ശബരിമല വിധി നടപ്പിലാക്കുന്നത് എല്ലാവരുമായി ആലോചിച്ച ശേഷം: ജനങ്ങള്‍ എൽഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി
മലപ്പുറം: ശബരിമലയിൽ അന്തിമവിധി വന്നാൽ എല്ലാവരുമായും കൂടിയാലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയില്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ശബരിമല വിഷയമാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പൊതുയോഗത്തിന് മുന്‍പ് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമലയിലെ കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായി നടക്കുന്നുണ്ടെന്നും പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവും ഇപ്പോ നമ്മുടെ മുന്നിലില്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി വരാനിരിക്കുന്ന വിധി സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്ന വിധിയില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍, നമ്മുടെ നാട്ടില്‍ മറ്റ് തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതാണെങ്കില്‍, വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രത്യേക അഭിപ്രായം ഉണ്ടാകത്തക്ക വിധിയാണെങ്കില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ട് മാത്രമെ തുടര്‍നടപടികള്‍ ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ശബരിമല യുവതി പ്രവേശനത്തില്‍ സിപിഐഎം നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. എന്നാൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിയുടെ ഈ നടപടി എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ എൽഡിഎഫിനൊപ്പമാണെന്നും ഇടതുമുന്നണിയിൽ ജനം വലിയ തോതിൽ പ്രതീക്ഷയും വിശ്വാസവും പുലർത്തുകയും ചെയ്യുന്നുണ്ട്. അതേ സമയം തന്നെ എൽഡിഎഫിന്റെ ജനപിന്തുണ വർധിച്ചിട്ടുണ്ടെന്നും വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കിയ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസർക്കാരിന് മാറ്റാൻ സാധിച്ചിട്ടുണ്ട്. എന്നാൽ വികസന കാര്യങ്ങളിൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. വികസനം എവിടെയെന്ന ചോദ്യം നിരാശയിൽ നിന്ന് ഉടലെടുത്തിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.
തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
കേരളം നല്ല രീതിയിൽ മാറിക്കഴിഞ്ഞിട്ടുണ്ടെന്നും സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് നടപ്പിലാക്കിയിട്ടുള്ളത്. പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി മാറ്റുകയും നാടിന്റെ വികസനത്തിന് ഉതകുന്ന നടപടികളാണ് സർക്കാരിന്റെ നടപടികള്‍ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications