മുസ്ലിം ലീഗിന് കുടംനിറയെ ആത്മവിശ്വാസം; ഭൂരിപക്ഷം മാത്രം ചര്‍ച്ച, അതാണ് കൊണ്ടോട്ടി മണ്ഡലം
മലപ്പുറം: ജില്ലയിലെ മുസ്ലിം ലീഗിന്റെ പച്ചക്കോട്ടകളില്‍ ഒന്നാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം. രൂപീകരണ കാലം തൊട്ടേ മുസ്ലിം ലീഗിന്റെ തട്ടകം. എംപിഎം അഹമ്മദ് കുരിക്കള്‍ മുതല്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും സിഎച്ച് മുഹമ്മദ് കോയയും പി സീതിഹാജിയും പികെകെ ബാവയും കെഎന്‍എ ഖാദറും കെ മുഹമ്മദുണ്ണി ഹാജിയുമുള്പ്പെടെയുള്ളവര് നിയമസഭയിലേക്ക് വച്ചുപിടിച്ച മണ്ഡലമാണിത്.

ഏറ്റവും ഒടുവില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും യുഡിഎഫിന് ആത്മവിശ്വാസം നല്കുന്ന ഫലമാണ് തരുന്നത്. കെ മുഹമ്മദുണ്ണി ഹാജി രണ്ടുതവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച ശേഷമാണ് 2016ല്‍ ടിവി ഇബ്രാഹീം മുസ്ലിം ലീഗിന് വേണ്ടി മല്‍സരിച്ചത്. 10654 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇബ്രാഹിമിന്റെ വിജയം. കൊണ്ടോട്ടിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന കുറഞ്ഞ ഭൂരിപക്ഷത്തിലൊന്നാണിത്.
ചെറുകാവ്, വാഴക്കാട്, വാഴയൂര്‍, പുളിക്കല്‍. മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകള്‍ക്ക് പുറമെ കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നതാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വാഴയൂരും വാഴക്കാടും കൊണ്ടോട്ടി നഗരസഭയും എല്‍ഡിഎഫ് പിടിച്ചത് യുഡിഎഫിലെ അനൈക്യം കാരണമാണ് എന്നായിരുന്നു വിലയിരുത്തല്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. പുളിക്കല്‍ പഞ്ചായത്ത് മാത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫിനുള്ളത്. വാഴയൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിക്കുകയായിരുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10654 വോട്ടിന്റെ ലീഡാണ് യുഡിഎഫിന്. തൊട്ടടുത്ത വര്‍ഷം നടന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് കൊണ്ടോട്ടിക്കാര്‍ നല്‍കിയത് 25904 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 39313 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഭൂരിപക്ഷം 21000 കടന്നു. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് മുസ്ലിം ലീഗും യുഡിഎഫും കൊണ്ടോട്ടിയില്‍ മല്‍സരിക്കാന്‍ ഇറങ്ങുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications