കെടി ജലീല്‍ വൃക്കരോഗികളുടെ ചികില്‍സാ ഫണ്ട് മുടക്കി; ഗുരുതര ആരോപണവുമായി ഫിറോസ് കുന്നംപറമ്പില്‍
മലപ്പുറം: മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി തവനൂരിലെ എതിര്‍സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. വൃക്ക രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ചികില്‍സാ ഫണ്ട് മുടക്കി എന്നാണ് ആരോപണം. കിഡ്‌നി അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ ചിലര്‍ തന്നോട്ട് ഇക്കാര്യം പറഞ്ഞുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

ഒരു കിഡ്‌നി രോഗിയുടെ അവസ്ഥ ശരിക്കും അറിയുന്ന ആള്‍ക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാനാകില്ല. കാരണം വൃക്ക മാറ്റിവച്ച വ്യക്തിയെ വീട്ടില്‍ ഇരിക്കാന്‍ മാത്രമേ പറ്റൂ. ജോലിക്ക് പോകാനോ മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കാനോ സാധിക്കില്ല. അങ്ങനെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് ചികില്‍സാ ഫണ്ട്. ഓരോ മാസവും അവര്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതി. അതു മുടക്കുക എന്നത് വലിയ തെറ്റാണ്. കിഡ്ണി രോഗികളോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അറിയാം.
ചികില്‍സയ്ക്ക് പണമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്നും മതം അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യാത്തതെന്നും ചില രോഗികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫിറോസ് കുന്നം പറമ്പില്‍ പറഞ്ഞു. തവനൂര്‍ മണ്ഡലത്തിലെ ആലത്തിയൂരില്‍ ഭവന സന്ദര്‍ശന പരിപാടിക്കിടെയാണ് ഫിറോസ് കുന്നംപറമ്പില്‍ കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചത്.
പ്രത്യേകിച്ച് വാഗ്ദാനങ്ങളൊന്നും നല്‍കുന്നില്ല. എതിരാളിയെ കുറിച്ച് ചിന്തിക്കുന്നേയില്ല. ജയിച്ചുകഴിഞ്ഞാല്‍ തനിക്ക് സാധ്യമായതെല്ലാം ചെയ്യും. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിലുണ്ടാകും. കഷ്ടപ്പെടുന്ന ഓരോരുത്തര്‍ക്കും വേണ്ടത് എന്താണോ അത് ചെയ്യും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചോ ക്രൗഡ് ഫണ്ടിങിലൂടെയോ എങ്ങനെയാണോ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുക അങ്ങനെ ചെയ്യുമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications