Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ ഭൂരിപക്ഷം 5000 കടക്കും: ബിജെപി കൂട്ട് കെട്ടും കോണ്‍ഗ്രസിനെ രക്ഷിക്കില്ല: അന്‍വര്‍

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിന്‍റെ വിവാദ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ നിലമ്പൂരില്‍ യുഡിഎഫ്-ബിജെപി വോട്ട് കച്ചവട ആരോപണം ശക്തമാക്കുകയാണ് ഇടതുമുന്നണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിവി പ്രകാശിന് അനുകൂലമായി മണ്ഡലത്തില്‍ ബിജെപി വോട്ടുകള്‍ വന്‍തോതില്‍ മറിഞ്ഞുവെന്ന സൂചനയാണ് ആര്യാടന്‍ ഷൗക്കത്ത് തന്നെ നല്‍കുന്നതെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. ഇത്തരമൊരു ആരോപണം ഇടതുമുന്നണി ശക്തമാക്കുമ്പോള്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ആര്യാടന്‍ ഷൗക്കത്ത് തയ്യാറാകാത്തതും ശ്രദ്ധേയമാണ്. നിലമ്പൂരിൽ കോണ്‍ഗ്രസ് -ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് പി വി അൻവർ എംഎൽഎയും ആവര്‍ത്തിക്കുകയാണ്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ബിജെപി-യുഡിഎഫ് കൂട്ടുകെട്ട്

ബിജെപി-യുഡിഎഫ് കൂട്ടുകെട്ട്

നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉടനീളം ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് പ്രകടമായിരുന്നുവെന്നാണ് മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിവി അന്‍വര്‍ എംഎല്‍എ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം മുതല്‍ ഈ ധാരണ താന്‍ ചൂണ്ടിക്കാണിച്ചതാണ്. ദിവസങ്ങള്‍ പിന്നിടുന്തോറും അത് കൂടുതല്‍ വ്യക്തമായെന്നും അന്‍വര്‍ വ്യക്തമാക്കുന്നു.

തുറന്ന് പറയുന്നത്

തുറന്ന് പറയുന്നത്


തിരഞ്ഞെടുപ്പ് ദിനം പല ബൂത്തുകളിലും ബിജെപിക്ക് ഏജന്‍റുമാര്‍ ഉണ്ടായിരുന്നില്ല. ബിജെപിയെ സ്വാധീന മേഖലകളില്‍ പോലും പ്രവര്‍ത്തകര്‍ പ്രചാരണം രംഗത്തേക്ക് കടന്ന് വന്നിരുന്നില്ല. ബിജെപി - കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നു എന്ന് തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമായി. പരാജയ ഭീതികൊണ്ടല്ല ഈ വോട്ട് കച്ചവടത്തെകുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്‍റെ പ്രതികരണം

ആര്യാടന്‍ ഷൗക്കത്തിന്‍റെ പ്രതികരണം

കഴിഞ്ഞ ദിവസം പുറത്ത് വന്ന ആര്യാടന്‍ ഷൗക്കത്തിന്‍റെ പ്രതികരണം പോലും കോണ്‍ഗ്രസ്-ബിജെപി ധാരണയ്ക്കെതിരെയായിരുന്നു. ഏതൊക്കെ തരത്തിലുള്ള വോട്ട് തിരിമറി നടന്നാലും മണ്ഡലത്തിലെ വിജയത്തിന്‍റെ കാര്യത്തില്‍ സംശയമില്ല. 5000 മുതല്‍ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിലയിരിക്കുമെന്നാണ് വിലയിരുത്തല്‍.

പ്രവര്‍ത്തനം ഒറ്റക്കെട്ടായി

പ്രവര്‍ത്തനം ഒറ്റക്കെട്ടായി


തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത് തലത്തില്‍ നിന്നുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് വിജയം ഉറപ്പിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കും. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പ്രചാരണ ഘട്ടത്തിലടക്കം എതിരാളികളേക്കാള്‍ മുന്നേറാന്‍ സാധിച്ചെന്നും ഇടതുമുന്നണി വ്യക്തമാക്കുന്നു.

യുഡിഎഫ് തയ്യാറായില്ല

യുഡിഎഫ് തയ്യാറായില്ല

പരാജയ ഭീതികൊണ്ടാണ് അന്‍വര്‍ വോട്ട് കച്ചവട ആരോപണം ഉന്നയിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. ഇതിന് മറുപടിയായാണ് ഇപ്പോള്‍ മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് പി വി അന്‍വര്‍ ആവര്‍ത്തിക്കുന്നത്. ബിജെപി വോട്ടുകള്‍ വേണ്ടെന്ന് ഞാന്‍ പരസ്യമായി പറഞ്ഞപ്പോള്‍, ആവശ്യപ്പെട്ടിട്ട് പോലും അത്തരമൊരു പ്രതികരണം നടത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യാറായില്ലെന്നും പിവി അന്‍വര്‍ പറയുന്നു.

മറുപടി

മറുപടി

തെരഞ്ഞെടുപ്പ് ദിവസം ഒറ്റ ബൂത്തിലും ബിജെപി ഏജന്‍റുണ്ടായില്ല. പച്ചയായി വോട്ട് കച്ചവടം ചെയ്തു എന്ന് തന്നെയാണ് അതില്‍ നിന്ന് മനസ്സിലാകുന്നത്. ആദ്യം മുതല്‍ തങ്ങള്‍ പറഞ്ഞ കാര്യം തിരഞ്ഞെടുപ്പ് ദിവസം വ്യക്തമായി പുറത്ത് വന്നു. ആര്യാടന്‍ ഷൗക്കത്ത് ഇത് സൂചൂപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് അതിന് മറുപടിയുമായി ഞാന്‍ വന്നതെന്നും പിവി അന്‍വര്‍ വ്യക്തമാക്കുന്നു.

പിടിച്ചെടുത്ത മണ്ഡലം

പിടിച്ചെടുത്ത മണ്ഡലം

പതിറ്റാണ്ടുകളോളം യുഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലം കഴിഞ്ഞ തവണ പിവി അന്‍വറിലൂടെ ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരെ 11504 വോട്ടുകള്‍ക്കായിരുന്നു പിവി അന്‍വറിന്‍റെ വിജയം. അന്‍വറിന് 77858 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 66354 വോട്ടുകള്‍ മാത്രമായിരുന്നു ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
    യുഡിഎഫിലെ തര്‍ക്കം

    യുഡിഎഫിലെ തര്‍ക്കം

    ഇത്തവണ എല്‍ഡിഎഫ് പിവി അന്‍വറിന് വീണ്ടും അവസരം നല്‍കിയപ്പോള്‍ യുഡിഎഫില്‍ ഏറെ തര്‍ക്കങ്ങല്‍ക്ക് ശേഷമായിരുന്നു ഡിസിസി പ്രസിഡന്‍റായ വിവി പ്രകാശനെ സ്ഥാനാര്‍ത്ഥിയാക്കയിത്. സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്ത് വന്ന ആര്യാടന്‍ ഷൗക്കത്തിന് ഡിസിസി പ്രസിഡന്‍റ് പദവി വാഗ്ദാനം ചെയ്തായിരുന്നു യുഡിഎഫ് ഒത്ത് തീര്‍പ്പില്‍ എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ വിവി പ്രകാശിനെ വീണ്ടും ഡിസിസി പ്രസിഡന്‍റാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഷൗക്കത്തിനുള്ളത്.

    പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+