മലപ്പുറത്ത് യുഡിഎഫിനെ പൊളിക്കാന്‍ സിപിഎം, സ്വതന്ത്രരെ ഇറക്കി കോട്ട പിടിക്കും, ഇവര്‍ മത്സരിച്ചേക്കും!!
മലപ്പുറം: യുഡിഎഫ് കോട്ടയായ മലപ്പുറം പിടിക്കാന്‍ പുതിയ തന്ത്രവുമായി സിപിഎം. ശക്തി കേന്ദ്രങ്ങളില്‍ പ്രമുഖരായ സ്വതന്ത്രരെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണയും സിപിഎമ്മിന് വേണ്ടി സ്വതന്ത്രര്‍ മത്സരിച്ചിരുന്നു. ഈ മണ്ഡലങ്ങള്‍ മാത്രമല്ല ഇത്തവണ മത്സരിക്കാന്‍ നല്‍കുക. വണ്ടൂരിലും ഏറനാട്ടിലും ഇത്തവണ സ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് സിപിഎം നീക്കം. ഏറനാട് മണ്ഡലത്തില്‍ യു ഷറഫലിയെ ഇറക്കി കളം പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്.
യു ഷറഫലി അരീക്കോട് സ്വദേശിയാണ്. അതിലുപരി ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്നു. വിജയസാധ്യത ശക്തമാണെന്ന് സിപിഎം വിലയിരുത്തുന്നു. വണ്ടൂരില്‍ മലപ്പുറം ജില്ലാ മുന്‍ കളക്ടര്‍ എംപി മോഹന്‍ദാസിനെയാണ് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഷറഫലിയെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ വേറെയും ലക്ഷ്യങ്ങളുണ്ട്. മലപ്പുറം ഫുട്ബോള്‍ പ്രേമികളുടെ നാടാണ്. അതുകൊണ്ട് ഫുട്ബോള്‍ താരമായ ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാവും. യുവാക്കളുടെ വോട്ടും നേടാനാവും എന്നാണ് സിപിഎം വിലയിരുത്തല്‍. മണ്ഡലം പിടിക്കുക ഇതോടെ എളുപ്പമാകും.
അതേസമയം ഏറനാട് നിലവില്‍ സിപിഐയുടെ കൈയ്യിലുള്ള മണ്ഡലമാണ്. ഇത് സിപിഎം ഇത്തവണ ഏറ്റെടുക്കാന്‍ സാധ്യതയേറെയാണ്. ജില്ലാ നേതൃത്വവും ഏറനാട്ടില്‍ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ്. മുന്‍ മന്ത്രി എപി അനില്‍ കുമാറിന്റെ മണ്ഡലമാണ് വണ്ടൂര്‍. കഴിഞ്ഞ തവണ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ സാധിക്കാത്തത് വലിയ വീഴ്ച്ചയായിരുന്നു എന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനില്‍ കുമാറിനെതിരെ മണ്ഡലത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. നല്ല സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നുവെന്നാണ് കരുതുന്നത്. പ്രതിച്ഛായയുള്ളവരെ മത്സരിപ്പിച്ചാല്‍ അത് വലിയ നേട്ടമായും മാറുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്.
വണ്ടൂരിലെ കഴിഞ്ഞ തവണത്തെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് മലപ്പുറത്തുകാരനായ മുന്‍ ജില്ലാ കളക്ടര്‍ മോഹന്‍ദാസിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ശ്രമം. അതേസമയം മോഹന്‍ദാസ് ഇതുവരെ മത്സരിക്കാന്‍ സമ്മതം അറിയിച്ചിട്ടില്ല. സ്വീകാര്യരായ സ്വതന്ത്രര മത്സരിപ്പിക്കുന്ന കാര്യം സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി സ്ഥിരീകരിച്ചു. ഇടതു സ്വതന്ത്രര്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ച് വലിയ നേട്ടമുണ്ടാക്കിയിരുന്നു. തവനൂരിലും നിലമ്പൂരിലും നല്ല വിജയമാണ് നേടിയത്. തിരൂരങ്ങാടിയിലും തിരൂരിലും ഭൂരിപക്ഷം കുറയ്ക്കാനും സ്വതന്ത്രര്‍ക്ക് സാധിച്ചിരുന്നു.