മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ച തൊടാതെ പോയിട്ടില്ല മഞ്ചേരി നിയമസഭാ മണ്ഡലം; ഇത്തവണ അറിയേണ്ടത് സ്ഥാനാര്‍ഥി ആരെന്ന് മാത്രം

Google Oneindia Malayalam News

മഞ്ചേരി: മലപ്പുറം ജില്ലയില്‍ മറ്റു പല മണ്ഡലങ്ങളെ പോലെ തന്നെ മഞ്ചേരിയും പച്ച പുതച്ചു നില്‍ക്കുകയാണ്. വര്‍ഷങ്ങളായി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ആശങ്കയില്ലാതെ ജയിച്ചുകയറുന്ന ഈ മണ്ഡലത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇതുവരെ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയ രണ്ടു തവണ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മഞ്ചേരിയില്‍ നിന്നാണ്. ഇസ്ഹാഖ് കുരിക്കള്‍ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടു. എം ഉമ്മര്‍ രണ്ടുതവണയും. ഇനിയും ഉമ്മറിന് മല്‍സരിക്കാന്‍ മഞ്ചേരിയില്‍ അവസരമുണ്ടാകില്ല എന്നാണ് പുതിയ വിവരം. പകരം ആര് എന്ന ചര്‍ച്ച മുസ്ലിം ലീഗില്‍ സജീവമാണ്. ഏറനാട് എംഎല്‍എ പികെ ബഷീറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കണം.

p

കീഴാറ്റൂര്‍, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങാട് പഞ്ചായത്തുകളും മഞ്ചേരി നഗരസഭയും ചേര്‍ന്നതാണ് മഞ്ചേരി നിയമസഭാ മണ്ഡലം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫിനൊപ്പമാണ്. നേരത്തെ തൃക്കലങ്ങാട് എല്‍ഡിഎഫിനൊപ്പം നിന്നിരുന്നെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍

1957ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പിപി ഉമ്മര്‍ കോയയാണ് മഞ്ചേരി മണ്ഡലത്തില്‍ നിന്ന് ആദ്യം ജയിച്ചത്. 1960ലും അദ്ദേഹം തന്നെ ജയിച്ചു. 1965ല്‍ സ്വതന്ത്രനായി ജനവധി തേടിയ യു ഉത്തമന്‍ ജയിച്ചു. 1967ലാണ് മുസ്ലിം ലീഗ് പടയോട്ടം തുടങ്ങിയത്. അന്ന് ജയിച്ചത് എം ചടയനായിരുന്നു. 1970ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെപി രാമനും ജയിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എംപിഎം അബ്ദുല്ല കുരിക്കളും പിന്നീട് രണ്ടുതവണ സിഎച്ച് മുഹമ്മദ് കോയയും ശേഷം തുടര്‍ച്ചയായി അഞ്ച് തവണ ഇസ്ഹാഖ് കുരിക്കളും 2006ല്‍ പികെ അബ്ദു റബ്ബും ജയിച്ചു. ശേഷം രണ്ടു തവണ എം ഉമ്മറും.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

മഞ്ചേരി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു തവണ മുസ്ലിം ലീഗിനെ ഞെട്ടിച്ച് സിപിഎം നേതാവ് ടികെ ഹംസ ജയിച്ചിട്ടുണ്ട്. ശേഷം ഇ അഹമ്മദിലൂടെ ലോക്‌സഭാ മണ്ഡലം മുസ്ലിം ലീഗ് തിരിച്ചുപിടിച്ചു. മഞ്ചേരി ലോക്‌സഭാ മണ്ഡലം പിന്നീട് മലപ്പുറം മണ്ഡലമായി പേര് മാറ്റിയപ്പോഴും ജയം മുസ്ലിം ലീഗിന് തന്നെ. അഹമ്മദിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി രണ്ടുതവണ ജയിച്ചു. അപ്പോഴെല്ലാം മഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മികച്ച ഭൂരിപക്ഷമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ട്. ഈ പ്രതീക്ഷയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗും യുഡിഎഫും മഞ്ചേരിയില്‍ ഒരുങ്ങുന്നത്.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

Malappuram
English summary
Kerala Assembly Election 2021: Muslim League Belt Manjeri assembly constituency History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X