ഒടുവില്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് വിവരം പുറത്ത്; നിക്ഷേപം നാല് ബാങ്ക് അക്കൗണ്ടുകളില്‍
മലപ്പുറം: നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പല വിധി അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളതാണ് ഫിറോസ് കുന്നംപറമ്പിലിന്റെ ആസ്തിയെ കുറിച്ചുള്ള ചര്‍ച്ചകള്‍. തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിക്കാന്‍ ഒരു ഘട്ടത്തില്‍ യുഡിഎഫ് തീരുമാനിക്കുകയും പിന്നീട് ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്തപ്പോള്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് ഫിറോസ് കുന്നംപറമ്പില്‍ രംഗത്ത് എത്തിയിരുന്നു. സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടി വരും എന്നതിനാലാണ് ഫിറോസ് പിന്മാറിയതെന്ന് പ്രചാരണവും ഇതോടെ ഉണ്ടായി. എന്നാല്‍ ഒടുവില്‍ ഇതാ ഫിറോസ് കുന്നംപറമ്പലിന്റെ യഥാര്‍ത്ഥ സ്വത്ത് വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

ഫിറോസ് കുന്നംപറമ്പില്‍
തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരായാണ് ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്ത്തകന് കൂടിയായ ഫിറോസ് കുന്നംപറമ്പിലിന്റെ മത്സരം. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി വരണാധികാരി അമല്‍നാഥിന് മുമ്പാകെ ഫിറോസ് കുന്നംപറമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയം ചെയ്തു.

സ്വത്ത് വിവരം
മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളായ സിപി ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഫിറോസ് കുന്നംപറമ്പിലിന് ഒപ്പം ഉണ്ടായിരുന്നു. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അടങ്ങിയിരിക്കുന്നത്.

കയ്യിലുള്ളത്
ആകെ 5500 രൂപയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ കൈവശം ക്യാഷായി കയ്യിലുള്ളത്. സ്ഥാവര-ജംഗമ വസ്തുക്കളുടെ ആകെ ആസ്തിയായി ആകെ കൈവശമുള്ളത് 5258834 രൂപയാണ്. വിവിധ ബാങ്കുകളിലായി ചെറിയ നിക്ഷേപങ്ങളും ഉണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപ നിക്ഷേപമായിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടില്‍
സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്ഡിഎഫ്സി ബാങ്കിൽ 3255 രൂപയുടെ നിക്ഷേപവും ഉണ്ട്. എടപ്പാല്‍ എംഡിസി ബാങ്കില്‍ 1000 രൂപയാണ് നിക്ഷേപമായിട്ടുള്ളത്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലായി 67412 രൂപയാണുള്ളത്.

ഇന്നോവ കാര്‍
വാഹനമായി ഒരു ഇന്നോവ കാറ് കൈവശമുണ്ട്. ഇതിന് 20 ലക്ഷം രൂപ വിലവരും. ഇതടക്കം ജംഗമ ആസ്തിയായിട്ടുള്ളത് 20,28,834 രൂപയാണ്. സ്വന്തം പേരിലുള്ള ഭീമിക്ക് 295000 രൂപ കമ്പോള വിലവരും. 2053 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ കേമ്പാള വില 31.5 ലക്ഷം രൂപയാണ്. ഇതിന് പുറമെ 80000 രൂപയുടെ വസ്തുവും കൈവശമുണ്ട്.

വീട് പണിതത്
സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപയാണ് ആസ്തിയായി ഉള്ളത്. വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. ഭവന വായ്പ പദ്ധതി മുഖേനയാണ് വീട് പണിതത്. ഈ വകയില്‍ വന നിർമാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് തോല്‍വിയാണ്. ആലത്തൂര്‍, ചേരാനല്ലൂര്‍ പൊലീസ് സ്റ്റഷേനുകളില്‍ രണ്ട് ക്രിമിനല്‍ കേസും ഫിറോസിന്റെ പേരിലുണ്ട്.

ജലീലിന്റെ സ്വത്ത്
തവനൂരില്‍ ഫിറോസിന്റെ എതിരാളിയും മന്ത്രിയുമായ കെടി ജലീലിന്റെ സ്വത്ത് വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജലീലിന്റെയും കുടുംബത്തിന്റെയും ആസ്തി 90.11 ലക്ഷം രൂപയാണ്. ജലീലിന്റെ കൈവശം 5,000 രൂപയാണുള്ളത്. സബ്ട്രഷറിയില്‍ 150026 രൂപയും എസ്ബിഐ വളാഞ്ചേരിയില്‍ 84588 രൂപയം നിക്ഷേപമായിട്ടുണ്ട്.

ഇന്‍ഷൂറന്‍സ് പോളിസി
സ്വന്തം പേരില്‍ 5,05,000 രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. 796761 രൂപയാണ് ജലീലിന്റെ ജംഗമ ആസ്തി. ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷ്വറൻസ് പോളിസി എന്നിവയുടെ ആകെ മൂല്യമാണിത്. ആകെ ബാദ്ധ്യതയായി 95000 രൂപയുടെ കടമുണ്ട്. ഭൂമി, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 50 ലക്ഷം രൂപയാണ്.
Recommended Video

ഭാര്യയുടെ പേരില്‍
57,96,761 രൂപയുടെ സ്വത്ത് കെടി ജലീലിന്റെ കൈവശമുണ്ട്. ഭാര്യ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ജോലി ചെയ്യുന്നു. ഇവരുടെ ജംഗമ ആസ്തി 32,14,694 രൂപയാണ്. സബ് ട്രഷറിയിൽ 17,89,390 രൂപയുമുണ്ട്. ഭാര്യയുടെ പേരില്‍ ബാങ്കി നിക്ഷേപമായി 8,65,304 രൂപയും 5.5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ട്. അതേസമയം ഇരുവരുടേയും കൈവശം സ്വര്‍ണ്ണാഭരങ്ങള്‍ ഒന്നുമില്ല.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications