• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വണ്ടൂരില്‍ ലീഗ് കാലുവാരി? അനില്‍ കുമാറിന് കാലിടറും, കരുവാരകുണ്ടില്‍ വോട്ട് വന്നില്ലെന്ന് കോണ്‍ഗ്രസ്

മലപ്പുറം: മലപ്പുറത്ത് ആകെയുള്ള കോണ്‍ഗ്രസ് സീറ്റില്‍ കടുത്ത ആശങ്ക. ഇവിടെ ലീഗിനെ കുറ്റപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. എപി അനില്‍ കുമാര്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വലിയ തോതില്‍ കോണ്‍ഗ്രസുമായി ഇവിടെ മുസ്ലീം ലീഗിന് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം വരുന്നതോടെ ലീഗുമായി വലിയ പൊട്ടിത്തെറി വണ്ടൂരിലും മലപ്പുറം ജില്ലയില്‍ പ്രതീക്ഷിക്കാം.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

വണ്ടൂരില്‍ കാലുവാരി?

വണ്ടൂരില്‍ കാലുവാരി?

വണ്ടൂരില്‍ മുസ്ലീം ലീഗ് കാലുവാരിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ലീഗിന്റെ കോട്ടകളുള്ള മണ്ഡലങ്ങളില്‍ ഒന്നും കാര്യമായി വോട്ടു വന്നില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നിലവില്‍ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിനുള്ള ഏക സീറ്റാണ് വണ്ടൂര്‍. 23864 വോട്ടിനാണ് കഴിഞ്ഞ തവണ എപി അനില്‍ കുമാര്‍ ഇവിടെ ജയിച്ചത്. എന്നാല്‍ ഇത്തവണ നേതൃത്വം ഇടപെട്ട് കോണ്‍ഗ്രസുമായുള്ള എല്ലാ പ്രശ്‌നവും പരിഹരിച്ചെങ്കിലും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ തീര്‍ത്തും അവഗണിക്കുകയായിരുന്നു.

കരുവാരക്കുണ്ടില്‍ എട്ടിന്റെ പണി

കരുവാരക്കുണ്ടില്‍ എട്ടിന്റെ പണി

കരുക്കാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ പല ബൂത്തുകളില്‍ പോളിംഗ് ശതമാനം വളരെ കുറവാണ്. ഇത് മുസ്ലീം ലീഗിന്റെ കോട്ടകളാണ്. കിഴക്കെത്തലയിലെ ബൂത്തില്‍ 59 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തി. 70 ശമതാനത്തിലധികം പോളിംഗ് പല ബൂത്തുകളിലും കുറഞ്ഞു. ഇതെല്ലാം മുസ്ലീം ലീഗിന്റെ അതിശക്തമായ വേരോട്ടമുള്ള കേന്ദ്രങ്ങളാണ്. എപി അനില്‍ കുമാറിന്റെ ഭൂരിപക്ഷം വലിയ തോതില്‍ ഇടിയുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ചിലപ്പോള്‍ അത് തോല്‍വിക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് മൗനമായി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് പ്രശ്‌നം

എന്തുകൊണ്ട് പ്രശ്‌നം

കരുവാരക്കുണ്ട് എപ്പോഴും അനില്‍ കുമാറിന് കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന സ്ഥലമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇവിടെ ശക്തമായ ത്രികോണ മത്സരം നടന്നിരുന്നു. ഇതില്‍ പലയിടത്തും ലീഗും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം നടന്നിരുന്നു. ലീഗ് നേതൃത്വത്തെ തന്നെ അമ്പരിപ്പിച്ച കാര്യമായിരുന്നു ഇത്. പക്ഷേ നേട്ടമുണ്ടായത് സിപിഎമ്മിനാണ്. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം പഞ്ചായത്ത് പിടിച്ചെടുത്തു. ഇതിന് ശേഷം കടുത്ത ഭിന്നിപ്പിലായിരുന്നു ലീഗും കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാലുവാരി എന്ന ഉറപ്പാണ് ലീഗിന്റെ വോട്ടുകള്‍ ചോര്‍ന്നത്.

