ഗള്‍ഫില്‍ ജോലി, ശമ്പളവും സമ്പത്തും ജനങ്ങള്‍ക്ക്; കൊണ്ടോട്ടിയില്‍ ഇടത് സ്ഥാനാര്‍ഥിയുടെ പ്രചാരണം
കൊണ്ടോട്ടി: വേറിട്ട പ്രചാരണമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തില്‍ നടക്കുന്നത്. ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോലി നല്‍കാമെന്നാണ് ഇടതുസ്ഥാനാര്‍ഥി സുലൈമാന്‍ ഹാജിയുടെ വാഗ്ദാനം. സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതിലാണ് സ്ഥാനാര്‍ഥി ഒട്ടേറെ വാഗ്ദാനങ്ങള്‍ മണ്ഡലത്തിലുള്ളവര്‍ക്ക് നല്‍കുന്നത്.

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി മല്‍സരിക്കുന്നത്. വ്യവസായിയായ ഇദ്ദേഹത്തിന് ഗള്‍ഫില്‍ സ്ഥാപനങ്ങളുണ്ട്. ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജയിച്ചുകഴിഞ്ഞാല്‍ അവസരം ഒരുക്കുമെന്നും ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. സൗദിയിലും ദുബായിലും സുലൈമാന്‍ ഹാജിക്ക് സ്ഥാപനങ്ങളുണ്ട്.
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കൂടാതെ മറ്റുചില വാഗ്ദാനങ്ങളും സുലൈമാന്‍ ഹാജി നല്‍കുന്നു. തന്റെ ബിസിനസ് ലാഭത്തിന്റെ മൂന്നിലൊരു ഭാഗം ജനങ്ങള്‍ക്ക് നല്‍കും. എംഎല്‍എ ശമ്പളവും അലവന്‍സും പാവപ്പെട്ടവര്‍ക്ക് കൊടുക്കും. എല്ലാ പഞ്ചായത്തിലും കളിസ്ഥലം ഓരുക്കുമെന്നും സുലൈമാന്‍ ഹാജി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റാണ് കൊണ്ടോട്ടി. ടിവി ഇബ്രാഹീം ആണ് മുസ്ലിം ലീഗിന് വേണ്ടി ഇത്തവണയും ഇവിടെ മല്‍സരിക്കുന്നത്. സുലൈമാന്‍ ഹാജിക്ക് ഇത്തവണ ശക്തമായ മല്‍സരം കാഴ്ചവെക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.
മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications