മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂരങ്ങാടിയില്‍ കളി മാറ്റി സിപിഐ; നിയാസ് പുളിക്കലകത്ത് പുതിയ സ്ഥാനാര്‍ഥി, കെപിഎ മജീദ് വിയര്‍ക്കുമോ

Google Oneindia Malayalam News

മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയെ മാറ്റി. അഡ്വ. അജിത്ത് കോളാടിയെ ആയിരുന്നു ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പിന്നീടാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എത്തിയത്. ഇതോടെ ലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. തിരൂരങ്ങാടിയില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ ഹൈദരലി തങ്ങളെ കണ്ട് പരാതി പറയാന്‍ പാണക്കാട്ടെത്തി.

p

മുസ്ലിം ലീഗില്‍ പ്രതിഷേധമുണ്ടെന്ന് മനസിലാക്കിയാണ് സിപിഐയുടെ പുതിയ നീക്കം. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച നിയാസ് പുളിക്കലകത്ത് തന്നെയാണ് സിപിഐയുടെ പുതിയ സ്ഥാനാര്‍ഥി. സിപിഐ സ്വതന്ത്രനായിട്ടാണ് സിഡ്‌കോ ചെയര്‍മാനായ അദ്ദേഹം മല്‍സരിക്കുക.

മുസ്ലിം ലീഗിന്റെ കരുത്തന്‍; അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍, 33000 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതു കോട്ടമുസ്ലിം ലീഗിന്റെ കരുത്തന്‍; അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍, 33000 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതു കോട്ട

2016ല്‍ പികെ അബ്ദുറബ്ബ് ആയിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. അന്ന് ശക്തമായ മല്‍സരമാണ് നിയാസ് കാഴ്ചവച്ചത്. അബ്ദുറബ്ബിന്റെ ഭൂരിപക്ഷം കുറയ്ക്കാനും നിയാസിന് സാധിച്ചു. ഇത്തവണ മുസ്ലിം ലീഗിലുണ്ടായിരിക്കുന്ന ഭിന്നത മുതലെടുക്കാനാണ് നിയാസിനെ വീണ്ടും എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. മുസ്ലിം ലീഗില്‍ രണ്ടു കാര്യത്തിലാണ് തിരൂരങ്ങാടിയില്‍ അഭിപ്രായ ഭിന്നതയുള്ളത്. പികെ അബ്ദുറബ്ബിനെ മാറ്റിയതാണ് ഒരു കാരണം. മറ്റൊന്ന് പിഎംഎ സലാമിനെ സ്ഥാനാര്‍ഥിയാക്കണം എന്ന ആവശ്യമാണ്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

കെടി ജലീലിനെതിരെ ഫിറോസ് തന്നെ; പിവി അന്‍വറിനെതിരെ വിവി പ്രകാശ്, മലപ്പുറത്ത് കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്കെടി ജലീലിനെതിരെ ഫിറോസ് തന്നെ; പിവി അന്‍വറിനെതിരെ വിവി പ്രകാശ്, മലപ്പുറത്ത് കോണ്‍ഗ്രസ് രണ്ടുംകല്‍പ്പിച്ച്

നിലവില്‍ കെപിഎ മജീദ് തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി മജീദ് ഒഴിയും. പകരം പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കാനും മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു.

സാരിയിൽ തിളങ്ങി ആത്മിക- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഒരിടത്തു പോലും BJP ജയിക്കില്ല | Oneindia Malayalam

Malappuram
English summary
Kerala Assembly Election 2021: CPI Changed Candidate in Thirurangadi, Niyas Pulikkalakath new candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X