Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ജില്ലാ യാത്രയുമായി മുസ്ലിം ലീഗ്; സിപിഎമ്മിന്റെ വര്‍ഗീയത ആരോപണത്തിന് മറുപടി

മലപ്പുറം: നിമയസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാര്‍ട്ടികളുടെ യാത്രകള്‍ ഒന്നിന് പിറകെ ഒന്നായി നടക്കുകയാണ്. സംസ്ഥാന തലത്തിലും പ്രാദേശികമായും യാത്രകള്‍ നടക്കുന്നുണ്ട്. ആദ്യം യാത്രയ്ക്ക് തുടക്കമിട്ടത് രമേശ് ചെന്നിത്തലയാണ്. അദ്ദേഹം നയിച്ച ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. തൊട്ടുപിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നയിക്കുന്ന സിപിഎമ്മിന്റെ യാത്ര ആരംഭിച്ചത്. ഇപ്പോള്‍ പാലക്കാട് ജില്ലയിലാണ് ഈ യാത്രയുടെ പര്യടനം.

p

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര കാസര്‍കോട് നിന്ന് തുടങ്ങി കോഴിക്കോട് പിന്നിടുകയാണ്. പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പദയാത്ര നടത്തുന്നുണ്ട്. ആഴക്കടല്‍ മല്‍സ്യ ബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് രണ്ട് യാത്രകളാണ് തീരദേശത്ത് നടത്തുന്നത്. ടിഎന്‍ പ്രതാപനും ഷിബു ബേബി ജോണുമാണ് നേതൃത്വം നല്‍കുന്നത്. അതിനിടെയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വര്‍ഗീയ ആരോപണം നേരിട്ട പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബിജെപിക്ക് പുറമെ സിപിഎം നേതാക്കളും ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ യാത്ര മുസ്ലിം ലീഗ് തുടങ്ങുന്നത്. ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുക. മുസ്ലിം ലീഗിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്ന് ജനങ്ങളെ ബോധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സൗഹൃദ സന്ദേശ യാത്ര എന്നാണ് മുസ്ലിം ലീഗ് പേരിട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മുസ്ലിം ലീഗ് മല്‍സരിക്കുമെന്നും കാലത്തിന് അനുസരിച്ച മാറ്റങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

നടി മാധുരി ബ്രഗാന്‍സയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+