മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ് മലപ്പുറം ജില്ല. ഈ കോട്ട പലപ്പോഴും വിറപ്പിച്ചിട്ടുണ്ട് ഇടതുപക്ഷം. മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും വിമതരെ ഉപയോഗിച്ചാണ് അന്നൊക്കെ സിപിഎം കളിച്ചത് എന്ന് മാത്രം. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് കെടി ജലീലിനോട് തോറ്റതും കെപിഎ മജീദ് മഞ്ചേരിയില്‍ ടികെ ഹംസയോട് തോറ്റതുമെല്ലാം ചരിത്രം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരും നിലമ്പൂരും ഇടതുപക്ഷത്തിന് അധികമായി കിട്ടി. എന്നാല്‍ ഇത്തവണ മുസ്ലിം ലീഗ് കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. ഈ ആത്മവിശ്വാസത്തില്‍ കാര്യമില്ലെന്ന് സൂചിപ്പിക്കുകയാണ് ടികെ ഹംസ....

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

മുസ്ലിം ലീഗിന്റെ കോട്ട തകര്‍ന്ന നിമിഷം

മുസ്ലിം ലീഗിന്റെ കോട്ട തകര്‍ന്ന നിമിഷം

മലപ്പുറത്തെ മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമായിരുന്നു താനൂര്‍. പഴയ കോണ്‍ഗ്രസ് നേതാവ് വി അബ്ദുറഹ്മാനെ ഉപയോഗിച്ചാണ് ഈ മണ്ഡലം ഇടതുപക്ഷം പിടിച്ചത്. രണ്ടുതവണ മുസ്ലിം ലീഗിന് വേണ്ടി വെന്നിക്കൊടി നാട്ടിയ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മലര്‍ത്തിയടിച്ചായിരുന്നു അബ്ദുറഹ്മാന്റെ മുന്നേറ്റം.

ഇടതുപക്ഷ നീക്കം ഇത്തവണ പാളും

ഇടതുപക്ഷ നീക്കം ഇത്തവണ പാളും

താനൂരില്‍ ഇത്തവണ കളി മാറുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ കീഴില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ താനാളൂര്‍ മാത്രമാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്. ബാക്കിയെല്ലാം യുഡിഎഫ് പിടിച്ചു. മാത്രമല്ല, താനാളൂരില്‍ കഷ്ടിച്ചാണ് ഇടതുപക്ഷം ഭരണം പിടിച്ചതും.

ഇനി മല്‍സരിക്കാനില്ലെന്ന് അബ്ദുറഹ്മാന്‍

ഇനി മല്‍സരിക്കാനില്ലെന്ന് അബ്ദുറഹ്മാന്‍

ഇനിയും മല്‍സരിക്കാനില്ല എന്നാണ് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചത്. അതേസമയം, പരാജയ ഭീതി മുന്‍കൂട്ടി കണ്ടുള്ള അടവാണിതെന്ന് മുസ്ലിം ലീഗ് വിമര്‍ശിക്കുന്നു. അബ്ദുറഹ്മാന്‍ തിരൂരില്‍ മല്‍സരിക്കുമെന്ന ശ്രുതിയുണ്ട്. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനമുണ്ടാകും.

കോണ്‍ഗ്രസ് കോട്ട

കോണ്‍ഗ്രസ് കോട്ട

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ കോട്ടയയായിരുന്നു നിലമ്പൂര്‍ മണ്ഡലം. ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി ജയിച്ചു വന്നിരുന്ന ഇവിടെ 2016ല്‍ മല്‍സരിച്ചത് മകന്‍ ആര്യാടന്‍ ഷൗക്കത്താണ്. കോണ്‍ഗ്രസിലെ പടലപ്പിണക്കവും ഗ്രൂപ്പ് പോരുമെല്ലാം ഇടതുപക്ഷത്തിന് അനുകൂലമായി. ഇതോടെ പഴയ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിനെ വച്ചുള്ള ഇടതുപക്ഷത്തിന്റെ കളി വിജയിക്കുകയും ചെയ്തു.

നിലമ്പൂരില്‍ അരക്കെട്ടുറപ്പിച്ച് ഇടതുപക്ഷം

നിലമ്പൂരില്‍ അരക്കെട്ടുറപ്പിച്ച് ഇടതുപക്ഷം

നിലമ്പൂര്‍ കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇതുവരെയില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വന്‍ മുന്നേറ്റമാണിവിടെ നടത്തിയത്. പിവി അന്‍വറിന്റെ സാന്നിധ്യം തന്നെയാണ് ഇടതുപക്ഷത്തിന്റെ കരുത്ത്. അദ്ദേഹത്തിനെതിരായ യൂത്ത് കോണ്‍ഗ്രസ് നീക്കങ്ങളും വേണ്ടത്ര വിജയം കണ്ടിട്ടില്ല.

