മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗിന് കുടംനിറയെ ആത്മവിശ്വാസം; ഭൂരിപക്ഷം മാത്രം ചര്‍ച്ച, അതാണ് കൊണ്ടോട്ടി മണ്ഡലം

Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ മുസ്ലിം ലീഗിന്റെ പച്ചക്കോട്ടകളില്‍ ഒന്നാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം. രൂപീകരണ കാലം തൊട്ടേ മുസ്ലിം ലീഗിന്റെ തട്ടകം. എംപിഎം അഹമ്മദ് കുരിക്കള്‍ മുതല്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും സിഎച്ച് മുഹമ്മദ് കോയയും പി സീതിഹാജിയും പികെകെ ബാവയും കെഎന്‍എ ഖാദറും കെ മുഹമ്മദുണ്ണി ഹാജിയുമുള്‍പ്പെടെയുള്ളവര്‍ നിയമസഭയിലേക്ക് വച്ചുപിടിച്ച മണ്ഡലമാണിത്.

p

ഏറ്റവും ഒടുവില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് തരുന്നത്. കെ മുഹമ്മദുണ്ണി ഹാജി രണ്ടുതവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച ശേഷമാണ് 2016ല്‍ ടിവി ഇബ്രാഹീം മുസ്ലിം ലീഗിന് വേണ്ടി മല്‍സരിച്ചത്. 10654 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇബ്രാഹിമിന്റെ വിജയം. കൊണ്ടോട്ടിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന കുറഞ്ഞ ഭൂരിപക്ഷത്തിലൊന്നാണിത്.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

ചെറുകാവ്, വാഴക്കാട്, വാഴയൂര്‍, പുളിക്കല്‍. മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകള്‍ക്ക് പുറമെ കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നതാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വാഴയൂരും വാഴക്കാടും കൊണ്ടോട്ടി നഗരസഭയും എല്‍ഡിഎഫ് പിടിച്ചത് യുഡിഎഫിലെ അനൈക്യം കാരണമാണ് എന്നായിരുന്നു വിലയിരുത്തല്‍. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. പുളിക്കല്‍ പഞ്ചായത്ത് മാത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫിനുള്ളത്. വാഴയൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിക്കുകയായിരുന്നു.

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10654 വോട്ടിന്റെ ലീഡാണ് യുഡിഎഫിന്. തൊട്ടടുത്ത വര്‍ഷം നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് കൊണ്ടോട്ടിക്കാര്‍ നല്‍കിയത് 25904 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 39313 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഭൂരിപക്ഷം 21000 കടന്നു. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് മുസ്ലിം ലീഗും യുഡിഎഫും കൊണ്ടോട്ടിയില്‍ മല്‍സരിക്കാന്‍ ഇറങ്ങുന്നത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

മാത്യു കുഴല്‍നാടനല്ല; മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ തന്നെ... പുതിയ ജില്ല ആവശ്യം കരുത്തേകുംമാത്യു കുഴല്‍നാടനല്ല; മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ തന്നെ... പുതിയ ജില്ല ആവശ്യം കരുത്തേകും

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

Malappuram
English summary
Kerala Assembly Election 2021: Muslim League Belt Kondotty assembly constituency History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X