• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലീഗിന്‍റെ മലപ്പുറം കോട്ട ഇളക്കാനുറച്ച് സിപിഎം; ജലീലും അന്‍വറും തുടരും,മറ്റൊരു കിടിലൻ സർപ്രൈസും

മലപ്പുറം; തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉടനീളം ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയായ മലപ്പുറത്ത് ഇത്തവണയും യുഡിഎഫിനൊപ്പം തന്നെയാണ് അടിയുറച്ച് നിന്നത്.ജില്ലയില്‍ ആകെയുള്ള 94 പഞ്ചായത്തുകളില്‍ 67 ഇടങ്ങളിലാണ് യുഡിഎഫ് മേല്‍ക്കൈ നേടിയത്. 20 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. എന്നാൽ യുഡിഎഫിനെ ഞെട്ടിച്ച് കൊണ്ട് നിലമ്പൂർ നഗരസഭ ഭരണം പിടിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.

ഇതെ അട്ടിമറികൾ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആവർത്തിക്കാനാകുമെന്ന കണക്ക്കൂട്ടലിലാണ് എൽഡിഎഫ്. ഇക്കുറി ജില്ലയിൽ ഏഴ് മണ്ഡലങ്ങളിൽ ഭരണം പിടിക്കാനുറപ്പിച്ചാണ് ഇടതുമുന്നണി തന്ത്രം മെനയുന്നത്.

16 ൽ 12 ഉം

16 ൽ 12 ഉം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ 12 ഉം യുഡിഎഫിന് വേണ്ടി ലീഗ് തൂത്തുാവരി. നാല് മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാൻ സാധിച്ചത്.എന്നാൽ ഇത്തവണ ജില്ലയിൽ ഏഴ് സീറ്റുളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ തന്നെ ഇറക്കാനാണ് ഇടതുമുന്നണി നീക്കം.

പി ശ്രീരാമകൃഷ്ണൻ തന്നെ

പി ശ്രീരാമകൃഷ്ണൻ തന്നെ

പൊന്നാനിയിൽ പി ശ്രീരാമകഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് നിലവിലെ തിരുമാനം. സ്പീക്കർക്കെതിരെ ഡോളർ കടത്ത് കേസിൽ ഉൾപ്പെടെ ആരോപണങ്ങൾ ഉയർന്നതോടെ ഇക്കുറി അദ്ദേഹത്തിന് അവസരം ലഭിക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പൊന്നാനിയിൽ ശ്രീരാമകൃഷ്ണനിലൂടെ വിജയം ആവർത്തിക്കാനാകുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ.

ജലീലും മാറില്ല

ജലീലും മാറില്ല

2016 ൽ 15640 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശ്രീരാമകൃഷ്ണൻ ഇവിടെ വിജയിച്ചത്. 69332 വോട്ടുകളായിരുന്നു അദ്ദേഹം നേടിയത്. തവനൂരിലും നിലമ്പൂരിലും നിലവിലെ എംഎൽഎമാരായ കെടി ജലീലിനേയും പിഅൻവറിനേയും തന്നെയാകും എൽഡിഎഫ് മത്സരിപ്പിച്ചേക്കുക

ഏറനാടിൽ മത്സരം കടുപ്പിക്കും

ഏറനാടിൽ മത്സരം കടുപ്പിക്കും

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെടി ജലീൽ മത്സരത്തിൽ നിന്ന് മാറി നിൽക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മന്ത്രിയോട് അടുത്ത വൃത്തങ്ങൾ ഈ വാദങ്ങളെല്ലാം തള്ളിയിരുന്നു. ഇത്തവണ ഏറനാട് മണ്ഡലത്തിൽ അട്ടിമറി നീക്കം ലക്ഷ്യം വെച്ച് ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും ആർആർആർഎഫ് കമാന്ററുമായ അരീക്കോട് തെരട്ടമ്മൽ സ്വദേശി യു ഷറഫലിയെ മത്സരിപ്പിക്കാനാണ് സിപിഎം ഒരുങ്ങന്നതെന്നാണ് വിവരം.

മുസ്ലീം ലീഗിന്റെ

മുസ്ലീം ലീഗിന്റെ

നിലവിൽ പികെ ബഷീർ ആണ് പൊന്നാന്നിയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ. കഴിഞ്ഞ തവണ 12893 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബഷീർ വീണ്ടും തുടർഭരണം ഉറപ്പിച്ചിരുന്നത്. എന്നാൽ ഷറഫലിയെ മണ്ഡലത്തിൽ ഇറക്കുന്നതോടെ ലീഗ് കോട്ട തകർക്കാൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

മത്സരിച്ചേക്കും

മത്സരിച്ചേക്കും

അ ടു ത്തിടെ സർവിസിൽ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതിയിൽ പരിഗണനയിൽ ആണ്. ഈ വിധി അദ്ദേഹത്തിന് എതിരായാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം സിപിഎം സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം.

പ്രതീക്ഷകൾ ഇങ്ങനെ

പ്രതീക്ഷകൾ ഇങ്ങനെ

ഫുട്ബോളിന്‍റെ ഈറ്റില്ലമായ അരീക്കോട്,ഊർ ങ്ങാട്ടിരി, എടവണ്ണ, കീഴുപറമ്പ്, കാവനൂർ, ചാലി യാര്‍, കുഴിമണ്ണ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഏറനാട്ടിൽ യു ഷറഫലിയിലൂടെ നേട്ടം കൊയ്യാമെന്നാണ് സിപിഎം പ്രതീക്ഷ. കഴിഞ്ഞ തവണ സിപിഐയുടെ കൈയ്യിലുള്ള മണ്ഡലത്തിൽ കെടി അബ്ദുറഹ്മാനായിരുന്നു സ്ഥാനാർത്ഥി.

56155 വോട്ടുകളായിരുന്നു അബ്ദുറഹ്മാൻ നേടിയത്.

തിരുരങ്ങാടിയിൽ

തിരുരങ്ങാടിയിൽ

തിരൂരങ്ങാടി മണ്ഡലത്തിൽ പികെ അബ്ദുറബ് തന്നെയാകും ഇക്കുറി ലീഗ് സ്ഥാനാർത്ഥിയെങ്കിൽ നിയാസ് പുളിക്കലകത്തിനെ തന്നെ ഇറക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സിഡ്കോ ചെയർമാൻ

കൂടിയായ നിയാസ് ശക്തമായ മത്സരമായിരുന്നു 2016 ൽ മണ്ഡലത്തിൽ കാഴ്ചവെച്ചത്.

നേടിയ ഭൂരിപക്ഷം

നേടിയ ഭൂരിപക്ഷം

2011 ൽ 30208 വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു തിരൂരങ്ങാടിയിൽ അബ്ദുറബ് ജയിച്ചത്. എന്നാൽ 2016 ൽ അബ്ദുറബിന്റെ ഭൂരിപക്ഷം വെറും 6040 വോട്ടുകളായിരുന്നു. 62764 വോട്ടുകളായിരുന്നു അബ്ദുറബിന് ലഭിച്ചത്. താനൂർ എംഎൽഎ വി അബ്ദുറബ്മാൻ ഇക്കുറി തിരൂരിൽ മത്സരിക്കാനാണ് സാധ്യത.

മഞ്ഞളാകുഴി അലിയുടെ മണ്ഡലത്തിൽ

മഞ്ഞളാകുഴി അലിയുടെ മണ്ഡലത്തിൽ

അബ്ദുറബ്മാൻ തിരുരിലേക്ക് മാറിയാൽ കഴിഞ്ഞ തവണ താനൂരിൽ ത്സരിച്ച സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയനോ ഗഫൂർ പി ലല്ലീസോ സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിന് വഴി തെളിഞ്ഞ പെരിന്തൽമണ്ണയിൽ ഇക്കുറിയും മുൻ എംഎൽഎ വി ശശികുമാർ തന്നെയാകും സ്ഥാനാർത്ഥി.

ഭൂരിപക്ഷം 579

ഭൂരിപക്ഷം 579

പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ 579 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അലിക്ക് ലഭിച്ചത്. അലി 70990 വോട്ടുകൾ നേടിയപ്പോൾ വി ശശികുമാർ 70411 വോട്ടുകളായിരുന്നു ലഭിച്ചത്. 2016 ൽ 9589 വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു മഞ്ഞളാംകുഴി അലി മണ്ഡലത്തിൽ ജയിച്ച് കയറിയത്.

'പിസി ജോർജിന്റെ പാലാ മോഹം കൈയ്യിൽ വെച്ചാൽ മതി';യുഡിഎഫിലോ പാർട്ടിയിലോ എടുക്കില്ല;കടുംവെട്ടുമായി ജോസഫ്

യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു, ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്

Malappuram

English summary
kerala assembly election 2021; CPM May consider U Sharafali in malappuram eranad constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X