കൈ ഉയര്‍ത്താന്‍ ആര്?

കൈ ഉയര്‍ത്താന്‍ ആര്?

ഇടതുപക്ഷത്തിന് വേണ്ടി പിവി അന്‍വര്‍തന്നെ ഇത്തവണയും നിലമ്പൂരില്‍ ഇറങ്ങുമെന്നാണ് വിവരം. അതേസമയം, കോണ്‍ഗ്രസിന് വേണ്ടി ആര് എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ആര്യാടന്‍ ഷൗക്കത്ത് തന്നെ വരട്ടെ എന്ന് ഒരു വിഭാഗം പറയുന്നു. അതേസമയം, വിവി പ്രകാശ് വരണമെന്നും ആവശ്യമുണ്ട്. ചരടുവലികള്‍ ഇരു ഭാഗത്തും സജീവമാണ്.

ഇടത്തോട്ട് ചാഞ്ഞ നാല് മണ്ഡലങ്ങള്‍

ഇടത്തോട്ട് ചാഞ്ഞ നാല് മണ്ഡലങ്ങള്‍

താനൂരിനും നിലമ്പൂരിനും പുറമെ പി ശ്രീരാമകൃഷ്ണന്‍ വിജയിച്ച പൊന്നാനിയും കെടി ജലീല്‍ ജയിച്ച തവനൂരുമാണ് മലപ്പുറം ജില്ലയില്‍ 2016ല്‍ ഇടത്തോട്ട് ചാഞ്ഞത്. നാല് എട്ടാകുമെന്ന്് സിപിഎം നേതാവ് ടികെ ഹംസ പറയുന്നു. ജില്ലയിലെ രാഷ്ട്രീയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ടികെ ഹംസ മീഡിയവണ്ണിനോട് ഇക്കാര്യം വിശദീകരിക്കുന്നത്.

മുസ്ലിം ലീഗിന് തിരിച്ചടിയാകുന്ന കാര്യം

മുസ്ലിം ലീഗിന് തിരിച്ചടിയാകുന്ന കാര്യം

പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതാണ് ടികെ ഹംസ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവില്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഡിജിറ്റല്‍ കേരളത്തില്‍ എല്ലാവരും ഇക്കാര്യം വിശകലനം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

വേങ്ങര ഉള്‍പ്പെടെ പിടിക്കും

വേങ്ങര ഉള്‍പ്പെടെ പിടിക്കും

എല്‍ഡിഎഫിന് നാല് സീറ്റില്‍ നിന്ന് ഇത്തവണ എട്ട് സീറ്റായി വര്‍ധിക്കുമെന്നാണ് ടികെ ഹംസ പറയുന്നത്. വേങ്ങര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളും അദ്ദേഹം ഇക്കൂട്ടത്തില്‍ എണ്ണുന്നു. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങര ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് നിലവിലെ സാഹചര്യത്തില്‍ കരുതാന്‍ പ്രയാസമാണ്.

ഇക്കാര്യങ്ങള്‍ കൂടി ഓര്‍ക്കണം

ഇക്കാര്യങ്ങള്‍ കൂടി ഓര്‍ക്കണം

പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഗുണം ചെയ്യും. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന്റെ കൈവശം ഒന്നുമില്ല. ശബരിമല വിഷയമാണ് മുസ്ലിം ലീഗ് ഉന്നയിക്കുന്നത്. ലീഗിന്റെ അവസരവാദ രാഷ്ട്രീയം യുവതലമുറ തിരിച്ചറിയും. സീറ്റ് വച്ച് മാറാന്‍ മുസ്ലിം ലീഗ് ശ്രമിക്കുന്നത് തോല്‍ക്കുമെന്ന് ഭയമുള്ളത് കൊണ്ടാമെന്നും ടികെ ഹംസ പറയുന്നു.

കോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായംകോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായം

Recommended Video

cmsvideo
Pre pole survey of asianet and 24 news

Malappuram
English summary
Kerala Assembly Election 2021: CPM leader TK Hamza says LDF to get 8 seats in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X