അനില്‍ കുമാര്‍ തോറ്റേക്കാം

അനില്‍ കുമാര്‍ തോറ്റേക്കാം

ലീഗിന്റെ വോട്ടുകള്‍ സിപിഎമ്മിന് പോയെങ്കില്‍ അനില്‍ കുമാര്‍ വന്‍ തോല്‍വി തന്നെ ഏറ്റുവാങ്ങും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതില്‍ പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പിലാണ്. ലീഗിലെ യുവാക്കളും സീനിയര്‍ നേതാക്കളും ഒരുപോലെ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ അതൃപ്തിയിലായിരുന്നു. ലീഗ് കോട്ടകളായ കിഴക്കെത്തല, തരിശ്, കണ്ണത്ത്, പുന്നക്കാട്, പുല്‍വെട്ട, പയ്യാക്കോട്, പണത്തുമ്മല്‍, എന്നിവിടങ്ങളിലെല്ലാം 70ല്‍ താഴെയാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഉള്ള വോട്ടുകള്‍ സിപിഎമ്മിന് പോയി എന്ന സൂചനകള്‍ ചിലയിടങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

സ്ത്രീകള്‍ വന്നില്ല

സ്ത്രീകള്‍ വന്നില്ല

കരുവാരക്കുണ്ടില്‍ സ്ത്രീകളാണ് കൂടുതല്‍ വോട്ട് ചെയ്യാനായി വരാതിരുന്നത്. ലീഗ് മനപ്പൂര്‍വം ഇവരോട് വരേണ്ട എന്ന് സന്ദേശം നല്‍കിയെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. പഞ്ചായത്തിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പരിശ്രമിച്ചവര്‍ക്ക് വോട്ടില്ല എന്ന നിലപാടിലാണ് ലീഗ് പ്രവര്‍ത്തകര്‍. പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതെ പോയിട്ടുണ്ട്. നിലവില്‍ 69 ശമതാനമാണ് പോളിംഗ്. പോസ്റ്റല്‍ വോട്ട് വരുന്നതോടെ ഇത് എഴുപതിലെത്താം. എന്നാലും വോട്ട് ചോര്‍ച്ച ജില്ലയില്‍ സംപൂജ്യരാകുമെന്ന ഭയം കോണ്‍ഗ്രസിന് നല്‍കുന്നു.

പൊന്നാനിയിലും കുറഞ്ഞു

പൊന്നാനിയിലും കുറഞ്ഞു

പൊന്നാനിയില്‍ ഇത്തവണ 70 ശതമാനത്തില്‍ താഴെയാണ് പോളിംഗ് രേഖപ്പെടുത്തി. പരമ്പരാഗത സിപിഎം വോട്ടുകള്‍ ഉള്‍പ്പെടെ പോള്‍ ചെയ്തില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. ബിജെപി താമര ചിഹ്നത്തില്‍ അല്ല മത്സരിച്ചത്. അതുകൊണ്ട് എല്ലാ വോട്ടുകളും അവര്‍ക്ക് കിട്ടിയിട്ടില്ല. 15640 വോട്ടിന്റെ ഭൂരിപക്ഷമാണ് ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ തവണ കിട്ടിയത്. ഇത്തവണ വോട്ടിംഗ് കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കുമെന്ന് ഉറപ്പാണ്. പക്ഷേ 10000 വോട്ടിന്റെ ജയം ലഭിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്.

തിരൂരില്‍ അടിയൊഴുക്ക്?

തിരൂരില്‍ അടിയൊഴുക്ക്?

തിരൂരില്‍ ഇത്തവണ അട്ടിമറി ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കൂളായി ജയിക്കുമെന്ന് യുഡിഎഫ് പറയുന്നു. തിരൂര്‍, വെട്ടം, കല്‍പകഞ്ചേരി, വളവന്നൂര്‍, തിരുനാവായ, ആതവനാട് എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന്‍ മികച്ച ലീഡ് നേടുമെന്ന് ഉറപ്പിക്കുന്നു യുഡിഎഫ്. വെട്ടത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ പ്രശ്‌നം പരിഹരിച്ചതും ലീഗിന് നേട്ടമാണ്. വെട്ടം, തലക്കാട്, തിരൂര്‍, ആതവനാട് മേഖലകള്‍ ഇത്തവണ ഇടതുതരംഗമുണ്ടാകുമെന്ന് സിപിഎം പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് രണ്ടായിരം വോട്ടുണ്ട്. ഇത് യുഡിഎഫിലേക്ക് പോയാല്‍ തിരൂരും തലക്കാടും കൈവിടും.

Malappuram

മിന്നിത്തിളങ്ങി കൈനത്ത് അറോറ, ചിത്രങ്ങള്‍ കാണാം

cmsvideo
  എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam
  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി
  Malappuram

  English summary
  kerala assembly election 2021: muslim league vote decreased in wandoor, congress have concern
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X