മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തന്റെ വാഹനം അക്രമിച്ചവര്‍ ഇവരാണ്.... വീഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നംപറമ്പില്‍, ചുവന്ന മുണ്ടുടുത്തവര്‍

Google Oneindia Malayalam News

തവനൂര്‍: ശനിയാഴ്ച രാത്രിയാണ് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനവും പ്രചരണ വാഹനവും ഒരു സംഘം ആക്രമിച്ചത്. കുടുംബയോഗത്തിന് എത്തിയതായിരുന്നു ഫിറോസ്. റോഡരികില്‍ വാഹനം നിര്‍ത്തി യോഗത്തിന് പോയി. തിരിച്ചുവന്നപ്പോള്‍ വാഹനങ്ങള്‍ നശിപ്പിച്ച നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. ഇദ്ദേഹം അടുത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

f

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

ചുവന്ന മുണ്ടും തലയില്‍ കെട്ടുമായി എത്തിയവര്‍ വാഹനം ആക്രമിക്കുന്നതാണ് ഫിറോസ് പുറത്തുവിട്ട വീഡിയോയില്‍ കാണുന്നത്. തോല്‍വി ഭയന്ന് സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഫിറോസ് കുറ്റപ്പെടുത്തുന്നു. അക്രമം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇവര്‍ നാട് നന്നാക്കാനല്ല, മറിച്ച് മുടിപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെടി ജലീലിന്റെ പ്രചാരണ പരിപാടിക്കിടെ ഒരു വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. അധികം വൈകാതെയാണ് ഫിറോസിന്റെ വാഹനം ആക്രമിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മംഗലം കൂട്ടായി പള്ളിക്കുളത്തിന് സമീപമാണ് ഫിറോസിന്റെ വാഹനം ആക്രമിക്കപ്പെട്ടത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. പിന്നാലെ ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ അവരുടെ വാഹനം തകര്‍ത്തിട്ട് എല്‍ഡിഎഫിന് മേല്‍ കെട്ടിവെക്കുകയാണെന്ന് മുന്നണി കണ്‍വീനന്‍ എ ശിവദാസന്‍ ആരോപിച്ചു.

നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം

Malappuram
English summary
Kerala Assembly Election 2021: Firos Kunnamparambil released video of Vehicle attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X