കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെസി വേണുഗോപാല്‍: കാരണങ്ങള്‍ നിരത്തി അന്‍വറിന്റെ മറുപടി
നിലമ്പൂര്‍ : തനിക്കെതിരെ നിലനില്‍ക്കുന്ന വിവാദങ്ങളില്‍ മറുപടിയുമായി പി വി അന്‍വര്‍. ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിന്റെ മറുപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും അന്‍വര്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ അടക്കം ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്. തന്നെ കുറിച്ച് നിലനില്‍ക്കുന്ന വിവാദങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചതെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്... വാര്‍ത്താ സമ്മേളനത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങളിലേക്ക്. . .

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനമാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. കെ സി വേണുഗോപാല്‍ ബി ജെ പി ഏജന്റാണെന്നാണ് അന്‍വര്‍ പറയുന്നത്. കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി ബി ജെ പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ് വേണുഗോപാല്‍ എന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ തന്നെകുറിച്ച് ഉയരുന്ന എല്ലാ വിവാദങ്ങള്‍ക്ക് പിന്നിലും പ്രതിപക്ഷമാണെന്നാണ് അന്‍വര്‍ പറയുന്നത്.

കോണ്‍ഗ്രസ് ടോര്‍ച്ച് അടിക്കേണ്ടത് എന്നെ തിരഞ്ഞല്ല, അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നേരെയാണെന്ന് അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇപ്പോര്‍ തകര്‍ന്നിരിക്കുകയാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെസി വേണുഗോപാല്‍.

ഇക്കാര്യങ്ങളൊന്നും വെറുതെ പറയുന്നതല്ല, കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി, ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയത് കോണ്‍ഗ്രസാണ്. ഏറ്റവും അവസാനമായി പഞ്ചാബ് കോണ്‍ഗ്രസിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കപില്‍ സിബല്‍, ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കെസി വേണുഗോപാല്‍ കോണ്‍ഗ്രസിനെ നയിക്കുകയാണ്. അദ്ദേഹം ആരാണെന്ന് മുന്‍ കോണ്‍ഗ്രസുകാരനായ എനിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാമെന്നും അന്‍വര്‍ പറയുന്നു.

ഇക്കാര്യങ്ങളൊന്നും വെറുതെ പറയുന്നതല്ല, കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി, ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയത് കോണ്‍ഗ്രസാണ്. ഏറ്റവും അവസാനമായി പഞ്ചാബ് കോണ്‍ഗ്രസിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കപില്‍ സിബല്‍, ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കെസി വേണുഗോപാല്‍ കോണ്‍ഗ്രസിനെ നയിക്കുകയാണ്. അദ്ദേഹം ആരാണെന്ന് മുന്‍ കോണ്‍ഗ്രസുകാരനായ എനിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാമെന്നും അന്‍വര്‍ പറയുന്നു.

കെസി വേണുഗോപാലിന്റെ നോമിനിയാണ് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. നാളെ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളാണ് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. എന്നാല്‍ പിവി അന്‍വര്‍ ഇന്നും ജനങ്ങള്‍ക്കിടെയില്‍ ഉണ്ട്. നാളെയുമുണ്ട്. എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്തവനാണ് മലപ്പുറം ജില്ലാ കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്നത്. കുട്ടിക്കുരങ്ങിനെ പോലെയാണ് അദ്ദേഹം കളിക്കുന്നതെന്നും അനവര്‍ വ്യക്തമാക്കി.

രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനമായ അഡ്വ എ ജയശങ്കറിനെതിരെയും അന്‍വര്‍ തുറന്നടിച്ചു. പരനാറികളായ ചിലര്‍ ഇവിടെയുണ്ട്. അഡ്വ.ജയശങ്കര്‍ അടക്കമുള്ളവര്‍ക്ക് എന്തു തെമ്മാടിത്തവും കാണിക്കാം എന്നാണ് വിചാരം. കുറച്ചെല്ലാം ക്ഷമിക്കും. പിന്നെ അവന്റെ സംസ്‌കാരത്തിന് അനുസരിച്ച് മറുപടി കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എല്ലാത്തിനും ഞാന്‍ മറുപടി നല്‍കിയിരിക്കും. എം എല്‍ എ പദവി ജനങ്ങള്‍ നല്‍കിയതാണ്. അതുണ്ട് എന്നതു കൊണ്ട് ഒന്നും കേള്‍ക്കാതെ തലതാഴ്ത്തി മിണ്ടാതെ ഇരിക്കും എന്ന് കരുതേണ്ട എന്നും അനവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications