മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് പെരിന്തല്‍മണ്ണയും മങ്കടയും ഉള്‍പ്പടെ 5 സീറ്റുകള്‍ അധികം പിടിക്കാന്‍ സിപിഎം; ആകെ നോട്ടം 9

Google Oneindia Malayalam News

മലപ്പുറം: 1969 ല്‍ രൂപീകൃതമായത് മുതല്‍ യുഡിഎ​ഫിന്‍റെ ശക്തി ദുര്‍ഗമായി നിലകൊണ്ട ജില്ലയാണ് മലപ്പുറം. യുഡിഎഫില്‍ മുസ്ലിം ലീഗാണ് മലപ്പുറത്തിന്‍റെ ജീവനാഡി. മലപ്പുറത്ത് മുസ്ലിം ലീഗിന് ശക്തമായ തിരിച്ചടിയുണ്ടയത് എന്ന് പറയാന്‍ പറ്റുന്നത് 2006 ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ്. അത്തവണ കരുത്തരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍ എന്നിവരെല്ലാം തോറ്റു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പോടെ ശക്തി തിരികെ പിടിച്ച ലീഗ് ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇന്നും അപ്രമാദിത്വം തുടരുന്നു.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

മലപ്പുറം ജില്ലയില്‍

മലപ്പുറം ജില്ലയില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ യുഡിഎഫിന് കനത്ത തിരിച്ചടിയേറ്റപ്പോഴും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് മലപ്പുറത്ത് മാത്രമായിരുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടമായ പല തദ്ദേശ സ്ഥാപനങ്ങളും മുന്നണിക്ക് ഇത്തവണ തിരികെ പിടിക്കാന‍് സാധിച്ചു. യുഡിഎഫിന്‍റെ നട്ടെല്ല് ലീഗ് ആയതിനാല്‍ നത്നെ അവരെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം വളരെ നേരത്തെ തന്നെ സിപിഎം ആരംഭിച്ചിട്ടുണ്ട്.

താനൂരും തവനൂരും പൊന്നാനിയും

താനൂരും തവനൂരും പൊന്നാനിയും

ആകെ 16 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള മലപ്പുറത്ത് കഴിഞ്ഞ തവണ 12-4 എന്നതായിരുന്നു കക്ഷിനില. താനൂരും തവനൂരും പൊന്നാനിയും നിലമ്പൂരും എല്‍ഡിഎഫ് ജയിച്ചപ്പോള്‍ ശേഷിക്കുന്ന 12 സീറ്റും യുഡിഎഫ് വിജയിച്ചു. ഇതില്‍ വണ്ടൂര്‍ ഒഴികേയുള്ള 11 സീറ്റിലും വിജയിച്ചത് മുസ്ലിം ലീഗായിരുന്നു. ആകെ 12 സീറ്റിലായിരുന്നു ജില്ലയില്‍ മുസ്ലിം ലീഗ് മത്സരിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ ധാരണയെ കുറിച്ച് ഇതുവരെ പരസ്യ പ്രസ്താവനകളൊന്നും കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തദ്ദേശത്തിലെ സഖ്യം വിവാദമായ സാഹചര്യത്തില്‍ പരസ്യമായ ധാരണകള്‍ ഇല്ലാതെ വെല്‍ഫെയറുമായി രഹസ്യമായ നീക്കുപോക്കുകള്‍ ആയിരിക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ തുടരുക.

പൊന്നാനിയില്‍

പൊന്നാനിയില്‍

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ട് മുന്നണിയിലും ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൊന്നാനിയില്‍ ഇത്തവണയും ശ്രീരാമകൃഷ്ണന് അവസരം ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം മണ്ഡലത്തില്‍ പതിനായിരത്തിന് അടുത്ത് വോട്ട് പിടിച്ചതാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ ശ്രീരാമകൃഷ്ണന്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.

തവനൂരില്‍ കെടി ജലീല്‍

തവനൂരില്‍ കെടി ജലീല്‍

തവനൂരില്‍ കെടി ജലീലും തുടരും. ഇടതുമുന്നണി വിജയം ഉറപ്പിക്കുന്ന സീറ്റാണ് ഇത്. നിലമ്പൂരില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത പിവി അന്‍വര്‍ തുടരും. നിലമ്പൂരിലേക്ക് മറ്റ് പേരുകളൊന്നും ഇടത് പാളയത്തില്‍ നിന്നും ഉയര്‍ന്ന് വരുന്നില്ല. താനൂരില്‍ വി അബ്ദുള്‍ റഹ്മാന്‍ മത്സരിക്കുമോയെന്ന കാര്യം സംശയമാണ്. ഇദ്ദേഹം മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റേതെങ്കിലും പൊതുസ്വതന്ത്രനെയായിരിക്കും സിപിഎം രംഗത്ത് ഇറക്കുക.

 പരപ്പനങ്ങാടി, തിരൂരങ്ങാടി

പരപ്പനങ്ങാടി, തിരൂരങ്ങാടി


കഴിഞ്ഞ തവണ ലഭിച്ച നാല് സീറ്റുകള്‍ക്ക് പുറമെ പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, തിരൂരങ്ങാടി, തിരൂര്‍, മങ്കട എന്നീ അഞ്ച് സീറ്റുകള്‍ കൂടി ഇത്തവണ എല്‍ഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം അഞ്ഞൂറിന് അടുത്ത് മാത്രമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മൂവായിരത്തിലേറെ വോട്ടിന്‍റെ ലീഡ് ഇടതുമുന്നണിക്കാണ്.

പെരിന്തല്‍മണ്ണയില്‍

പെരിന്തല്‍മണ്ണയില്‍

പെരിന്തല്‍മണ്ണയില്‍ നിന്നും ഇത്തവണ മാറാനാണ് മഞ്ഞളാംകുഴി അലിക്ക് താല്‍പര്യം. മങ്കടയാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്നാണ് അലി പറയുന്നത്. മങ്കടയില്‍ കഴിഞ്ഞ തവണ 1508 വോട്ടിന് പരാജയപ്പെട്ട ടികെ റഷീദ് അലിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സിപി​എം നീക്കം.

ഏറനാട് മണ്ഡലം

ഏറനാട് മണ്ഡലം

സിപിഐ മത്സരിക്കുന്ന ഏറനാട് ഇത്തവണ സിപിഎം ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇവിടേക്ക് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു.ഷറഫലിയെ ആണ് പരിഗണിക്കുന്നത്. ഇദ്ദേഹത്തിനെ ഇതിനോടകം തന്നെ സിപിഎം നേതാക്കള്‍ സമീപിച്ചിട്ടുണ്ട്. ഏറനാട് അല്ലെങ്കില്‍ മഞ്ചേരി സീറ്റില്‍ മത്സരിക്കണമെന്നാണ് ഷറഫലിയോട് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പികെ ബഷീര്‍ മാറും

പികെ ബഷീര്‍ മാറും

ആദ്യം മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും നിലവില്‍ ഏറനാട്ടില്‍ മത്സരിക്കാന്‍ ഷറഫലി തയ്യാറാണെന്നാണ് വിവരം. ഇവിടെ ലീഗ് സീറ്റിങ് എംഎല്‍എ പികെ ബഷീറിനെ മാറ്റിയേക്കും. പിവി അബ്ദുള്‍ വഹാബ് ഈ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ടെന്ന്. അങ്ങനെയെങ്കില്‍ പികെ ബഷീറിനെ മഞ്ചേരിയില്‍ മത്സരിപ്പിക്കാനാവും ലീഗ് തീരുമാനം.

വണ്ടൂര്‍ മഞ്ചേരി

വണ്ടൂര്‍ മഞ്ചേരി

മലപ്പുറത്തെ കോണ്‍ഗ്രസിന്‍റെ ഏക സിറ്റിങ് സീറ്റ് വണ്ടൂരാണ്. ഇവിടെ മുന്‍ ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസിനെയാണ് സി.പി.എം. പരിഗണിക്കുന്നത്. ലീഗ് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടേയുള്ള പ്രമുഖര്‍ ഇത്തവണയും മത്സരം രംഗത്ത് ഉണ്ടാവും. പി.കെ. അബ്ദുറബ്ബ് (തിരൂരങ്ങാടി), പി. ഉബൈദുള്ള(മലപ്പുറം), കെ.എന്‍.എ. ഖാദര്‍ (വേങ്ങര), എം. ഉമ്മര്‍ (മഞ്ചേരി) എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Recommended Video

cmsvideo
ജോസിനെതിരെ മാസ്സ് ഡയലോഗുമായി മാണി സി കാപ്പൻ
തവനൂര്‍ ഏറ്റെടുക്കണം

തവനൂര്‍ ഏറ്റെടുക്കണം

അതേസമയം, കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച പരാജയപ്പെട്ട തവനൂര്‍ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനുള്ള ആലോചനയും ലീഗിനുണ്ട്. കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കിയാല്‍ പികെ ഫിറോസ് ഉള്‍പ്പടേയുള്ള യുവനേതാക്കളെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്. പൊതുപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെ ആദ്യം ജലീലിനെതിരായി പരിഗണിച്ചിരുന്നെങ്കിലും നിലവില്‍ അത്തരം ചര്‍ച്ചകള്‍ ലീഗിന്‍റെ ഭാഗത്ത് നിന്നും ഇല്ല.

സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍; പുതിയ ചിത്രങ്ങള്‍

Malappuram
English summary
kerala assembly election 2021; CPM wants to win 5 more seats, including Perinthalmanna and Mankada In Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X