്പുറത്തെ പരാമര്‍ശിച്ചതെന്നായിരുന്നു അന്ന് മനേക ഗാന്ധി നല്കിയ വിശദീകരണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications