• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

13000 വോട്ടുകള്‍ ചേര്‍ത്തു; പ്രതീക്ഷയോടെ കോണ്‍ഗ്രസ്, ആര്യാടന്‍ ഷൗക്കത്ത് തന്നെ എത്തിയേക്കും

മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്ത് തന്നെ എത്തിയേക്കുമെന്ന് സൂചന. വിവിധ സമുദായങ്ങള്‍ക്കിടയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ഷൗക്കത്തിനെ തന്നെ വീണ്ടും പരിഗണിക്കുന്നത്. ഡിസിസി പ്രസിഡന്റ് വിവി പകാശിന്റെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും ഷൗക്കത്തിനാണ് മേല്‍ക്കൈ എന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. എഐസിസി പ്രതിനിധികള്‍ മണ്ഡലത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളുമായും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളുമായും ചര്‍ച്ച നടത്തിയുരുന്നു. ഇതിന് ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് തന്നെ വീണ്ടും മല്‍സരിക്കട്ടെ എന്ന നിലപാടിലേക്ക് എത്തുന്നതത്രെ.

അതേസമയം, കഴിഞ്ഞ അഞ്ചുവര്‍ഷം ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തില്‍ സജീവമായിരുന്നു. പ്രകൃതി ദുരന്ത വേളയിലും മറ്റും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പലവിധ പദ്ധതികളാണ് നടപ്പാക്കിയതെന്ന് നേതാക്കള്‍ പറയുന്നു. നിരവധി പേരെ സഹായിക്കുകയും ചെയ്തു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ആര്യാടന്‍ ഷൗക്കത്ത് തന്നെ മല്‍സരിക്കട്ടെ എന്ന ചര്‍ച്ച ശക്തിപ്പെട്ടത്. 13000ത്തോളം പുതിയ വോട്ടുകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ചേര്‍ത്തിയിട്ടുണ്ട് എന്നാണ് വിവരം.

കൊച്ചി സീറ്റില്‍ സ്വപ്‌ന പാട്രോണിസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി? രൂപതയുടെ പിന്തുണ, ദേശീയ നേതാവ്

അതേസമയം, മണ്ഡലത്തില്‍ ചെറുതല്ലാത്ത സ്വാധീനമുള്ള വ്യക്തിയാണ് പ്രകാശ്. ഇദ്ദേഹത്തെ പിന്തുണയ്്ക്കുന്നവരും കുറവല്ല. പതിറ്റാണ്ടുകളോളം ആര്യാടന്‍ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ മണ്ഡലത്തില്‍ നിന്ന് മകനെ മല്‍സരിപ്പിക്കുന്ന വിഷയത്തില്‍ 2016ല്‍ വന്‍ തോതില്‍ എതിര്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. മണ്ഡലം പിടിച്ച പിവി അന്‍വര്‍ തന്നെ ഇടതുപക്ഷത്തിന് വേണ്ടി ഇത്തവണയും കളത്തിലിറങ്ങുമെന്നാണ് ഇതുവരെയുള്ള വിവരം. മണ്ഡലത്തില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തമായി എന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ തെളിയിക്കുന്നു. ഈ സാഹചര്യത്തില്‍ ഭിന്നത ഒഴിവാക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Malappuram

English summary
Kerala Assembly Election 2021: Aryadan Muhammad upper hand in Nilambur Congress candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X