മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ തട്ടകം; മാറിക്കൊടുക്കുമെന്ന് കെഎന്‍എ ഖാദര്‍, വേങ്ങര മണ്ഡല പരിചയം

Google Oneindia Malayalam News

മലപ്പുറം: പഴയ മലപ്പുറം, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങളുടെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് 2008ലെ പുനര്‍നിര്‍ണയത്തിലൂടെയാണ് വേങ്ങര നിയമസഭാ മണ്ഡലം നിലവില്‍ വന്നത്. 2011ല്‍ ഇവിടെ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മികച്ച വിജയം നേടി. കുഞ്ഞാലിക്കുട്ടിയുടെയുടെയും പാണിക്കാട് തങ്ങള്‍ കുടുംബത്തിന്റെയും വീട് ഉള്‍പ്പെടുന്ന മണ്ഡലം കൂടിയാണിത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

p

കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുപക്ഷ സ്വതന്ത്രനായി മല്‍സരിച്ചത് കെപി ഇസ്മാഈലാണ്. 38237 വോട്ടുകള്‍ക്ക് ഇദ്ദേഹം തോറ്റു. 2016ലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി തന്നെ ജയിച്ചു. പിപി ബഷീര്‍ ആയിരുന്നു ഇടുതപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത്. വിജയം കുഞ്ഞാലിക്കുട്ടിക്ക് തന്നെ. മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ മറിച്ചൊരു തിരഞ്ഞെടുപ്പ് ഫലം ആരും പ്രതീക്ഷിക്കുന്നുമില്ല. 2011ലെ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമെത്തി. 2016ല്‍ ഇത് മറിച്ചായിരുന്നു.

തിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസുംതിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസും

എആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വേങ്ങര നിയമസഭാ മണ്ഡലം. മുസ്ലിം ലീഗന് വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളാണിതെല്ലാം. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായിരുന്ന ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് വേങ്ങര എംഎല്‍എ പദവി രാജിവച്ചായിരുന്നു. തുടര്‍ന്ന് 2017ല്‍ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. കെഎന്‍എ ഖാദര്‍ ആയിരുന്നു മുസ്ലിം ലീഗ് സ ്ഥാനര്‍ഥി. സിപിഎമ്മിന് വേണ്ടി കളത്തിലിറങ്ങിയയത് അഡ്വ പിപി ബഷീറും. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കെസി നസീറും ബിജെപി സ്ഥാനാര്‍ഥിയായി കെ ജനചന്ദ്രന്‍ മാസ്റ്ററും മല്‍സരിച്ചു. മുസ്ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ വിവാദം ഉടലെടുത്തു. ഇതാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വോട്ട് കൂടാന്‍ കാരണം എന്ന് പ്രചാരണമുണ്ടായിരുന്നു. കെസി നസീര്‍ 8000ത്തിലധികം വോട്ടുകളാണ് പിടിച്ചത്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. വേങ്ങരയിലോ മലപ്പുറത്തോ അദ്ദേഹം മല്‍സരിക്കുമെന്നാണ് വിവരം. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മാറികൊടുക്കാന്‍ താന്‍ തയ്യാറാണ് എന്ന് കെഎന്‍എ ഖാദര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സിപിഎം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഒരു പാര്‍ട്ടികളും ഔദ്യോഗികമായി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് വിഭജന ചര്‍ച്ച കഴിഞ്ഞാല്‍ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് നടക്കുക. ഫലം മെയ് 2ന് പ്രഖ്യാപിക്കും.

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...

Malappuram
English summary
Kerala Assembly Election 2021: Muslim League Belt Vengara assembly constituency History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X