മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊണ്ടോട്ടിയില്‍ ഇടതുസ്ഥാനാര്‍ഥിയുണ്ടാകുമോ? പരാതിയില്‍ മൂന്ന് കാര്യങ്ങള്‍, തീരുമാനം നാളെ

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥി ഉണ്ടാകുമോ. എല്‍ഡിഎഫ് സ്വതന്ത്രന്‍ കെപി സുലൈമാന്‍ ഹാജി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച വിവരങ്ങള്‍ അപൂര്‍ണമാണെന്നാണ് യുഡിഎഫ് ആരോപണം. യുഡിഎഫ് നല്‍കിയ പരാതിയില്‍ മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഇക്കാര്യത്തില്‍ വരണാധികാരി അന്തിമ തീരുമാനം എടുക്കും.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

s

ശനിയാഴ്ച പത്രികയില്‍ സൂക്ഷ്മ പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് യുഡിഎഫ് പരാതി നല്‍കിയത്. തുടര്‍ന്ന് വിശദാമായ പരിശോധനയ്ക്ക് വേണ്ടി പത്രിക തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തെളിവായി ചില രേഖകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം വ്യാജമാണെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. ജീവിത പങ്കാളി, സ്വത്ത് വിവരങ്ങള്‍ എന്നിവ നല്‍കുന്നിടത്ത് അപൂര്‍ണമായ വിവരങ്ങളാണ് കെപി സുലൈമാന്‍ ഹാജി നല്‍കിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഈ രണ്ട് കോളത്തിലും ബാധകമല്ല എന്നാണ് രേഖപ്പെടുത്തിയതത്രെ.

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്

സുലൈമാന്‍ ഹാജിക്ക് നാട്ടിലും ഗള്‍ഫിലും ഭാര്യമാരുണ്ട് എന്നാണ് ആരോപണം. മാത്രമല്ല, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സുലൈമാന്‍ ഹാജിക്ക് പാകിസ്താന്‍ സ്വദേശിനിയായ ഭാര്യയുണ്ടെന്നാണ് പരാതി ഉന്നയിച്ചവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും അവര്‍ കാണിച്ചു. എന്നാല്‍ വ്യാജ ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നതെന്ന് ഇടതുപക്ഷം പറയുന്നു. ഇക്കാര്യത്തില്‍ നാളെ രാവിലെ അന്തിമ തീരുമാനമെടുക്കും.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനുംആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും

Malappuram
English summary
Kerala Assembly Election 2021: Kondotty LDF candidate Nomination scrutiny tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X