മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗ് എംഎല്‍എമാര്‍ കെടി ജലീലുമായി ചര്‍ച്ച നടത്തി; പുതിയ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

മലപ്പുറം: ചില മുസ്ലിം ലീഗ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി കെടി ജലീല്‍. മുസ്ലിം ലീഗില്‍ ഒട്ടേറെ അസംതൃപ്തരുണ്ടെന്നും അതില്‍പ്പെട്ട എംഎല്‍എമാരും നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും കെടി ജലീല്‍ മീഡിയ വണ്ണിനോട് പറഞ്ഞു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ അസംതൃപ്തരായ മുസ്ലിം ലീഗ് നേതാക്കള്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും ജലീല്‍ അവകാശപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടും. മുസ്ലിം ലീഗില്‍ പുതിയ ജീലുമാര്‍ വരുമെന്നും കെടി ജലീല്‍ പറഞ്ഞു.

k

ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ ആരോപണങ്ങളും മന്ത്രി തള്ളിക്കളഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ സ്വര്‍ണക്കടത്തും മറ്റും സജീവ ചര്‍ച്ചായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പുതിയ വിവാദങ്ങള്‍ വരികയാണ്. എങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയാം. ഇതെല്ലാം ജനങ്ങള്‍ തള്ളിക്കളയും. തനിക്കെതിരെ ഒട്ടേറെ ആരോപണങ്ങല്‍ ഉയര്‍ന്നു. എന്നിട്ട് എന്ത് സംഭവിച്ചു. അവര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ട്ടന് പിന്നിലുള്ളതെന്നും ജലീല്‍ പറഞ്ഞു.

30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്30000ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലം; കോട്ടയത്ത് ബിജെപി ലക്ഷ്യം ഈ സീറ്റ്, പൂഞ്ഞാറില്‍ ലക്ഷ്യം മറ്റൊന്ന്

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴി എന്ന്് കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍കടത്ത് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്‌ന നല്‍കിയ മൊഴി. ഈ മൊഴി അടിസ്ഥാനമാക്കിയാണ് കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തി എന്നാണ് ആരോപണം. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

Malappuram
English summary
Kerala Assembly Election 2021; KT Jaleel Says Some Muslim League MLAs meet him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X