മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘പൊന്നാപുരംകോട്ട’തിരിച്ച് പിടിക്കാനുറച്ച് കോൺഗ്രസ്; അൻവറിനെതിരെ ടി സിദ്ധിഖ്? ഷൗക്കത്ത് ജലീലിനെതിരെ?

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ആകെയുള്ള 16 മണ്ഡലങ്ങളിൽ 12 ഉം യുഡിഎഫിന് വേണ്ടി നേടിയത് മുസ്ലീം ലീഗ് ആയിരുന്നു.എന്നാൽ ഇത്തവണ അപ്രതീക്ഷിതമായ പല ട്വിസ്റ്റുകളും സംഭവിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി നേട്ടം കൊയ്യാനാണ് കോൺഗ്രസ് നീക്കം. അതേസമയം കോൺഗ്രസിന്റെ കുത്തക സീറ്റ് ആയിരുന്ന നിലംമ്പൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയം കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്.

കുത്തക സീറ്റിൽ

കുത്തക സീറ്റിൽ

കോൺഗ്രസിന്റെ കൂത്തക സീറ്റായിരുന്നു നിലമ്പൂർ. 1987 മുതൽ 2011 വരെ ആര്യാടൻ മുഹമ്മദ് ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പഴയ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന പിവി അൻവറിനെ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

11504 വോട്ടിന്റെ ഭൂരിപക്ഷം

11504 വോട്ടിന്റെ ഭൂരിപക്ഷം

അന്ന് പിവി അൻവർ ഏറ്റുമുട്ടിയത് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനോടായിരുന്നു. 11504 വോട്ടിന്റെ കൂറ്റന് ഭൂരിപക്ഷമായിരുന്നു ഷൗക്കത്തിനെതിരെ അൻവർ നേടിയത്. ഇത്തവണയും അൻവറിലൂടെ തന്നെ മണ്ഡലം നിലനിർത്താനകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും എൽഡിഎഫിന് ആശ്വാസം നൽകുന്നതാണ്.

നഗരസഭ പിടിച്ച് ഞെട്ടിച്ചു

നഗരസഭ പിടിച്ച് ഞെട്ടിച്ചു

തിരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭ ഭരണം ആദ്യമായി നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. 33 ല്‍ 22 ഉം സീറ്റും നേടിയാണ് എല്‍ഡിഎഫ് കാലങ്ങളായി കോണ്‍ഗ്രസിൻറെ് കുത്തകയായിരുന്ന നഗരസഭ പിടിച്ചെടുത്തത്. 9 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗ് 9 ഇടത്തും തോറ്റ് ചിത്രത്തില്‍ നിന്ന് തന്നെ ഇല്ലാതായി. കോണ്ഗ്രസ് 9 സീറ്റിലൊതുങ്ങുകയായിരുന്നു.

അൻവർ ഇഫക്ട്

അൻവർ ഇഫക്ട്

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം അൻവർ ഇഫക്ടായാണ് എൽഡിഎഫ് കരുതുന്നത്.
അതേസമയം തങ്ങളുടെ പൊന്നാപുരം കോട്ട ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇത്തവണയും മത്സരിക്കാനായി ആര്യാടൻ ഷൗക്കത്ത് രംഗത്തുണ്ട്. എന്നാൽ ഷൗക്കത്ത് മത്സരിക്കുന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ശക്തമാണ്.

മികച്ച പ്രതിച്ഛായ

മികച്ച പ്രതിച്ഛായ

നിലവിലെ ഡിസിസി പ്രസിഡന്റായ വിവി പ്രകാശിന്റെ പേരാണ് ഒരു വിഭാഗം ഉയർത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് വേണ്ടിയാണ് പ്രകാശ് മാറി കൊടുത്തത്. ഇത്തവണ സീറ്റിൽ വിട്ട് വീഴ്ചയില്ലെന്ന നിലപാടിലാണ് അദ്ദേഹം. മികച്ച പ്രതിച്ഛായ ഉള്ള വിവി പ്രകാശ് പിവി അൻവറിനെതിരെ മത്സരിക്കുമ്പോൾ നിഷ്പക്ഷ വോട്ടുകളും ലഭിക്കും എന്നും ഇവർ പറയുന്നു

ടി സിദ്ധിഖിൻറെ പേര്

ടി സിദ്ധിഖിൻറെ പേര്


അതേസമയം ഇവരിൽ ഒരാൾ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ലേങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ അവതരിപ്പിക്കാനാണ് കോൺഗ്രസിലെ ചർച്ചകൾ.
മുൻ കെഎസ്‍യു സംസ്ഥാന പ്രസിഡ‍ന്റും നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയുമായ വി.എസ്.ജോയിയുടെ പേരാണ് സമവായത്തിനായി പരിഗണിക്കുന്നത്.ജോയി അല്ലേങ്കിൽ ടി സിദ്ധിഖിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ച് പിടിക്കണമെന്ന ആലോചനകളും ഉണ്ട്.

കെടി ജലീലിനെതിരെ

കെടി ജലീലിനെതിരെ

ആര്യാടൻ ഷൗക്കത്തിനെ കെടി ജലീലിനെതിരായ തവനൂരിൽ മത്സരിപ്പിക്കണമെന്ന നിർദ്ദേശമാണ് പാർട്ടിയിൽ ഉയുന്നത്. എ ഗ്രൂപ്പിന്റെ സീറ്റാണ് തവനൂർ. ഇവിടെ ജലീലിനെതിരെ ഒരേ സമുദായത്തിൽ നിന്ന് നേതാവ് മത്സരിക്കുകയാണെങ്കിൽ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുമെന്നും മണ്ഡലത്തിൽ വിജയ സാധ്യത ഉണ്ടെന്നുമാണ് പ്രാദേശി നേതാക്കൾ ഉയർത്തുന്ന ആവശ്യം.

സുരക്ഷിത മണ്ഡലം

സുരക്ഷിത മണ്ഡലം

അതേസമയം വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലേക്ക് ഇല്ലെന്നാണ് ഷൗക്കത്ത് പറയുന്നത്. ഇതോടെ ഷൗക്കത്തിനായി സുരക്ഷിത മണ്ഡലം തേടുകയാണ് കോൺഗ്രസ്. തവനൂർ ഏറ്റെടുത്ത് ഏറനാട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലൊന്നു നൽകണമെന്ന് മുസ്‍ലിം ലീഗിനോട് ആവശ്യപ്പെട്ടത് ഷൗക്കത്തിന് വേണ്ടിയാണ്.

ലീഗ് തയ്യാറല്ല

ലീഗ് തയ്യാറല്ല

എന്നാൽ കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാൻ ലീഗ് തയ്യാറായിട്ടില്ല. വലിയ വെല്ലുവിളികൾ ഇല്ലാത്ത സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തി കൊണ്ട് തവനൂർ സീറ്റ് ഏറ്റെടുക്കാൻ താത്പര്യമില്ലെന്നാണ് ലീഗ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

Malappuram
English summary
Kerala assembly election 2021; Congress may consider T Siddique against PV Anwar in nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X