മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം തന്റെ സ്വഭാവഹത്യ: രമേശ് ചെന്നിത്തല

Google Oneindia Malayalam News

മലപ്പുറം: ആർഎസ്എസിനും സിപിഎമ്മിനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസും സിപിഎമ്മും തന്നെ ഒരു പോലെ ആക്രമിക്കുകയാണെന്നും ഇരു പാർട്ടികളുടേയും ലക്ഷ്യം തന്റെ വിശ്വാസ്യത തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രമേശ് ചെന്നിത്തല നടത്തിവരുന്ന ഐശ്വര്യ കേരള യാത്രക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി; വഞ്ചനാ കുറ്റം ചുമത്തി, നേരിട്ട് ഹാജരാകണംമാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി; വഞ്ചനാ കുറ്റം ചുമത്തി, നേരിട്ട് ഹാജരാകണം

ഇരുകൂട്ടരും പെറുമാറുന്നത് തീർത്തും മനുഷ്യത്വരഹിതമായാണ്. കയ്യിൽ കിട്ടിയാൽ ബാക്കിവെക്കാത്ത കൂട്ടരാണ് തന്നെയും തന്റെ കുടുംബത്തേയും സ്വഭാവഹത്യ നടത്തി അതിലൂടെ കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ കഴിയുമോ എന്നാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് എന്നെ അറിയാം. എന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം ആരോപിച്ചു.

14-26-chennithala-601-

ഇത്തവണ തനിക്കെതിരെ നടത്തിയ നീക്കം സിപിഎമ്മിന് തന്നെ തിരിച്ചടിയായെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയ്ക്ക് ആർഎസ്എസുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധമാണ് ഇതോടെ പുറത്തുവന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനെയും ആർഎസ്എസിനെയും ഒരു പോലെ വിദഗ്ധമായി നേരിട്ടിട്ടുള്ള കെ കരുണാകരന്റെ കളരിയിൽ നിന്ന് രാഷ്ട്രീയം അഭ്യസിച്ചിട്ടുള്ള തനിക്ക് ഈ പ്രസ്ഥാനങ്ങളെ എങ്ങനെയാണ് നേരിടേണ്ടതെന്ന് അറിയാമെന്നും ചെന്നിത്തല ന വ്യക്തമാക്കി.

അതേ സമയം ഐശ്വര്യ കേരള യാത്രക്ക് വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സീകരണം നല്‍കിയിരുന്നു. യുഡിഎഫ് ഐശ്വര്യമായി തന്നെ കേരളത്തിൽ അധികാരത്തില്‍ എത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എംപിമാര്‍ക്ക് പണി പോയപ്പോള്‍ ഭാര്യമാര്‍ക്ക് ജോലി നല്‍കുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Malappuram
English summary
Kerala Aiswarya Yathra: Ramesh Chennithala against RSS and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X