മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂര്‍ വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടിക്കാരായ നാല് പേര്‍ക്കും നെടിയിരുപ്പുകാരായ ആറ് പേര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിമാനം അപകടത്തില്‍പ്പെട്ട സമയത്ത് കൊവിഡിനെ വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഇറങ്ങിയതിനെ തുടര്‍ന്നായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞത്.

covid

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇവര്‍ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. 300ഓളം പേരാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ഇവര്‍ക്ക് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. നേരത്തെ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, അസി. കളക്ടര്‍ വിഷ്ണു രാജ്, സബ് കളക്ടര്‍ കെഎസ് അഞ്ജു എന്നിവര്‍ക്കും ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും കുടുംബാഗങ്ങളും ഉള്‍പ്പടെ 21 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 14നാണ് കളക്ടര്‍ക്കും സബ് കളക്ടര്‍ കെഎസ് അഞ്ജുവിനും അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു രാജിനും രോഗം ബാധിച്ചത്.

Recommended Video

cmsvideo
Karipur Plane Crash: BJP MP Maneka Gandhi Praises Malappuram | Oneindia Malayalam

രോഗം ബാധിച്ചെങ്കിലും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഇവരിപ്പോള്‍ കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ സെന്റിനറി ബ്ലോക്കിലെ ചികില്‍സാ മുറിയിയിരുന്നാണ് ജില്ലയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം ഉള്‍പ്പെടെ നിയന്ത്രിക്കുന്നത്. കൊറോണ ചികില്‍സക്കിടെയും കൊറോണ പ്രതിരോധം നടത്തുകയാണവര്‍. ദിവസവും ആറ് ഓണ്‍ലൈന്‍ മീറ്റിങുകള്‍ നടക്കുന്നുണ്ട്. കൊറോണ അവലോകന യോഗങ്ങളും മുടങ്ങിയിട്ടില്ല. ഭരണസ്തംഭനമുണ്ടാകില്ലെന്നും എല്ലാം പഴയ പോലെ നടക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, മലപ്പുറത്ത് രോഗ ഭീതി വര്‍ധിക്കുകയാണ്. ഓരോ ദിവസവും 300ലധികമാണ് രോഗികള്‍. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും, സോപ്പും സാനിറ്റൈസറും ഉപയോഗിച്ചും, നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചും സുരക്ഷിതരായിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. കരുതലിന്റെ കരങ്ങളാല്‍ ഈ മഹാമാരിയെ തടുത്തു നിര്‍ത്താന്‍ നമുക്ക് കഴിയും. നമ്മള്‍ അതിജീവിക്കുമെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജില്ലയില്‍ ഇന്നലെ 306 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 288 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ ഉറവിടമറിയാതെയും 275 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

Malappuram
English summary
Karipur plane crash: Covid confirmed For 10 rescue workers in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X