വേങ്ങര തന്നില്ലെങ്കില്‍ മറ്റേതെങ്കിലും മണ്ഡലം കിട്ടും; പ്രതീക്ഷയോടെ കെഎന്‍എ ഖാദര്‍, എന്തിനും റെഡി
മലപ്പുറം: ലോക്സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ഒരുങ്ങുന്ന മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് സൂചന. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മണ്ഡലം ഒഴിയാന്‍ തയ്യാറാണെന്ന് സിറ്റിങ് എംഎല്‍എ കെഎന്‍എ ഖാദര്‍ പറഞ്ഞു. വേങ്ങര സീറ്റ് ഒഴിയുമ്പോള്‍ പാര്‍ട്ടി മറ്റൊരു സീറ്റില്‍ തന്നെ പരിഗിണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിയമസഭയിലേക്കോ ലോക്സഭയിലേക്കോ നിര്‍ദേശിച്ചാലും താന്‍ മല്‍സരിക്കാന്‍ ഒരുക്കമാണെന്നും ഖാദര്‍ പറഞ്ഞു.

ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് പികെ കുഞ്ഞാലിക്കുട്ടി 2017ല്‍ ലോക്സഭയിലേക്ക് മല്‍സരിച്ചത്. ഈ വേളയില്‍ അദ്ദേഹം വേങ്ങര എംഎല്‍എ ആയിരുന്നു. വേങ്ങര എംഎല്‍എ പദവി രാജിവച്ചാണ് ലോക്സഭയിലേക്ക് ജനവിധി തേടിയത്. 2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ലോക്സഭാംഗത്വം രാജിവച്ചിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹം നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം സൂചിപ്പിക്കുകയും ചെയ്തു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
കുഞ്ഞാലിക്കുട്ടിയുടെ വീട് വേങ്ങര മണ്ഡലത്തിലാണ്. അദ്ദേഹം അവിടെ നിന്ന് തന്നെ മല്‍സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കെഎന്‍എ ഖാദര്‍ ഒഴിയാന്‍ തയ്യാറാണെന്ന് പ്രതികരിച്ചത്. മറ്റെവിടെ മല്‍സരിക്കാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിര്‍ദേശിക്കുന്ന പോലെ ചെയ്യും. എന്ത് വേണമെങ്കിലും പാര്‍ട്ടിക്ക് തീരുമാനിക്കാമെന്നും ഇനി മല്‍സരിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതും അനുസരിക്കുമെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. വേങ്ങര മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications