• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന് പകരം സഹോദരന്‍, അല്ലെങ്കില്‍ പിഎംഎ സലാം; പ്രതികരിച്ച് എംഎല്‍എ

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ കുടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്ന്. പതിവില്‍ നിന്ന് വ്യത്യസ്തമായി വനിത സ്ഥാനാര്‍ത്ഥികളേയും ലീഗ് ഇത്തവണ പരിഗണിക്കുന്നുണ്ട്. പുതിയ ആളുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാനാണ് ലീഗിന്‍റെ തീരുമാനം. ഇതോടെ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ഇത്തവണ മത്സരരംഗത്ത് നിന്നും മാറി നില്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. നിബന്ധന കര്‍ശനമായി നടപ്പാക്കിയാല്‍ ഒഴിവാക്കപ്പെടുന്ന ഏറ്റവും പ്രമുഖരില്‍ ഒരാള്‍ പികെ അബ്ദുറബ്ബ് ആയിരിക്കും.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

മഞ്ചേരി മുതില്‍ തിരൂരങ്ങാടി വരെ

മഞ്ചേരി മുതില്‍ തിരൂരങ്ങാടി വരെ

മുസ്ലിം ലീഗില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയ നേതാവാണ് പികെ അബ്ദുറബ്ബ്. 1996 മുതൽ ഇത് വരെ താനൂർ, മഞ്ചേരി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളെയാണ് അബ്ദുറബ്ബ് പ്രതിനിധീകരിച്ചത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കളത്തിനെതിരെ 6043 വോട്ടുകള്‍ക്കായിരുന്നു തിരൂരങ്ങാടിയില്‍ നിന്നും അബ്ദുറബ്ബ് മത്സരിച്ച് വിജിയിച്ചത്.

ഇടതിന്‍റെ വളര്‍ച്ച

ഇടതിന്‍റെ വളര്‍ച്ച

2011 നെ അപേക്ഷിച്ച് മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. അത്തവണ 28458 വോട്ടുകള്‍ ലഭിച്ച ഇടതുപക്ഷം 2016 ല്‍ തങ്ങളുടെ വോട്ട് വിഹിതം 56884 ആക്കി ഉയര്‍ത്തി. മുപ്പതിനായിരത്തിലേറേ വോട്ടിന് തോറ്റിടത്ത് കഴിഞ്ഞ വര്‍ഷത്തെ വോട്ട് വ്യത്യാസം ആറായിരം മാത്രമായിരുന്നു.

 ഉറച്ച മണ്ഡലം

ഉറച്ച മണ്ഡലം

എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ശക്തി ലീഗ് തിരികെ പിടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്കാള്‍ 25748 വോട്ടിന്‍റെ ലീഡ് യുഡിഎഫിനുണ്ട്. ഉറച്ച മണ്ഡലം എന്ന നിലയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാലും കുഴപ്പമില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ വിലയിരുത്തല്‍.

അബ്ദുറബ്ബിന്‍റെ പ്രതികരണം

അബ്ദുറബ്ബിന്‍റെ പ്രതികരണം

മുതിര്‍ന്ന നേതാവ് അവു ഖാദർ കുട്ടി നഹയുടെ മകൻ എന്നതിൽ ഉപരി വിദ്യാഭ്യാസ വിചക്ഷണൻ, എന്നതും നേതൃപാടവവുമായിരുന്നു കഴിഞ്ഞ അഞ്ച് തവണയും പികെ അബ്ദുറബ്ബിന് തുണയായത്. ഇത്തവണ അവസരം ലഭിച്ചേക്കില്ലെന്ന സൂചന ശക്തമാവുമ്പോഴും പാര്‍ട്ടി എന്ത് പറയുന്നോ അത് അനുസരിക്കും എന്ന് മാത്രമാണ് പികെ അബ്ദുറബ്ബ് പ്രതികരിക്കുന്നത്.

എല്ലാം പാര്‍ട്ടി തീരുമാനിക്കും

എല്ലാം പാര്‍ട്ടി തീരുമാനിക്കും

മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കും അല്ലെങ്കില്‍ ഇല്ല എന്നൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല. എല്ലാ സമയമാവുമ്പോള്‍ പാര്‍ട്ടി പ്രഖ്യാപിക്കും. അത് അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കും. പാര്‍ട്ടി തന്നെ ഒഴിവാക്കും എന്ന പ്രചാരണം ശരിയല്ലെന്നും ഒരു ടെലിവിഷന്‍ ന്യൂസ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ അബ്ദുറബ്ബ് പറയുന്നു.

പികെ അൻവർ നഹ

പികെ അൻവർ നഹ

ഒഴിവാക്കും എന്ന പ്രചരണത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ല. അതൊക്കെ മാധ്യമങ്ങള്‍ ഓരോന്ന് പ്രചരിപ്പിക്കുന്നതാണ്. പാര്‍ട്ടി പറയുന്നതിന് അപ്പുറത്തിന് ഒന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. പികെ അബ്ദുറബ്ബിന് പകരം സഹോദരൻ പികെ അൻവർ നഹ, മുതിർന്ന നേതാവ് പി എം എ സലാം തുടങ്ങിയവരുടെ പേരുകൾ ആണ് പകരം പട്ടികയിൽ ഉള്ളതെന്നാണ് പ്രചാരണം

പിഎംഎ സലാമിന്

പിഎംഎ സലാമിന്

ഐഎന്‍എലില്ലില്‍ നിന്നും ലീഗിലേക്ക് മടങ്ങിയെത്തി പിഎംഎ സലാമിന് ഇതുവരെ അര്‍ഹമായ പരിഗണന നല്‍കാന്‍ ലീഗിന് സാധിച്ചില്ലെന്ന വിലയിരുത്തലുണ്ട്. ഇത്തവണ അദ്ദേഹത്തിന് വിജയം ഉറപ്പുള്ള ഒരു സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് സൗത്തില്‍ നിന്നും എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയാല്‍ ഇവിടെ സലാമിനെ പരിഗണിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു.

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

2006 ല്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് രണ്ടില്‍ നിന്നും വിജയിച്ച വ്യക്തിയാണ് പിഎംഎ സലാം. എന്നാല്‍ മുനീര്‍ സൗത്തില്‍ തുടരാന്‍ ഏകദേശ തീരുമാനം ആയതിനാല്‍ സലാമിനെ മലപ്പുറം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കുകയാണ്. തിരൂരങ്ങാടിയില്‍ നഹ കുടുംബത്തിൽ നിന്ന് ഇക്കുറി സ്ഥാനാർഥി വേണ്ടെന്ന പ്രാദേശിക വികാരം നേതൃത്വം കണക്കിലെടുത്താൽ പി എം എ സലാമിന് ആകും സാധ്യത.

ആന്‍റണി വിജയിച്ചത്

ആന്‍റണി വിജയിച്ചത്

മുതിര്‍ന്ന നേതാക്കളില്‍ ഒരാളെങ്കിലും ഇവിടെ എത്തിയാല്‍ അത്ഭുതപ്പെടാനില്ല. മണ്ഡലം രൂപം കൊണ്ട നാള്‍ മുതല്‍ യുഡിഎഫിന് ഒപ്പം ഉറച്ച് നില്‍ക്കുന്ന മണ്ഡലമാണ് തിരൂരങ്ങാടി. ഇതില്‍ തന്നെ മുസ്ലിം ലീഗ് അല്ലാതെ മറ്റൊരാള്‍ ജയിച്ചത് ഒരു തവണ മാത്രം. 1995 ലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച എകെ ആന്‍റണിയാണ് മണ്ഡലത്തിലെ ലീഗ് കാരനല്ലാത്ത ഏക എംഎല്‍എ.

തിരൂരങ്ങാടിയിലെ ഇടതുപക്ഷം

തിരൂരങ്ങാടിയിലെ ഇടതുപക്ഷം

മറുവശത്ത് ഇടതുപക്ഷം ഇത്തവണയും സ്വതന്ത്ര പരീക്ഷണം തുടര്‍ന്നേക്കും. കഴിഞ്ഞ തവണ ലീഗിൻ്റെ ഭൂരിപക്ഷം 6043 ലേക്ക് എത്തിച്ച് ലീഗ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയ നിയാസ് പുളിക്കലകത്തിനാണ് ഇപ്പോഴും പ്രഥമ പരിഗണന. എന്നാല്‍ മത്സരിക്കുന്ന കാര്യം ഇദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്വതന്ത്രന്‍ അല്ലെങ്കില്‍ സിപിഐക്ക് തിരൂരങ്ങാടി തിരെ ലഭിക്കാനും സാധ്യതയുണ്ട്.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

cmsvideo
  പ്രതിപക്ഷ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും കെ ആൻസലൻ MLA| Oneindia Malayalam
  Malappuram

  English summary
  kerala assembly election 2021; Abdu Rabb was replaced by his brother, or PMA Salam in Tirurangadi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X