Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയും വരും, ജലീലിനെ അട്ടിമറിക്കും; തവനൂരില്‍ വന്‍ വിജയ പ്രതീക്ഷ: ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: ലീഗ് കോട്ടയായിരുന്ന കുറ്റിപ്പുറം മണ്ഡലത്തില്‍ ചെന്നെത്തി നില്‍ക്കുന്ന വേരുകളാണ് തവനൂര്‍ മണ്ഡലത്തിന്‍റേത്. 2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തില്‍ കുറ്റിപ്പുറം മണ്ഡലം ഇല്ലാതാവുകയും തവനൂര്‍ മണ്ഡലം രൂപീകരിക്കപ്പെടുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന മത്സരമായിരുന്നു കുറ്റിപ്പുറത്തെ അവസാന മത്സരം. ഇടത് സ്വതന്ത്രനായി വന്ന കെടി ജലീല്‍ ലീഗിന്‍റെ പികെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. പിന്നീട് കുറ്റിപ്പുറം മണ്ഡലം ഇല്ലാതായതോടെ തവനൂരിലായി ജലീലിന്‍റെ മത്സരം. 2011 ലും 2016 ലും മണ്ഡലത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ ജലീലിനെ ഇത്തവണ പരാജയപ്പെടുത്തണമെന്ന വലിയ ആഗ്രഹമാണ് യുഡ‍ിഎഫ് നേതാക്കള്‍ക്ക് ഉള്ളത്. അങ്ങനെയാണ് ജലീലിനെതിരെ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍, ചിത്രങ്ങള്‍ കാണാം

തവനൂര്‍ മണ്ഡലം

തവനൂര്‍ മണ്ഡലം

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളില്‍ ഒന്നാണ് തവനൂര്‍. തുടക്കം മുതല്‍ തന്നെ ജലീലിനെതിരെ ഇത്തവണ കോണ്‍ഗ്രസ് ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചുവെന്നും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഫിറോസ് കുന്നംപറമ്പില്‍ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കപ്പെട്ടു.

തര്‍ക്കങ്ങള്‍

തര്‍ക്കങ്ങള്‍

എന്നാല്‍ ഇതിനിടയിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്. ഇതോടെ താന്‍ മത്സരത്തിന് ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മത്സരിക്കട്ടെയെന്നും വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്. ഇതോടെ റിയാസ് മുക്കോളി ജലീലിനെതിരെ മത്സരിപ്പിച്ചേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നു.

തവനൂരിലെത്തി

തവനൂരിലെത്തി

എന്നാല്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ റിയാസ് മുക്കോളി പട്ടാമ്പിയിലേക്ക് മാറിയതോടെ തവനൂരിലേക്ക് പികെ ഫിറോസിനെ തന്നെ വീണ്ടും പരിഗണിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഫിറോസ് കുന്നംപറമ്പില്‍ തവനരൂല്‍ എത്തുകയും ചെയ്തു. കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലും മു​സ്​​ലിം ലീ​ഗ് ഓ​ഫി​സി​ലു​മെ​ത്തി നേതാക്കളെ സന്ദര്‍ശിച്ച അദ്ദേഹം ജി​ല്ല അ​തി​ർ​ത്തി​യാ​യ വ​ട്ടം​കു​ളം നി​ലീ​യാ​ട്ടു​നി​ന്ന് വാ​ഹ​ന പ്രചാരണ ജാഥ ആരംഭിച്ചു.

വലിയ വിജയം

വലിയ വിജയം

യുഡിഎഫ് പ്രവര്‍ത്തകരുടെ വലിയ തോതിലുള്ള പങ്കാളിത്തം റാലിയില്‍ പ്രകടമായിരുന്നു. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ട​പ്പാ​ൾ, ന​രി​പ്പ​റ​മ്പ് വ​ഴി ക​ട​ന്നു​പോ​യ ജാ​ഥ ആ​ല​ത്തി​യൂ​രി​ൽ സ​മാ​പി​ച്ചു. ഇത്തവണ മണ്ഡലത്തില്‍ വലിയ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഫിറോസ് കുന്നംപറമ്പില്‍ വ്യക്തമാക്കുന്നു.

എംഎല്‍എ ആയാല്‍

എംഎല്‍എ ആയാല്‍

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ വിളിച്ച് മത്സരിക്കാന്‍ ആവശ്യപ്പട്ടതോടെയാണ് സമ്മതം മൂളിയത്. വ്യക്തികള്‍ തമ്മിലുള്ള മത്സരം അല്ല ഇവിടെ നടക്കുന്നത്. നാടിന് ഉപകാരപ്രദവും ജനങ്ങള്‍ക്കും നന്മ ചെയ്യുന്നതുമായ ആളുകള്‍ വരിക എന്നതാണ് പ്രാധാനം. ഇതിനോടകം കുറെ പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എംഎല്‍എ ആയി കഴിഞ്ഞാല്‍ ഇതിനേക്കള്‍ കൂടുതല്‍ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ആരോപണം

ആരോപണം

തവനൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണം ഉണ്ടാവുന്നത് സ്വാഭാവികമാണ്. സ്വന്തം കാര്യം നോക്കി മുന്നോട്ട് പോവുമ്പോള്‍ നമുക്കെതിരെ ആരോപണം ഉണ്ടാവില്ല. എന്നാല്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ആരോപണം സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി വരും

ഉമ്മന്‍ചാണ്ടി വരും

ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ ഫിറോസിന്‍റെ പ്രചാരണത്തിനായി എത്തിയേക്കും. ജലീലിനെ ഇത്തവണ അട്ടിമറിക്കാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയാണ് ഇത്തവണയുള്ളതെന്ന് മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് അണികളും അഭിപ്രായപ്പെടുന്നു. ആദ്യം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഫിറോസ് പിന്നീട് ലീഗ് അനുഭാവിയായിരുന്നു.

പാര്‍ട്ടി ചിഹ്നത്തില്‍

പാര്‍ട്ടി ചിഹ്നത്തില്‍

പിന്നീട് ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് വന്നതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി. ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്കിടയിലുള്ള സ്വാധീനം സ്ഥാനാര്‍ഥിയാകുന്നതില്‍ ഒരു പ്രധാന ഘടകമായി. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുകയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

ഇടതുപക്ഷത്ത്

ഇടതുപക്ഷത്ത്

അതേസമയം മറുവശത്ത് എല്‍ഡിഎഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. തുടര്‍ച്ചായായ മൂന്നാം തവണയായി ഇടത് സ്വതന്ത്രനായി കെടി ജലീല്‍ മത്സരിത്തിന് ഇറങ്ങുന്നത്. തദ്ദേശ തിര‍ഞ്ഞെടുപ്പിലെ കണക്കുകളും ഇടതിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിന് ഉള്ളത്

18 മാസം 18 കിലോ... ഭാരം കുറച്ച് തനുശ്രീ ദത്ത; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Election 2021 : തൃത്താലക്കാര്‍ ആരെ വാഴ്ത്തും ആരെ വീഴ്ത്തും? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+