ടി സിദ്ദിഖിനെ വേണ്ട; മലപ്പുറം കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ഡിസിസി അധ്യക്ഷന്‍ രാജിക്ക്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായവര്‍ കോണ്‍ഗ്രസില്‍ കുറുമുന്നണി രൂപീകരിക്കാന്‍ ഒരുങ്ങുന്നു. പലയിടത്തും രാജിയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് രാജിവെക്കുമെന്നാണ് സൂചന. അദ്ദേഹത്തിന് നല്‍കുമെന്ന് കരുതിയിരുന്ന നിലമ്പൂര്‍ സീറ്റില്‍ ടി സിദ്ദിഖിനെ മല്‍സരിപ്പിക്കുമെന്ന വിവരം വന്നതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. നിലമ്പൂരില്‍ മണ്ഡലത്തില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് വിവി പ്രകാശിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. പ്രത്യേക യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഇവര്‍ ഒരുങ്ങുകയാണ്.

ഇടുക്കിയില്‍ കെപിസിസി ജനറല്‍ സെക്ട്രറിയും മുന്‍ ഡിസിസി അധ്യക്ഷനുമായ റോയ് കെ പൗലോസിന് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്നാണ് വിവരം. 5 ബ്ലോക്ക് പ്രസിഡന്റുമാര്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് റോയ് കെ പൗലോസ് പറയുന്നത്. ഇവരെ ആശ്വസിപ്പിക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ഝിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
സ്ഥാനാര്‍ഥി പട്ടിക പുറത്തുംവരും മുമ്പേയാണ് ഈ വിവാദങ്ങളെല്ലാം. ഉദുമ സീറ്റില്‍ ഡിസിസി നിര്‍ദേശിച്ച വ്യക്തിയെ സ്ഥാനാര്‍ഥിയാക്കില്ലെന്നാണ് സൂചന. മാത്രമല്ല, തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് വിട്ടു നല്‍കുമെന്ന വിവരവും പുറത്തുവന്നു. ഇതോടെയാണ് കാസര്‍കോട് ഡിസിസിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഉദുമയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ രാജിവെക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. തൃക്കരിപ്പൂര്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണ് എന്നാണ് ജോസഫ് പക്ഷം അറിച്ചിട്ടുള്ളത്. അതേസമയം, സീറ്റ് ആവശ്യപ്പെട്ട് ഐഎന്‍ടിയുസിയും രംഗത്തുവന്നിട്ടുണ്ട്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications