കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു; യുഡിഎഫ് നീക്കം പാളി, ഇനി നിയമപോരാട്ടം
മലപ്പുറം: കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കെപി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന യുഡിഎഫ് ആവശ്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ജീവിത പങ്കാളി, വരുമാനം എന്നീ വിഷയത്തില്‍ പൂര്‍ണ വിവരങ്ങള്‍ നല്‍കിയില്ല എന്നാണ് സുലൈമാന്‍ ഹാജിക്കെതിരെ യുഡിഎഫ് ഉന്നയിച്ച പരാതി. പത്രിക സ്വീകരിച്ചതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് യുഡിഎഫ്.

എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് കെപി സുലൈമാന്‍ ഹാജി കൊണ്ടോട്ടിയില്‍ മല്‍സരിക്കുന്നത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങള്‍ അപൂര്‍ണമാണെന്നാണ് യുഡിഎഫ് ആരോപണം. യുഡിഎഫ് നല്‍കിയ പരാതി നല്‍കിയതോടെ ശനിയാഴ്ച സൂക്ഷ്മ പരിശോധന നടത്തിയില്ല. തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. യുഡിഎഫ് നല്‍കിയ പരാതിയില്‍ മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സുലൈമാന്‍ ഹാജിക്ക് നാട്ടിലും ഗള്‍ഫിലും ഭാര്യമാരുണ്ട് എന്നാണ് ആരോപണം. മാത്രമല്ല, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സുലൈമാന്‍ ഹാജിക്ക് പാകിസ്താന്‍ സ്വദേശിനിയായ ഭാര്യയുണ്ടെന്നാണ് പരാതി ഉന്നയിച്ചവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും അവര്‍ കാണിച്ചു. എന്നാല്‍ വ്യാജ ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഇടതുപക്ഷം പറയുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് കൊണ്ടോട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ പതിവായി ജയിച്ചുകയറുന്ന മണ്ഡലം. ഇത്തവണയും കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. അതിനിടെയാണ് വ്യവസായിയായ സുലൈമാന്‍ ഹാജിയെ ഇടതുപക്ഷം രംഗത്തിറക്കിയത്. തന്നെ ജയിപ്പിച്ചാല്‍ മണ്ഡലത്തിലെ യുവാക്കള്‍ക്ക് ഗള്‍ഫിലെ തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കാന്‍ തയ്യാറാണ് എന്ന് ഹാജി അടുത്തിടെ പൊതുപരിപാടിയില്‍ പ്രസംഗിച്ചിരുന്നു.
Recommended Video
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications