അൻവറിന്റെ കയ്യിലുള്ളത് രത്നങ്ങളും സ്വർണ്ണവും? അൻവറെത്തുന്നത് വിലപിടിപ്പുള്ള വസ്തുക്കളുമായി
മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 25,000 കോടിയുടെ രത്നഖനന പദ്ധതിയുമായിട്ടാണ് താൻ തിരിച്ചെത്തുന്നതെന്നും 20,000 പേർക്ക് തൊഴിൽ നൽകാൻ ഇതിലൂടെ കഴിയുമെന്നും അൻവർ ഇന്നലെ ഷെയർ ചെയ്ത വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വന്ന വീഡിയോയാണ് ജനശ്രദ്ധയാകർഷിക്കുന്നത്. ഇതോടെയാണ് അൻവറിന്റെ കയ്യിലുള്ളത് സ്വർണ്ണത്തരികളാണോ അതോ രത്നങ്ങളാണോ എന്ന തരത്തിലുള്ള ചർച്ചകളാരംഭിക്കുന്നത്.
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

വിജയം ഉറപ്പ്
നിലമ്പൂരിൽ ആര് വന്നാലും ഇത്തവണയും താൻ തന്നെ വിജയിക്കുമെന്നാണ് അൻവർ ഫേസ്ബുക്കിൽ വ്യക്തമാക്കിയത്. പിവി അൻവർ എംഎൽഎയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. എന്നാൽ പിവി അൻവറിനെത്തന്നെ നിലമ്പൂരിൽ മത്സരിപ്പിക്കുമെന്നും വിജയസാധ്യതയുണ്ടെന്നും സിപിഎം തന്നെ വ്യക്തമാക്കിയിരുന്നു. പിവി അൻവർ സ്ഥലത്തില്ലെങ്കിലും തിരഞ്ഞെടുത്ത് പ്രചാരണത്തിനായി പ്രചാരണ ബോർഡുകളെല്ലാം സ്ഥാപിച്ചിരുന്നു. കഴിഞ്ഞ തവണ എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഫ്ലക്സ് ബോർഡുകളും നിലമ്പൂരിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

600 കോടിയുടെ വികസന
എംഎൽഎയായി ചുമതലയേറ്റ് അഞ്ച് വർഷത്തിനിടെ മണ്ഡലത്തിനുള്ളിൽ 600 കോടിയുടെ വികസനമാണ് മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്നാണ് ഫ്ലക്സിൽ അവകാശപ്പെടുന്നത്. എന്നാൽ പോസ്റ്ററിൽ എൽഡിഎഫിനെക്കുറിച്ചോ മുഖ്യമന്ത്രിയെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ പിവി അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നൽകിയിട്ടുണ്ട്. ഇതോടെയാണ് പിവി അൻവറിന്റെ അസാന്നിധ്യം ചർച്ചയാവുന്നത്.

സിയറാ ലിയോണ
പിവി അൻവർ ജയിലിലാണെന്നും ഇതിനിടെ പ്രചാരണം നടന്നിരുന്നു. ഇതോടെ പിവി അൻവറിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടുള്ള കമന്റുകളും വ്യാപകമായിരുന്നു. ഇതോടെ ഘാന പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രിയ്ക്ക് പുറമേ നിലമ്പൂരിലെ പാർട്ടി നേതാക്കളെയും അറിയിച്ച ശേഷമാണ് ആഫ്രിക്കയിലെ സിയറാ ലിയോണയിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കിയത്.

കേരളത്തിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതികൾ പ്രഖ്യാപിച്ചിട്ടും പിവി അൻവർ തിരിച്ചെത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി ബിസിനസ് ആവശ്യവുമായി ആഫ്രിക്കയിലുണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മാർച്ച് 11 ന് കേരളത്തിൽ തിരിച്ചെത്തുമെന്നും ഫേസ്ബുക്ക് വീഡിയോയിലാണ് അൻവർ വ്യക്തമാക്കിയത്. നിലമ്പൂരിൽ നിന്ന് സിപിഎം സ്വന്ത്ര സ്ഥാനാർത്ഥിയായാണ് അൻവർ മത്സരിച്ച് വിജയിച്ചത്. 87 മുതൽ 2011 വരെയുള്ള കാലയളവിൽ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദാണ് മത്സരിച്ച് വിജയിച്ചത്. അദ്ദേഹത്തെ മറികടന്നാണ് പിവി അൻവറിന്റെ വിജയം.












Click it and Unblock the Notifications